---
title: "ലാലിനെ തേടി എത്തിയ സന്തോഷം കണ്ടോ? ആശംസകളുമായി പ്രേക്ഷകർ "
english_title: "Now a new happiness has arrived in search of Lal."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114015/now-a-new-happiness-has-arrived-in-search-of-lal"
published_at: "2023-05-11T10:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c7aab49705_LAL.jpg"
keywords: []
---

# ലാലിനെ തേടി എത്തിയ സന്തോഷം കണ്ടോ? ആശംസകളുമായി പ്രേക്ഷകർ 

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ലാല്‍. ഇപ്പോഴിതാ ലാലിനെ തേടി പുതിയ സന്തോഷം എത്തിയിരിക്കുകയാണ്. നടനും സംവിധായകനുമായ ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്.

## Article Content

പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ലാല്‍. ഇപ്പോഴിതാ ലാലിനെ തേടി പുതിയ സന്തോഷം എത്തിയിരിക്കുകയാണ്. നടനും സംവിധായകനുമായ ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്.

ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. നടന്‍ സുരേഷ് കൃഷ്ണയ്‌ക്കൊപ്പമാണ് ലാല്‍ എത്തിയത്.

മലയാളത്തിലെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇസിഎച്ച് ഡിജിറ്റല്‍ മുഖേനെയാണ്. സുരേഷ് കൃഷ്ണയ്ക്ക് നേരത്തെ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

വിവിധ തൊഴില്‍ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. മലയാളത്തിലെ നിരവധി താരങ്ങള്‍ക്കാണ് ഇതുവരെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ളത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, മീര ജാസ്മിന്‍, ആസിഫ് അലി, ദിലീപ് തുടങ്ങി നിരവധി താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. പത്ത് വര്‍ഷമാണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി. ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് യുഎഇയില്‍ സ്‌പോണ്‍സറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/114015/now-a-new-happiness-has-arrived-in-search-of-lal)