ഡെലിവറിക്ക് ശേഷമുള്ള മാറ്റങ്ങൾ കണ്ട് എനിക്ക് തന്നെ ഷോക്കായി; തന്റെ പോസ്റ്റ് പാർട്ടം സമയത്തെ കുറിച്ച് അശ്വതി ശ്രീകാന്ത്

ഡെലിവറിക്ക് ശേഷമുള്ള മാറ്റങ്ങൾ കണ്ട് എനിക്ക് തന്നെ ഷോക്കായി; തന്റെ പോസ്റ്റ് പാർട്ടം സമയത്തെ കുറിച്ച് അശ്വതി ശ്രീകാന്ത്
2023-05-11T19:54:00 | By Kavya N

മലയാളികൾക്ക് ഏറെ സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. റെഡിയോ ജോക്കിയായിരുന്ന അശ്വതി പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാകുന്നത് അവതാരകയായപ്പോഴാണ് . അവതാരക എന്നതിന് പുറമെ നടിയായും കയ്യടി നേടുകയാണ് താരം. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്കും കടന്ന് വന്നത്. എഴുത്തുകാരി, മോട്ടിവേഷണൽ സ്‌പീക്കർ, ലൈഫ് കോച്ച് എന്നിങ്ങനെയുള്ള മേഖലകളിലും തിളങ്ങാൻ അശ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. തന്റെ അഭിപ്രായങ്ങളൊക്കെ യാതൊരു മടിയും കൂടാതെ താരം തുറന്ന് പറയാറുണ്ട്. തന്റെ കുടുംബവിശേഷങ്ങളും താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

ശ്രീകാന്തുമായുള്ള പ്രണയ വിവാഹം, കുട്ടികളുടെ ജനനം എന്നതിനെ കുറിച്ചൊക്കെ അശ്വതി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. രണ്ടു വർഷം മുൻപാണ് അശ്വതി രണ്ടാമത് ഒരു പെൺകുട്ടി കൂടി ജനിച്ചത്. മകളുടെ വരവെല്ലാം അശ്വതി ആഘോഷമാക്കിയിരുന്നു. കുഞ്ഞിന്റെ ജനന ശേഷവും അവതരണവും അഭിനയവുമൊക്കെയായി അശ്വതി സജീവമാണ്. അതിനിടെ ഇപ്പോഴിതാ, തന്റെ പോസ്റ്റ് പാർട്ടം കാലഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അശ്വതി. പോസ്റ്റ് പാർട്ടം സമയത്ത് പങ്കാളിക്ക് ഉള്ള ഉത്തരവാദിത്തങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടാണ് അശ്വതിയുടെ വീഡിയോ. ഒരു സ്ത്രീ പ്രസവാനന്തര ഘട്ടങ്ങളെ അതിജീവിക്കുന്നതിനെ കുറിച്ച് പാർട്ണർക്ക് വ്യക്തമായ ധാരണ ഉണ്ടാകണം എന്ന് പറയുകയാണ് അശ്വതി.

ഇത് എല്ലാവരും കടന്നു പോകുന്നതാണെന്ന് അവിടെ നിന്നും ഇവിടെ നിന്നും ആളുകൾ പറയുന്നുണ്ടാകും. എന്നാൽ അത് തെറ്റാണ്. എല്ലാവരും കടന്നു പോകുന്നു എന്ന് പറയുമ്പോൾ മറ്റൊരാൾക്ക് ആ അവസ്ഥ സീരിയസ് ആയിക്കണമെന്ന് എന്ന് നിർബന്ധമില്ല. ആദ്യം വേണ്ടത് നിങ്ങളുടെ പാർട്ണറിനെ ഒരു ജഡ്ജ്‌മെന്റും ഇല്ലാതെ കേൾക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. നമ്മൾ അവരെ കേൾക്കുമ്പോൾ നമ്മൾ അവർക്കൊരു വാല്യൂ കൊടുക്കുന്നുണ്ടെന്ന് പാർട്ണണർക്ക് തോന്നണം. നമ്മൾ കൂടെയുണ്ടെന്ന് അവർ മനസിലാക്കണം. കൂടാതെ കുഞ്ഞിനെ മുലയൂട്ടുന്നതിലൊക്കെ സപ്പോർട്ട് ചെയ്യുക എന്നതാണ് മറ്റൊരു വലിയ കാര്യം.

ഡെലിവറി കഴിഞ്ഞുള്ള ദിവസങ്ങളിൽ ഒരുപാട് സഹായങ്ങൾ സ്ത്രീകൾക്ക് ആവശ്യമാണ്. അത് മറ്റുള്ളവർ ചെയ്യുന്നതിനേക്കാളും പങ്കാളിയാണ് ചെയ്യേണ്ടത്. ചില പുരുഷന്മാർ സുഹൃത്തുക്കളുടെ ഭാര്യയുമായൊക്കെ കംപെയർ ചെയ്യുന്നതാണ് ആദ്യം നിർത്തേണ്ടത്. കാരണം ഒരാളെ പോലെ തന്നെ ആയിരിക്കണമെന്നില്ല മറ്റൊരാളുടെ അവസ്ഥ. തമാശക്ക് പോലും ബോഡി ഷെയ്മിങ് ചെയ്തിരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. കാരണം ശരീരത്തിൽ വളരെ വലിയ മാറ്റങ്ങളാകും സംഭവിക്കുക. ഇത്രയും വീർത്ത വയർ തിരികെ പഴയ രീതിയിലേക്ക് ആവാൻ സമയം എടുക്കും.

ഇതൊക്കെ കണ്ടിട്ട് കളിയാക്കാതിരിക്കുക. ചിലരുടെ കാര്യത്തിൽ എല്ലാം നോർമൽ ആകാൻ സമയം എടുക്കും. നമ്മൾ ഈ മാറ്റങ്ങളെ അക്സെപ്റ്റ് ചെയ്യുക എന്നതാണെന്നും അശ്വതി പറഞ്ഞു. അവരും അതിനെ പതിയെ അക്സപ്റ്റ് ചെയ്ത് വരുന്നതേ ഉണ്ടാവുകയുള്ളു. ഡെലിവറി കഴിഞ്ഞ ശേഷം കണ്ണാടിയിൽ എന്നെ തന്നെ കണ്ടപ്പോൾ വലിയ ഷോക്കായിരുന്നു. ഇതൊന്നും ഒരിക്കലും നോർമൽ ആകില്ലേ എന്ന് സ്ത്രീകൾ ചിന്തിച്ചിരിക്കുന്ന സമയത്ത് ഒരിക്കലും പാർട്ണർ അവരെ ഒരു വാക്ക് കൊണ്ടും വേദനപ്പിക്കരുത് അശ്വതി ശ്രീകാന്ത് പറയുന്നു.

Content Highlight: I was shocked to see the changes after delivery; Ashwati Srikanth on her postpartum period

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup