---
title: "വിവാഹം വൈകിപ്പിക്കുന്നതിന്റെ കാരണം  തുറന്നുപറഞ്ഞ് നടി അനുശ്രീ"
english_title: "Actress Anushree reveals why she is delaying her marriage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114019/actress-anushree-reveals-why-she-is-delaying-her-marriage"
published_at: "2023-05-11T11:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c7e80b081d_ANUSREE.jpg"
keywords: []
---

# വിവാഹം വൈകിപ്പിക്കുന്നതിന്റെ കാരണം  തുറന്നുപറഞ്ഞ് നടി അനുശ്രീ

> **Lead Summary:** ഒരുപിടി നല്ല സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് അനുശ്രീ . മലയാളികൾക്ക് അവരുടെ സ്വന്തം വീട്ടിലെ ഒരു അംഗത്തെപോലെയാണ് നടിയെ കാണുന്നത് . നിരവധി ആരാധകരുള്ള താരം കൂടിയാണ് .

## Article Content

ഒരുപിടി നല്ല സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് അനുശ്രീ . മലയാളികൾക്ക് അവരുടെ സ്വന്തം വീട്ടിലെ ഒരു അംഗത്തെപോലെയാണ് നടിയെ കാണുന്നത് . നിരവധി ആരാധകരുള്ള താരം കൂടിയാണ് .

ഇപ്പോഴിതാ എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നതെന്ന് തുറന്നുപറയുകയാണ് നടി അനുശ്രീ. കല്യണം കഴിക്കാന്‍ തനിക്ക് പേടിയാണെന്നാണ് അനുശ്രീ പറയുന്നത്. ‘ഫോട്ടോഷൂട്ടില്‍ പൂവെച്ചിട്ട് സാരിയൊക്കെ ഉടുക്കുമ്പോള്‍ ഇപ്പോള്‍ കല്യാണം കഴിച്ചാലോയെന്ന് തോന്നും.

പക്ഷെ അത് അഴിച്ച് കഴിഞ്ഞാല്‍ തീര്‍ന്നു.’ ‘ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ. പക്ഷെ ഇപ്പോള്‍ എന്തോ വിവാഹം കഴിക്കാന്‍ ഒരു പേടി പോലെയൊക്കെ തോന്നുന്നു. എനിക്ക് ഇനി ഇങ്ങനെ നടക്കാന്‍ ആകില്ലേ എന്നുള്ള സാധനം കേറിവന്നിട്ടുണ്ട്.

അണ്ണനൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ഉദ്ദേശമെന്ന്. പേടിയാണെന്ന് വീട്ടില്‍ പറയുമ്പോള്‍ പേടിയോ എന്ന് അവര്‍ ചോദിക്കും. കാരണം എന്നെ ആര്‍ക്കും സഹിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.’ കൊച്ചിയില്‍ നില്‍ക്കുമ്പോള്‍ തോന്നും എന്റെ നാട്ടിലേക്ക് പോകണമെന്ന്. അവിടെ നില്‍ക്കുമ്പോള്‍ തോന്നും മുംബൈയില്‍ പോയാലോയെന്ന്.

രാത്രി ഞാന്‍ ഉറങ്ങും മുമ്പ് അമ്മ വിളിക്കുമ്പോള്‍ ഞാന്‍ എറണാകുളത്ത് ആണെങ്കില്‍ രാവിലെ വിളിക്കുമ്പോള്‍ ഞാന്‍ ചിലപ്പോ മൂന്നാറില്‍ ആയിരിക്കും. ഇത് ആര് അഡ്ജസ്റ്റ് ചെയ്യും എന്നത് സംശയമാണ്. എന്റെ വീട്ടുകാര്‍ക്ക് ഇത് അറിയാം. പക്ഷെ വേറെ ഒരു ഫാമിലിയില്‍ ഞാന്‍ പോയാല്‍ ഇത് അവര്‍ മനസിലാക്കുമെന്ന് തോന്നുന്നില്ല.’ അനുശ്രീ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/114019/actress-anushree-reveals-why-she-is-delaying-her-marriage)