---
title: "സംവിധായകന്‍ എം. മോഹന്‍ വേദിയില്‍ കുഴഞ്ഞു വീണു"
english_title: "Director M. Mohan collapsed on stage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114059/director-m-mohan-collapsed-on-stage"
published_at: "2023-05-11T13:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c9ade3b61f_M_MOHANAN.jpg"
keywords: []
---

# സംവിധായകന്‍ എം. മോഹന്‍ വേദിയില്‍ കുഴഞ്ഞു വീണു

> **Lead Summary:** സംവിധായകന്‍ എം. മോഹന്‍ വേദിയില്‍ കുഴഞ്ഞു വീണു. തലച്ചോറില്‍ രക്തസ്രാവമുണ്ടായ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

സംവിധായകന്‍ എം. മോഹന്‍ വേദിയില്‍ കുഴഞ്ഞു വീണു. തലച്ചോറില്‍ രക്തസ്രാവമുണ്ടായ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നടന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. ചടങ്ങില്‍ പ്രസംഗം കഴിഞ്ഞ് തിരികെ ഇരിപ്പിടത്തിലേക്ക് എത്തിയ സംവിധായകന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.

ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് സംവിധായകനെ ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റി.

രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിട പറയും മുമ്പേ, മംഗളം നേരുന്നു, രചന, ആലോലം, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ് മോഹന്‍.

അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114059/director-m-mohan-collapsed-on-stage)