---
title: " ആ ചുംബനരം​ഗങ്ങൾ താൻ ഇന്നും വെറുക്കുന്നു- താരത്തിന്റെ വെളിപ്പെടുത്തല്‍ "
english_title: "He still hates those kissing shoot- actor says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11398/he-still-hates-those-kissing-shoot-actor"
published_at: "2021-11-18T10:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195e427db756_rani.jpg"
keywords: []
---

#  ആ ചുംബനരം​ഗങ്ങൾ താൻ ഇന്നും വെറുക്കുന്നു- താരത്തിന്റെ വെളിപ്പെടുത്തല്‍ 

> **Lead Summary:** 12 വർഷത്തിന് ശേഷം റാണി മുഖർജിയും സെയ്ഫ് അലി ഖാനും ഒന്നിച്ച് അഭിനയിച്ച സിനിമയായ ബണ്ടി ഔർ ബബ്ലി 2 റിലീസിന് ഒരുങ്ങുകയാണ്. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് സിനിമ ചെയ്യുന്ന ആവേശത്തിലാണ് ഇരുവരും. സെയ്ഫിനേയും റാണിയെയും കൂടാതെ ബണ്ടി ഔർ ബബ്ലി 2ൽ ശർവാരിയും സിദ്ധാന്ത് ചതുർവേദിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നവംബർ 19 ന് റിലീസ് ചെയ്യും.

## Article Content

12 വർഷത്തിന് ശേഷം റാണി മുഖർജിയും സെയ്ഫ് അലി ഖാനും ഒന്നിച്ച് അഭിനയിച്ച സിനിമയായ ബണ്ടി ഔർ ബബ്ലി 2 റിലീസിന് ഒരുങ്ങുകയാണ്. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് സിനിമ ചെയ്യുന്ന ആവേശത്തിലാണ് ഇരുവരും. സെയ്ഫിനേയും റാണിയെയും കൂടാതെ ബണ്ടി ഔർ ബബ്ലി 2ൽ ശർവാരിയും സിദ്ധാന്ത് ചതുർവേദിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നവംബർ 19 ന് റിലീസ് ചെയ്യും.

സെയ്ഫ് അലി ഖാനും റാണി മുഖർജിയും തങ്ങളുടെ രണ്ട് പതിറ്റാണ്ടോളം നീണ്ട പ്രൊഫഷണൽ ജീവിതത്തിലെ രസകരമായ ചില സംഭവങ്ങളെ കുറിച്ച് ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഹം തും എന്ന ചിത്രത്തിലെ ചുംബന രംഗത്തിൽ തങ്ങൾ എത്രത്തോളം അസ്വസ്ഥതയോടെയാണ് അഭിനയിച്ചത് എന്നാണ് ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷെ സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം ചുംബനമായിരിക്കും ഹം തുമ്മിൽ തങ്ങൾ കാഴ്ചവെച്ചത് എന്നാണ് സെയ്ഫും റാണിയും പറയുന്നത്.

ആദ്യമായി ഒരുമിച്ച് ജോലി ചെയ്തപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിൽ റാണി സെയ്ഫിനോട് ചോദിച്ചു. 'ചുംബന ഷോട്ട് ചെയ്യാൻ നമ്മൾ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് സെയ്ഫ് ഓർക്കുന്നുണ്ടോ?' 'ചുംബന ഷോട്ട് ചെയ്യാൻ റാണി എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് ഞാൻ ഓർക്കുന്നു'. അന്ന് താൻ സെറ്റിൽ എത്തിയപ്പോൾ പതിവിൽ നിന്നും വിപരീതമായി വളരെ ഏറെ സ്നേഹത്തോടെയാണ് റാണി തന്നോട് പെരുമാറിയതെന്നും കൂടാതെ സുഖമാണോ എന്നൊക്കെ ചോദിച്ചിരുന്നുവെന്നും സെയ്ഫ് ചിരി അടക്കി പിടിച്ച് പറഞ്ഞു. തനിക്ക് ചുംബനരം​ഗം അഭിനയിക്കാൻ സാധിക്കില്ലെന്ന് സെറ്റിലുള്ളവരോട് പറയാൻ റാണി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ബോസ് നിർദേശിച്ചിട്ടുള്ളതിനാൽ ചെയ്യാതിരിക്കാനാവില്ലെന്നാണ് താൻ മറുപടി നൽകിയതെന്നും സെയ്ഫ് പറഞ്ഞു. തന്റെ മറുപടി കേട്ട് ചുംബനരം​ഗം ചിത്രീകരിക്കും വരെ റാണി അസ്വസ്ഥയായിരുന്നുവെന്നും സെയ്ഫ് പറയുന്നു.

ഹം തും എന്ന ചിത്രത്തിലെ പ്രകടനത്തിന് സെയ്ഫിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു. പുരസ്കാരം ലഭിച്ചുവെന്ന വാർത്ത അന്ന് ഏറെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും സെയ്ഫ് പറഞ്ഞു. കുണാൽ കോഹ്ലിയാണ് ഹം തും സംവിധാനം ചെയ്തത്. ചിത്രം 2004ൽ ആണ് റിലീസ് ചെയ്തത്. യഷ് രാജ് ഫിലിംസായിരുന്നു നിർമാണം. റാണിക്കൊപ്പം അഭിഷേക് ബച്ചൻ അഭിനയിച്ച 2005ൽ പുറത്തിറങ്ങിയ ബണ്ടി ഔർ ബബ്ലിയുടെ രണ്ടാം ഭാ​ഗമാണ് ഇപ്പോൾ റിലീസിന് തയ്യാറെടുക്കുന്ന സിനിമ. ബണ്ടി ഔർ ബബ്ലി ആദ്യ ഭാ​ഗം സംവിധാനം ചെയ്തത്ഷാദ് അലിയാണ്. പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വരുൺ വിശർമ്മയാണ്. 1991ൽ അമൃത സിംഗിനെ വിവാഹം കഴിച്ച സെയ്ഫിന് സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്ന രണ്ട് മക്കളുണ്ട്. 13 വർഷത്തെ ജീവിതത്തിന് ശേഷം 2004ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് 2012ൽ കരീന കപൂറുമായി സെയ്ഫ് വിവാഹിതനായി. 2016ൽ ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞായ തൈമൂർ അലി ഖാനെ സ്വീകരിച്ചു. ഈ വർഷം ഫെബ്രുവരിയിൽ കരീന അവരുടെ രണ്ടാമത്തെ കുട്ടി ജഹാംഗീർ അലി ഖാനെ പ്രസവിച്ചു. കരീനയുടെ ഏറ്റവും പുതിയ സിനിമ ലാൽ സിങ് ഛദ്ദയാണ്. റാണി മുഖർജി അവസാനമായി അഭിനയിച്ചത് മർദാനി 2വിൽ ആണ്. പൊലീസ് ഉദ്യോ​ഗസ്ഥയായിരുന്നു ചിത്രത്തിൽ റാണി.

### Related Links & Sources
- [Original Story Source](https://moviemax.in/news/11398/he-still-hates-those-kissing-shoot-actor)