ബിഗ് ബോസ് സീസൺ അഞ്ചിലെ പ്രണയിതാക്കൾ എന്ന് പൊതുവിൽ വിശേഷിപ്പിക്കുന്നവരാണ് സാഗറും റെനീഷയും. ഇരുവരെയും സാഗറീന എന്നാണ് ബിഗ് ബോസ് ആരാധകർ വിളിക്കുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള ലവ് ട്രാക്ക് മറ്റുള്ള മത്സരാര്‍ത്ഥികള്‍ മനസിലാക്കിയിട്ടില്ല താനും.
ഇന്നിതാ സെറീനയെ പബ്ലിക്കായി ഉമ്മവയ്ക്കും എന്ന് പറയുകയുകാണ് സാഗർ. ജയിൽ നോമിനേഷന് പിന്നാലെ ആണ് സാഗർ സെറീനയോട് ഉമ്മയുടെ കാര്യം പറഞ്ഞത്. സെറീന പറഞ്ഞതു പോലെ സാഗർ വസ്ത്രം മാറ്റുന്നുണ്ട്.
ഇത് റെനീഷയും വിഷ്ണുവും ചേർന്ന് തമാശയാക്കി. ഇതിൽ നിന്നും എന്ത് മനസിലായി എന്ന് റെനീഷ ചോദിക്കുമ്പോൾ, സ്വന്തമായി നിലപാടില്ലാത്ത സാഗർ സൂര്യ എന്നാണ് സെറീന പറയുന്നത്. ഇതിന് 'ഇനി നീ ഇങ്ങനെ പറഞ്ഞാൽ പബ്ലിക് ആയിട്ട് ഞാൻ നിന്നെ ഉമ്മവയ്ക്കും', എന്നാണ് സാഗർ സെറീനയോട് പറഞ്ഞത്.
'അത്രയ്ക്ക് സാമർത്ഥ്യം ആണോ എങ്കിൽ ചലഞ്ച്. പറയെടി' എന്ന് റെനീഷ ഇടപെടുന്നുണ്ടെങ്കിലും അത് ചെയ്യാനുള്ള ധൈര്യം സെറീനയ്ക്ക് ഇല്ല. അപ്പോൾ സെറീനയ്ക്ക് സാഗറിനെ പേടി ആണെന്നാണ് റെനീഷ പറയുന്നത്. ഇതിനിടയിൽ അഞ്ജൂസ് വന്നതോടെ വിഷയം വേറെ വഴിക്ക് പോയി. ഇടയിൽ സാഗറിന് പേടിയാണെന്ന് റെനീഷ കളിയാക്കിയതോടെ സെറീനയ്ക്ക് സാഗർ ഉമ്മ കൊടുക്കുകയും ചെയ്തു. ഇപ്പോൾ തനിക്ക് നിലപാട് ഉണ്ടോ എന്നും സാഗർ ചോദിച്ചു. ഇത് റെനീഷയ്ക്ക് തീരെ പിടിച്ചിട്ടില്ല എന്നത് മുഖഭാവത്തിൽ നിന്നും വ്യക്തമാണ്.
സാഗർ- സെറീന കോമ്പോ വീട്ടിൽ നടക്കുന്നെന്ന കാര്യം റെനീഷയ്ക്ക് അറിയാം. കാരണം സാഗറിന് സെറീനയോട് താല്പര്യമുള്ള കാര്യം ആദ്യം പ്രകടിപ്പിച്ചത് റെനീഷയാണ്. ഇതിന് മുൻപും സാഗർ സെറീനയെ ഉമ്മ വച്ചിട്ടുണ്ട്.
ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാഗറിനോട് ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടൻ സാഗർ കവിൾ കാണിച്ചുകൊടുത്തു. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളിൽ ചുംബനം നൽകിയ ശേഷം സാഗർ ഉറങ്ങാനായിപ്പോകുക ആയിരുന്നു.
Content Highlight: Sagar is saying that Innita will publicly embarrass Serena.

































