---
title: "' എന്ത് സ്ട്രക്ചർ ആണ് ' അശ്ലീല മെസ്സേജ് അയച്ചവന് പണി കൊടുത്ത് നടി "
english_title: "'What a structure?' The actress gave punishment to the person who sent the obscene message"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11406/what-a-structure-the-actress-gave-punishment-to-the-person-who-sent-the-obscene-message"
published_at: "2021-11-18T11:36:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195ed81cef6e_swasika.jpg"
keywords: []
---

# ' എന്ത് സ്ട്രക്ചർ ആണ് ' അശ്ലീല മെസ്സേജ് അയച്ചവന് പണി കൊടുത്ത് നടി 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം അരങ്ങേറുന്നത്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് നായികയെ കണ്ടെത്തുവാൻ വേണ്ടി നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു ഇത്. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രം അവതരിപ്പിച്ചത് സ്വാസിക ആയിരുന്നു. പിന്നീട് സിനിമയിലും സീരിയലിലും ആയി നിരവധി മികച്ച വേഷങ്ങൾ താരം അവതരിപ്പിച്ചു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം അരങ്ങേറുന്നത്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് നായികയെ കണ്ടെത്തുവാൻ വേണ്ടി നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു ഇത്. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രം അവതരിപ്പിച്ചത് സ്വാസിക ആയിരുന്നു. പിന്നീട് സിനിമയിലും സീരിയലിലും ആയി നിരവധി മികച്ച വേഷങ്ങൾ താരം അവതരിപ്പിച്ചു.

ഇപ്പോൾ സീരിയൽ മേഖലയിൽ ആണ് താരം കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. നടിയുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചില ചിത്രങ്ങൾ താഴെ മോശം കമൻറുകൾ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. എടാ ഇതൊക്കെ അധികവും താരം അവഗണിക്കാറാണ് പതിവ്. കാരണം ഇത്തരത്തിലുള്ള ഞരമ്പ് രോഗികൾക്ക് മറുപടി നൽകിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നതാണ് വസ്തുത. പലതും ഫെയ്ക്ക് ഐഡി ആയിരിക്കും എന്നത് മറ്റൊരു വസ്തുത.

ഒരു ഞരമ്പ് രോഗിക്ക് താരം എട്ടിൻറെ പണി ആണ്  ഇപ്പോൾ കൊടുത്തിരിക്കുന്നത്. തൻറെ ഇൻബോക്സിൽ മോശം മെസ്സേജ് അയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടുകയാണ് താരം. അനന്തു അതിൽ എന്ന വ്യക്തി ആണ് താരത്തിന് മോശം മെസേജുകൾ അയച്ചത്. ഇത്തരം ഞരമ്പ് രോഗികൾക്ക് എതിരെ ശക്തമായി പ്രതികരിക്കുകയാണ് ഇപ്പോൾ താരം. ഇയാൾക്കെതിരെ സൈബർസെല്ലിൽ പരാതി നൽകിയിട്ടുണ്ട് എന്നാണ് താരം അറിയിച്ചത്.

> “കുറച്ചുകാലമായി ഇവനെ പോലെയുള്ള അമ്മമാരെയും പെങ്ങമ്മാരെയും തിരിച്ചറിയാൻ പറ്റാത്ത ആളുകൾ ഇൻബോക്സിൽ മോശം മെസേജുകൾ അയക്കുന്നു. ഇതുപോലെയുള്ള കമൻറുകൾ പലരും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ സൈബർസെല്ലിൽ പരാതി നൽകി. ഏതൊരു പെണ്ണിനും ഇവനെ പോലെ ഉള്ളവരുടെ അടുത്ത് നിന്നും ഇതുപോലെയുള്ള മോശം പ്രവർത്തികൾ കാണേണ്ടിവരും, അങ്ങനെ കാണാതിരിക്കാൻ പ്രതികരിക്കുക” – ഇതായിരുന്നു താരം ഫേസ്ബുക്കിൽ നടത്തിയ പ്രതികരണം. ഞരമ്പുരോഗിയുടെ പ്രൊഫൈൽ ലിങ്ക് സഹിതം ആണ് താരം പോസ്റ്റ് പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/11406/what-a-structure-the-actress-gave-punishment-to-the-person-who-sent-the-obscene-message)