---
title: "ഹരി ഇനി സ്വാന്തനം വീട്ടിലേക്ക് ഇല്ലേ ?..."
english_title: "is hari come back to swanthanam home?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11395/is-hari-come-back-to-swanthanam-home"
published_at: "2021-11-18T10:43:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195e11408962_swanthanm.jpg"
keywords: []
---

# ഹരി ഇനി സ്വാന്തനം വീട്ടിലേക്ക് ഇല്ലേ ?...

> **Lead Summary:** സാന്ത്വനം കുടുംബത്തിന്റെ മുഖ്യശത്രു ആയിരുന്ന തമ്പി പിണക്കമൊക്കെ മറന്ന് തുടങ്ങിയിരിക്കുകയാണ്. ഒളിച്ചോടി പോയി വിവാഹം കഴിച്ച മകള്‍ അമ്മയാവാന്‍ പോവുന്നു എന്ന് അറിഞ്ഞതോടെ അപ്പുവിനെ കാണാന്‍ തമ്പി വീട്ടിലേക്ക് വന്നിരുന്നു. ഇനി അപ്പുവിനെയും ഹരിയേയും അമരാവതി വീട്ടിലേക്ക് കൊണ്ട് പോയി രണ്ട് ദിവസം താമസിപ്പിക്കണമെന്ന ആഗ്രഹത്തിലാണ്. ഒടുവില്‍ അപര്‍ണയുടെ അമ്മയായ അംബിക സാന്ത്വനം കുടുംബത്തില്‍ വന്ന് എല്ലാവരുടെയും അനുവാദം വാങ്ങിയിട്ട് പോവുകയും ചെയ്തു.

## Article Content

സാന്ത്വനം കുടുംബത്തിന്റെ മുഖ്യശത്രു ആയിരുന്ന തമ്പി പിണക്കമൊക്കെ മറന്ന് തുടങ്ങിയിരിക്കുകയാണ്. ഒളിച്ചോടി പോയി വിവാഹം കഴിച്ച മകള്‍ അമ്മയാവാന്‍ പോവുന്നു എന്ന് അറിഞ്ഞതോടെ അപ്പുവിനെ കാണാന്‍ തമ്പി വീട്ടിലേക്ക് വന്നിരുന്നു. ഇനി അപ്പുവിനെയും ഹരിയേയും അമരാവതി വീട്ടിലേക്ക് കൊണ്ട് പോയി രണ്ട് ദിവസം താമസിപ്പിക്കണമെന്ന ആഗ്രഹത്തിലാണ്. ഒടുവില്‍ അപര്‍ണയുടെ അമ്മയായ അംബിക സാന്ത്വനം കുടുംബത്തില്‍ വന്ന് എല്ലാവരുടെയും അനുവാദം വാങ്ങിയിട്ട് പോവുകയും ചെയ്തു.

അടുത്ത എപ്പിസോഡില്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ അപ്പു ഹരിയെ നിര്‍ബന്ധിക്കുന്നതാണ് കാണിക്കുന്നത്. എന്നാല്‍ ഹരി പോവാന്‍ മനസ് കാണിക്കുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. എന്തായാലും അപ്പുവിന്റെ വീട്ടില്‍ പോകുന്നതോട് കൂടി സാന്ത്വനം കുടുംബത്തിലുള്ളവരെ മറക്കരുതെന്ന നിര്‍ദ്ദേശമാണ് പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്.

സാന്ത്വനം കുടുംബത്തിലുള്ള ഒരാള്‍ക്കെങ്കിലും മനസ്സ് വേദനിച്ച അത് ശിവാഞ്ജലി സഹിക്കില്ല. അതിന് വേണ്ടി എന്ത് ത്യാഗത്തിനും റെഡിയായി നില്‍ക്കുന്നവരാണ് ശിവാഞ്ജലിമാര്‍. അഞ്ജലിയ്ക്ക് പോലും അത്ര മനസിലായിട്ടില്ലെങ്കിലും ശിവനെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ സഹോദരന്‍ ഹരി ആണ്. ശിവനെ വീട് വിലക്കിയത് പോലെ ഹരിയും അപ്പുവും ഇനി എന്നും അവിടെ നില്‍ക്കണം എന്നാകും അടുത്ത കണ്ടിഷന്‍. അപ്പുയേടത്തിയും ഹരിയേട്ടനും അവിടെ പോയാല്‍ സാന്ത്വനം കുടുംബാംഗങ്ങളെ മറക്കല്ലേ.

