---
title: "ഒരു നോ പറഞ്ഞാൽ ശത്രുക്കളായി കാണുന്നവരുണ്ട് സിനിമയിൽ; അതിഥി രവി"
english_title: "If you say no, there are people who see you as enemies in the movie; Guest Ravi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114122/if-you-say-no-there-are-people-who-see-you-as-enemies-in-the-movie-guest-ravi"
published_at: "2023-05-11T17:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cd4f8b58ab_aditi_1.jpg"
keywords: []
---

# ഒരു നോ പറഞ്ഞാൽ ശത്രുക്കളായി കാണുന്നവരുണ്ട് സിനിമയിൽ; അതിഥി രവി

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അതിഥി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാൻ അതിഥിക്ക് കഴിഞ്ഞിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് 2017ൽ സണ്ണി വെയ്ൻ നായകനായ അലമാര എന്ന ചിത്രത്തിലൂടെയാണ് ഒരു മുഴുനീള വേഷത്തിൽ അതിഥി എത്തുന്നത്. ഇപ്പോഴിതാ, ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിലൂടെ വീണ്ടും നായികയായി എത്തുകയാണ് അതിഥി രവി. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം. അതിനിടെ അതിഥി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. സിനിമയിൽ ആരെയും പേടിക്കേണ്ടതില്ലെന്നാണ് അതിഥി പറയുന്നത്.

## Article Content

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അതിഥി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാൻ അതിഥിക്ക് കഴിഞ്ഞിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് 2017ൽ സണ്ണി വെയ്ൻ നായകനായ അലമാര എന്ന ചിത്രത്തിലൂടെയാണ് ഒരു മുഴുനീള വേഷത്തിൽ അതിഥി എത്തുന്നത്. ഇപ്പോഴിതാ, ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിലൂടെ വീണ്ടും നായികയായി എത്തുകയാണ് അതിഥി രവി. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം. അതിനിടെ അതിഥി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. സിനിമയിൽ ആരെയും പേടിക്കേണ്ടതില്ലെന്നാണ് അതിഥി പറയുന്നത്.

നോ പറയേണ്ടിടത് പറയണമെന്നും ഇപ്പോൾ നിരവധി അവസരങ്ങൾ ഉണ്ടെന്നും അതിഥി പറയുന്നു. ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിലേക്ക് താൻ എത്തിയതിനെ കുറിച്ചു പറയുന്നതിനിടെയാണ് അതിഥി ഇക്കാര്യം പറഞ്ഞത്. സേതു ചേട്ടൻ എന്നെ മറ്റൊരു സിനിമയിലേക്ക് വിളിച്ചിരുന്നു. അന്ന് ഞാൻ 'നോ' പറഞ്ഞിരുന്നു. എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞായിരുന്നു ഒഴിവായത്. എന്നാൽ ഒരു ഈഗോയുമില്ലാതെ അദ്ദേഹം എന്നെ അടുത്ത സിനിമയിലേക്ക് വിളിച്ചു. സാധാരണ ഒരു നടി നോ പറഞ്ഞാൽ ഇനി അവളെ വിളിക്കണ്ട എന്ന് പറയുന്ന ആൾക്കാരെയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. അങ്ങനെ പറഞ്ഞാൽ ശത്രു ആയിട്ട് കാണുന്ന ആളുകളുണ്ട്. എന്നാൽ അദ്ദേഹം അത് മനസ്സിൽ പോലും വെക്കാതെയാണ് വിളിച്ചത്.

എനിക്കപ്പോൾ നോ പറയരുത് എന്നുണ്ടായിരുന്നു. നോക്കിയപ്പോൾ ഈ സിനിമയിൽ എനിക്ക് പറ്റാതെ ആയിട്ട് ഒന്നുമില്ല. അങ്ങനെയാണ് ഞാൻ ഇതിലേക്ക് വന്നത് . സിനിമയിൽ ആരെയും ഭയക്കാതെ ഇരിക്കുക എന്നതാണ് ഇപ്പോൾ വേണ്ടത്. ബഹുമാനിക്കണം. അത് ഓരോരുത്തരുടെ സീനിയോറിറ്റി അനുസരിച്ച് ആവാം. നമ്മൾ കൊടുക്കുന്ന റെസ്‌പെക്ട് തിരിച്ചും വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഇനി അവസരങ്ങൾ വരില്ല, വിളിക്കില്ല എന്നൊന്നും വിചാരിക്കരുത് . ഇപ്പോൾ ഒരുപാട് അവസരങ്ങൾ ഉണ്ട്. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ ഈ ടീം അല്ലെങ്കിൽ മറ്റൊരു ടീം. ഒരുപാട് സിനിമകളും ഇറങ്ങുന്നുണ്ട്. ഒന്നുമില്ലാത്തപ്പോൾ ഞാൻ ഷോർട്ട് ഫിലിം വരെ ചെയ്തിട്ടുണ്ട്. അതിനുള്ള ഗട്ട്സ് ഉണ്ടായാൽ മതി.

പിന്നെ എല്ലാം വന്നോളും എന്നാണ് അതിഥി പറയുന്നത്. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഇപ്പോൾ വെല്ല കല്യാണവും കഴിച്ചു പോയേനെ എന്നും അതിഥി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കല്യാണത്തെ കുറിച്ച് അങ്ങനെ ചിന്തിക്കുന്നില്ലെന്ന് താരം പറഞ്ഞു. ചിലർ കല്യാണം കഴിഞ്ഞാൽ ഫ്രീഡം പോകുമെന്ന് പറയുന്നവരുണ്ട്. ചിലർ പല നല്ല അനുഭവങ്ങളും വിവാഹശേഷമാണെന്ന് പറയുന്നവരുണ്ട്. ആ ഭാഗത്തേക്കേ പോകേണ്ടെന്ന് പറയുന്നവരുണ്ട്. അതുകൊണ്ട് ഇപ്പോൾ ഏതാണ് ശരി ഏതാണ് വേണ്ടത് എന്ന ചിന്തയിലാണ്.  മനോജ് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. സേതുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവന്‍, അതിഥി രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹൻ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ എന്നിവർ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114122/if-you-say-no-there-are-people-who-see-you-as-enemies-in-the-movie-guest-ravi)