---
title: "രജിഷ വിജയന്‍ പ്രണയത്തില്‍; ഒരു ശുഭ വാര്‍ത്ത ഉടന്‍ കേള്‍ക്കാം- ആസിഫ് അലി"
english_title: "Rajisha Vijayan in love; Good news soon - Asif Ali"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11420/rajisha-vijayan-in-love-good-news-soon-asif-ali"
published_at: "2021-11-18T12:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195f904a1a75_RAJISHA.jpg"
keywords: []
---

# രജിഷ വിജയന്‍ പ്രണയത്തില്‍; ഒരു ശുഭ വാര്‍ത്ത ഉടന്‍ കേള്‍ക്കാം- ആസിഫ് അലി

> **Lead Summary:** എല്ലാം ശരിയാവും എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജിഷ വിജയനും ആസിഫ് അലിയും. പ്രണയത്തെ കുറിച്ചും പ്രണയ ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറയാന്‍ യാതൊരു മടിയും ഇല്ലാത്ത നടി, നേരത്തെ തന്റെ പ്രണയത്തെ കുറിച്ചും പ്രണയ ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ നടിയ്ക്കുള്ള പ്രണയത്തെ കുറിച്ചാണ് ഏറ്റവും പുതിയ വാര്‍ത്ത.

## Article Content

എല്ലാം ശരിയാവും എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജിഷ വിജയനും ആസിഫ് അലിയും. പ്രണയത്തെ കുറിച്ചും പ്രണയ ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറയാന്‍ യാതൊരു മടിയും ഇല്ലാത്ത നടി, നേരത്തെ തന്റെ പ്രണയത്തെ കുറിച്ചും പ്രണയ ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ നടിയ്ക്കുള്ള പ്രണയത്തെ കുറിച്ചാണ് ഏറ്റവും പുതിയ വാര്‍ത്ത.

രജിഷയുടെ പ്രണയത്തെ കുറിച്ച് മാത്രമല്ല, വിവാഹത്തിന് മുന്‍പ് വരെ ആസിഫ് കളിച്ച കളികളെ കുറിച്ചും , രജിഷയുടെ ഏറ്റവും മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ താര ജോഡികള്‍ വെളിപ്പെടുത്തി.അഭിമുഖത്തില്‍ സംസാരിക്കവെ ആസിഫ് അലി തന്നെയാണ് രജിഷ വിജിയന്റെ വിവാഹത്തെ കുറിച്ചുള്ള കാര്യം വെളിപ്പെടുത്തിയത്. പ്രണയം ഉണ്ട് എന്ന് സമ്മതിച്ചുവെങ്കിലും അത് ആരാണെന്നോ എന്താണെന്നോ രജിഷ പറഞ്ഞിട്ടില്ല. ഒരു ശുഭ വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കാം എന്ന് പറഞ്ഞത് ആസിഫ് അലിയാണ്.

വളരെ നേരത്തെ വിവാഹം ചെയ്തത് കൊണ്ട് ആസിഫ് അലിയ്ക്ക് പ്രണയം ഒന്നും ഉണ്ടായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍, 27 ആം വയസ്സിലാണ് ഞാന്‍ വിവാഹം കഴിച്ചത്. അതിന് മുന്‍പ് എനിക്കൊരു ജീവിതം ഉണ്ടായിരുന്നു എന്നും കളിക്കാവുന്ന കളിയൊക്കെ അപ്പോള്‍ കളിച്ചിട്ടുണ്ട് എന്നും ആസിഫ് അലി വെളിപ്പെടുത്തി.

സിനിമയില്‍ രജിഷ ഗര്‍ഭിണിയായിട്ടാണ് അഭിനയിക്കുന്നത്. ജീവിതത്തില്‍ താന്‍ ഏറ്റവും അടുത്ത് കണ്ട ഗര്‍ഭിണി ഭാര്യ സമയാണെന്നും, ഗര്‍ഭിണികള്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നൊക്കെ സമയെ കണ്ട് പഠിച്ചത് കൊണ്ട് അതൊക്കെ രജിഷയ്ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നും ആസിഫ് അലി പറഞ്ഞു.

ഞാന്‍ കുട്ടിയായിരുന്നപ്പോഴാണ് അമ്മ അനിയനെ ഗര്‍ഭിണിയായത്. അപ്പോള്‍ അമ്മയ്ക്ക് വല്ലാത്ത ഛര്‍ദ്ദിയും ക്ഷീണവും ഒക്കെയായിരുന്നു. അത് കണ്ടപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായാല്‍ എന്താവും അവസ്ഥ എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ട്. അല്ലാത്ത ഗര്‍ഭ സങ്കല്‍പങ്ങള്‍ ഒന്നും പിന്നീട് ഉണ്ടായിട്ടില്ല എന്ന് രജിഷ വിജയന്‍ പറഞ്ഞു.

ആസിഫ് അലിയെ കുറിച്ച് എല്ലാവരും പറയുന്ന മോശം സ്വഭാവം, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്നാണ്. രജിഷ വിജയനെ കുറിച്ച് ഉള്ള ഒരു മോശം സ്വഭാവം എന്താണെന്ന് ചോദിച്ചപ്പോള്‍, ഒരുപാടുണ്ട് എന്നായിരുന്നു നടിയുടെ പ്രതികരണം. ഏതെങ്കിലും ഒന്ന് പറയാന്‍ നിര്‍ബന്ധിച്ചപ്പോള്‍, ഞാന്‍ ഭയങ്കര ശല്യക്കാരിയാണ്. ചൊറിഞ്ഞു കൊണ്ടിരിയ്ക്കും എന്ന് രജിഷ പറഞ്ഞു.രജിഷ വിജയന്‍ പ്രണയത്തില്‍

### Related Links & Sources
- [Original Story Source](https://moviemax.in/news/11420/rajisha-vijayan-in-love-good-news-soon-asif-ali)