---
title: "ദിലീപ് ഒരു സൂത്രകാരനാണ്, എങ്ങനെ പിടിച്ചു നിൽക്കണമെന്ന് അദ്ദേഹത്തിന് അറിയാം; നടനെക്കുറിച്ച് സമദ് "
english_title: "Dileep is a mastermind and knows how to hold back; Samad about the actor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114268/dileep-is-a-mastermind-and-knows-how-to-hold-back-samad-about-the-actor"
published_at: "2023-05-12T12:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645de919ab7ab_dileep.jpg"
keywords: []
---

# ദിലീപ് ഒരു സൂത്രകാരനാണ്, എങ്ങനെ പിടിച്ചു നിൽക്കണമെന്ന് അദ്ദേഹത്തിന് അറിയാം; നടനെക്കുറിച്ച് സമദ് 

> **Lead Summary:** മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് നടൻ ദിലീപ്. കേസും പിന്നാലെ ഉണ്ടായ സിനിമകളുടെ പരാജയങ്ങളുമൊക്കെ നടന്റെ കരിയറിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. തിരിച്ചുവരവിലൂടെ കേസിനെ തുടർന്ന് തനിക്ക് നഷ്ടപ്പെട്ട പേരും വിശ്വാസ്യതയുമൊക്കെ തിരിച്ചു പിടിക്കാൻ കൂടിയാകും ദിലീപിന്റെ ശ്രമം. 

## Article Content

മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് നടൻ ദിലീപ്. കേസും പിന്നാലെ ഉണ്ടായ സിനിമകളുടെ പരാജയങ്ങളുമൊക്കെ നടന്റെ കരിയറിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. തിരിച്ചുവരവിലൂടെ കേസിനെ തുടർന്ന് തനിക്ക് നഷ്ടപ്പെട്ട പേരും വിശ്വാസ്യതയുമൊക്കെ തിരിച്ചു പിടിക്കാൻ കൂടിയാകും ദിലീപിന്റെ ശ്രമം. 

മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ കലാകാരന്മാരിൽ ഒരാളാണ് ദിലീപ്. എന്നാൽ അങ്ങനെ വന്നവരിൽ ഏറ്റവും നേട്ടമുണ്ടാക്കിയ താരവും ദിലീപ് തന്നെയാകും. ആദ്യം സഹസംവിധായകനായി പിന്നീട് നായകനായി മാറിയ ദിലീപ് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ മുൻനിര താരമെന്നതിന് പുറമെ നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഒക്കെയാണ് ദിലീപ്. 

അങ്ങനെയുള്ള ദിലീപ് ഒരു തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ, നടനെ കുറിച്ച് നിർമാതാവ് സമദ് മങ്കട പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. എങ്ങനെ പിടിച്ചു നിൽക്കണമെന്ന് കൃത്യമായ ധാരണയുള്ള ആളാണ് ദിലീപ് എന്നാണ് സമദ് മങ്കട പറയുന്നത്. സിനിമയിലെ എല്ലാ മേഖലകളിലും സാന്നിധ്യമുറപ്പിക്കാൻ കഴിഞ്ഞതിലൂടെയാണ് നടൻ വിജയിച്ചതെന്നും അദ്ദേഹം പറയുന്നു.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് സമദ് മങ്കട ഇക്കാര്യങ്ങൾ പറഞ്ഞത്. ദിലീപ് ഒരു സൂത്രകാരനാണ്. എങ്ങനെ പിടിച്ചു നിൽക്കണമെന്ന് അദ്ദേഹത്തിന് അറിയാം എന്നാണ് സമദ് മങ്കട പറയുന്നത്.

സ്ക്രിപ്റ്റിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ട്, ആ സിനിമയുടെ ഓരോ കാര്യങ്ങളും തന്റെ ടീമുമായി ചർച്ച ചെയ്ത്പുള്ളിയുടെ പ്രാധാന്യം ഒട്ടും കുറയാതെ, പുള്ളിയുടെ സംഭാവനകളും അതിൽ ചേർത്ത് വിജയിക്കാനുള്ള എല്ലാ സംഭവങ്ങളും അതിൽ ചേർത്ത്, അത് നന്നാക്കിയെടുക്കും ദിലീപ്.

ദിലീപിന് നല്ലൊരു ടീം ഉണ്ടാക്കാൻ സാധിച്ചു. അക്കാര്യത്തിലൊക്കെ പുള്ളി വളരെ ജാഗ്രത പാലിച്ചു. അതാണ് ദിലീപിന്റെ ചിത്രങ്ങളൊന്നും പരാജയപ്പെടാതെ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഡക്ഷൻ ആയാലും ഡിസ്ട്രിബ്യൂഷനായാലും മാർക്കറ്റിങ് ആയാലും, ഇനി തിയേറ്ററുകളുടെ കാര്യത്തിൽ ആണെങ്കിലും ദിലീപിന് ഒരു സംവിധാനം ഉണ്ടായിരുന്നു. അതിലൂടെയാണ് ദിലീപ് വിജയിച്ചതെന്നാണ് സമദ് മങ്കട പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/114268/dileep-is-a-mastermind-and-knows-how-to-hold-back-samad-about-the-actor)