---
title: "തനിക്ക് മരിച്ചുപോയ മൃ​ഗങ്ങളുമായി സംസാരിക്കാനാവും, വിചിത്രജോലിയുമായി സ്ത്രീ!"
english_title: "She can talk to dead animals, a woman with odd jobs"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114228/she-can-talk-to-dead-animals-a-woman-with-odd-jobs"
published_at: "2023-05-12T10:40:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dca7228149_viral.jpg"
keywords: []
---

# തനിക്ക് മരിച്ചുപോയ മൃ​ഗങ്ങളുമായി സംസാരിക്കാനാവും, വിചിത്രജോലിയുമായി സ്ത്രീ!

> **Lead Summary:** പലതരത്തിലുള്ള വിചിത്രങ്ങളായ വാദവുമായി വരുന്ന അനേകം പേർ ഇന്ന് ലോകത്തിൽ പലയിടങ്ങളിലും ഉണ്ട്. അതുപോലെ ഒരു സ്ത്രീ അവകാശപ്പെടുന്നത് തനിക്ക് ചത്തുപോയ മൃ​ഗങ്ങളോട് സംസാരിക്കാനാവും എന്നാണ്. അതിശയം അത് മാത്രമല്ല, മരിച്ചുപോയ തങ്ങളുടെ മൃ​ഗങ്ങൾ എന്താണ് പറയുന്നത് എന്നറിയാൻ നിരവധി ആളുകൾ ഇവർക്കരികിലേക്ക് എത്താറുമുണ്ട് എന്നതാണ്.

## Article Content

പലതരത്തിലുള്ള വിചിത്രങ്ങളായ വാദവുമായി വരുന്ന അനേകം പേർ ഇന്ന് ലോകത്തിൽ പലയിടങ്ങളിലും ഉണ്ട്. അതുപോലെ ഒരു സ്ത്രീ അവകാശപ്പെടുന്നത് തനിക്ക് ചത്തുപോയ മൃ​ഗങ്ങളോട് സംസാരിക്കാനാവും എന്നാണ്. അതിശയം അത് മാത്രമല്ല, മരിച്ചുപോയ തങ്ങളുടെ മൃ​ഗങ്ങൾ എന്താണ് പറയുന്നത് എന്നറിയാൻ നിരവധി ആളുകൾ ഇവർക്കരികിലേക്ക് എത്താറുമുണ്ട് എന്നതാണ്.

ഡാനിയേൽ മക്കിന്നൻ എന്ന സ്ത്രീയുടെ ജോലി തന്നെ അതാണ്. ചത്തുപോയ മൃ​ഗങ്ങൾക്കും അവരുടെ ഉടമകൾക്കും ഇടയിൽ കമ്മ്യൂണിക്കേറ്ററായി പ്രവർത്തിക്കുകയാണ് ഡാനിയേൽ.

അതായത് ആ മൃ​ഗങ്ങൾക്ക് മരണശേഷവും എന്താണ് തങ്ങളോട് പറയാനുള്ളത് എന്ന് ഡാനിയേൽ പറഞ്ഞു കൊടുക്കും. ഉടമകൾക്ക് ചോദിക്കാനുള്ള ചോദ്യവും മൃ​ഗങ്ങളോട് ചോദിക്കും.

51 വയസാണ് ഡാനിയേലിന്റെ പ്രായം. തനിക്ക് കിട്ടിയ സമ്മാനമാണ് ഇങ്ങനെ മരിച്ചുപോയ മൃ​ഗങ്ങളോട് സംസാരിക്കാനുള്ള കഴിവ് എന്നാണ് ഡാനിയേൽ പറയുന്നത്. താൻ ഉടമകൾക്ക് അവരുടെ മരിച്ചുപോയ മൃ​ഗങ്ങളുമായി വീണ്ടും ബന്ധപ്പെടാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു, അവർക്ക് പരസ്പരം പറയാനുള്ളത് അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു എന്നും ഡാനിയേൽ പറയുന്നു.

പല മൃ​ഗങ്ങളും ഞാൻ കഴിഞ്ഞ ദിവസം നിങ്ങളെ കണ്ടിരുന്നു എന്നും മറ്റുമാണത്രെ ഉടമകളോട് പറയുന്നത്. അതുപോലെ ഉടമകൾക്ക് പ്രധാനമായും മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ട മൃ​ഗങ്ങളോട് ചോദിക്കാനുള്ള ചോദ്യം താൻ പുതിയ ഒരു പെറ്റിനെ വാങ്ങി, അതിൽ നിനക്ക് ദുഖമുണ്ടോ എന്നാണത്രെ. ഏതായാലും ഡാനിയേൽ പറയുന്നത് പ്രശസ്തരടക്കം പലരും മരിച്ചുപോയ തങ്ങളുടെ വളർത്തുമൃ​ഗങ്ങൾ എന്ത് പറയുന്നു എന്ന് അറിയുന്നതിനായി തന്നെ സമീപിക്കാറുണ്ട് എന്നാണ്.

എന്നാൽ, അവളുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊന്നും അവൾ പറയുന്നത് കാര്യമാക്കുന്നില്ല. അവർ അവളുടെ വാക്കുകളെ തള്ളിക്കളയുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114228/she-can-talk-to-dead-animals-a-woman-with-odd-jobs)