ഒരുവിധത്തില്‍ നോക്കിയാല്‍ ജയന്തിയാണ് അമരാവതി കുടുംബവും സാന്ത്വനം കുടുംബവും തമ്മില്‍ ഒന്ന് ചേരാന്‍ കാരണം. എന്നിട്ട് ജയന്തിയെ പറ്റി ഒരു വിവരവുമില്ലല്ലോ എന്ന് അന്വേഷിക്കുന്നവരുമുണ്ട്. ശിവനാണ് അഞ്ജലിയുടെ കുടുംബത്തെ രക്ഷിച്ചതെന്ന് കാണിച്ചതിന് ശേഷം പോയ ജയന്തിയെ പിന്നീട് കാണിച്ചിട്ടില്ല. കള്ളത്തരം മുഴുവന്‍ ഉണ്ടാക്കിയത് ജയന്തിയാണെന്നുള്ള കാര്യം വെളിപ്പെടുത്തുന്ന എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ സാന്ത്വനത്തിലെ ചില തെറ്റുകള്‍ ചൂണ്ടി കാണിച്ചാണ് ചിലരെത്തുന്നത്.

ഭാര്യ വീട്ടില്‍ പോകുന്നതിന് ഒരു കുടുംബം മൊത്തം ഇത്ര ആലോചിക്കാന്‍ എന്തിരിക്കുന്നു. മാതാപിതാക്കളുടെ അനുവാദം ഇല്ലാതെ മകളുടെ കല്യാണം നടന്നാല്‍ ആദ്യമൊക്കെ ഇടഞ്ഞു നില്‍ക്കും. ഇപ്പോള്‍ എല്ലാം ശരിയായി വരുന്നുന്നില്ലേ. അപ്പോ പിന്നെ ഇത്ര വാശി പാടില്ല. വരുന്ന പെണ്ണുങ്ങള്‍ സാന്ത്വനത്തില്‍ ഉള്ളവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി മാത്രം ജീവിക്കുക. അതാണ് ഇവിടത്തെ നിയമം. ജനിച്ച വീട്ടില്‍ പോകണമെങ്കില്‍ എത്ര പേരുടെ അനുവാദം. പ്രത്യേകിച്ച് ബാലേട്ടനും ദേവിയേടത്തിയും അനുവാദം നല്‍കണം.

എന്താ ഇവര്‍ക്ക് സ്വന്തം ഇഷ്ടത്തിന് തീരുമാനിക്കാന്‍ പറ്റില്ലേ. സത്യത്തില്‍ ഒരു മര്യാദക്ക് മാത്രം അപ്പുവിന്റെ വീട്ടില്‍ പോകുവാ എന്ന് മാത്രം ഇവര്‍ പറഞാല്‍ മതി. എന്നിട്ട് സ്ഥലം വിടുക. അത്ര തന്നെ. അവിടെയുള്ള ഏട്ടന്റെയും ഏട്ടത്തിയുടെയും അനുവാദം നോക്കി ഇരിക്കുന്നത് എന്തിനാണ്? അവര്‍ ആരാ ഇവരുടെ കാര്യം തീരുമാനിക്കാന്‍? ആര്‍ക്കും ഒരു സ്വാതന്ത്ര്യം, സ്വന്തമായ അഭിപ്രായവും കൊണ്ട് തീരുമാനം എടുക്കാന്‍ സമ്മതിക്കാത്ത ഒരു കുടുംബമാണ് സാന്ത്വനമെന്ന് ഒരാള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11395/is-hari-come-back-to-swanthanam-home)