---
title: "'സിനിമയിൽ ഞാൻ അഭിനയിക്കാതിരിക്കാൻ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് അമ്മയാണ് '; നവ്യ  "
english_title: "Now the video of Navya's mother coming as a surprise guest at Kitilam venue is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114148/now-the-video-of-navyas-mother-coming-as-a-surprise-guest-at-kitilam-venue-is-going-viral"
published_at: "2023-05-11T19:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cf4a702d9d_navya_nair.jpg"
keywords: []
---

# 'സിനിമയിൽ ഞാൻ അഭിനയിക്കാതിരിക്കാൻ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് അമ്മയാണ് '; നവ്യ  

> **Lead Summary:** ബാലാമണിയായി വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നവ്യ നായർ. കലാതിലകപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നവ്യ.

## Article Content

ബാലാമണിയായി വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നവ്യ നായർ. കലാതിലകപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നവ്യ.

വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത നവ്യ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്. പിന്നേയും ഇടവേളയിൽ പ്രവേശിച്ച താരം ശേഷം അടുത്തിടെ പുറത്തിറങ്ങിയ ഒരുത്തീയിൽ നായികാവേഷം ചെയ്താണ് മടങ്ങിയെത്തിയത്. അഭിനയം മാത്രമല്ല ചെറുപ്പം മുതൽ ഒപ്പമുള്ള നൃത്തത്തിലും നവ്യ സജീവമാണ്. വിവാഹത്തോടെ വീട്ടിലൊതുങ്ങുന്ന നടിമാരുടെ എണ്ണം വർധിച്ച് വരുമ്പോഴാണ് പഴയതിനേക്കാൾ പതിന്മടങ്ങ് ശക്തിയോടെ നവ്യ തിരികെ നല്ല സിനിമകൾ ചെയ്യുന്നത്.

വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായവുമുള്ള നടി കൂടിയാണ് നവ്യ നായർ. പൊതുവെ സമൂഹ്യ വിഷയങ്ങളിൽ ഇടപെട്ടോ സിനിമയിലെ അനുഭവങ്ങൾ വെട്ടി തുറന്ന് പറയാനും വലിയ നടന്മാർ പോലും ഭയക്കുന്ന കാലത്ത് മുഖം നോക്കാതെ സംസാരിക്കുന്ന ഒരാൾ കൂടിയാണ് നവ്യ നായർ. സിനിമകളിൽ മാത്രമല്ല മിനി സ്ക്രീനിലും സജീവമാണ് നവ്യ നായർ. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയുടെ മെന്റർ കൂടിയാണ് നവ്യ നായർ. 

റിമി ടോമി, മുകേഷ് എന്നിവരാണ് നവ്യയ്ക്കൊപ്പം പരിപാടിയിൽ മെന്ററായുള്ള മറ്റ് രണ്ട് സെലിബ്രിറ്റകൾ. ഇപ്പോഴിതാ നവ്യയുടെ അമ്മ കിടിലം വേദിയിൽ സർപ്രൈസ് അതിഥിയായി വന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

അമ്മയെ അപ്രതീക്ഷിതമായി കണ്ടതിന്റെ എല്ലാ എക്സൈറ്റ്മെന്റും നവ്യയുടെ മുഖത്ത് കാണാം. വേ​ദിയിൽ വെച്ച് സംസാരിക്കവെ അമ്മയെ കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങളും വൈറലാണ്. സിനിമയിൽ താൻ അഭിനയിക്കാതിരിക്കാൻ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് അമ്മയാണെന്നാണ് നവ്യ പറയുന്നത്.

ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇവരുടെ മകളായി തന്നെ ജനിക്കാനാണ് ആ​ഗ്രഹമെന്നും നവ്യ വേദിയിൽ വെച്ച് പറഞ്ഞു. നവ്യ നല്ല സ്നേഹമുള്ള കുട്ടിയാണെന്ന് താരത്തിന്റെ അമ്മയും പറയുന്നുണ്ട്. പുതിയ വീഡിയോ വൈറലായതോടെ അമ്മയുടെ സിറോസ് കോപ്പിയാണ് നവ്യയെന്നും കമന്റുകൾ വന്നു. വിവാഹശേഷം മുംബൈയിലാണ് നവ്യയുടെ താമസം. ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകൾ കൂടിയതോടെ നവ്യ കേരളത്തിലേക്ക് തിരികെ എത്തിയിട്ടുണ്ട്. പന്ത്രണ്ട് വയസുള്ള മകനും നവ്യയ്ക്കുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/114148/now-the-video-of-navyas-mother-coming-as-a-surprise-guest-at-kitilam-venue-is-going-viral)