---
title: "അന്ന് ഉമ്മ ചെയ്തതാണ് ശരി; ഇന്ന് എന്നെ ആ കാര്യം ബാധിക്കുന്നില്ല;അനാർക്കലി മരക്കാർ"
english_title: "Umma did the right thing that day; Today I am not affected by that matter; Anarkali trees"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113940/umma-did-the-right-thing-that-day-today-i-am-not-affected-by-that-matter-anarkali-trees"
published_at: "2023-05-10T21:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bbe46bc67c_anarkkali_1.jpg"
keywords: []
---

# അന്ന് ഉമ്മ ചെയ്തതാണ് ശരി; ഇന്ന് എന്നെ ആ കാര്യം ബാധിക്കുന്നില്ല;അനാർക്കലി മരക്കാർ

> **Lead Summary:** ആനന്ദം എന്ന സിനിമയിലൂടെ ഒരുപിടി യുവ താരങ്ങളാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞവ രിലൊരാളാണ് നടി അനാർക്കലി മരക്കാർ. ചെയ്ത സിനിമകൾ കുറവാണെങ്കിലും ലൈം ലൈറ്റിൽ അനാർക്കലി സാന്നിധ്യമറിയിച്ചു. നടിയുടെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടാറുണ്ടായിരുന്നു. ഇടയ്ക്ക് ട്രോളുകളിലും അനാർക്കലി വന്നു. സുലൈഖ മൻസിലാണ് അനാർക്കലിയുടെ പുതിയ സിനിമ. അനാർക്കലിയും ലുക്മാൻ അവറാനുമായിരുന്നു സുലെെഖ മൻസിലിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. സിനിമയും ​ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു .

## Article Content

ആനന്ദം എന്ന സിനിമയിലൂടെ ഒരുപിടി യുവ താരങ്ങളാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞവ രിലൊരാളാണ് നടി അനാർക്കലി മരക്കാർ. ചെയ്ത സിനിമകൾ കുറവാണെങ്കിലും ലൈം ലൈറ്റിൽ അനാർക്കലി സാന്നിധ്യമറിയിച്ചു. നടിയുടെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടാറുണ്ടായിരുന്നു. ഇടയ്ക്ക് ട്രോളുകളിലും അനാർക്കലി വന്നു. സുലൈഖ മൻസിലാണ് അനാർക്കലിയുടെ പുതിയ സിനിമ. അനാർക്കലിയും ലുക്മാൻ അവറാനുമായിരുന്നു സുലെെഖ മൻസിലിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. സിനിമയും ​ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു .

എന്നാൽ ഇപ്പോൾ മുമ്പൊരിക്കൽ താൻ നേരിട്ട ചൈൽഡ് അബ്യൂസിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി . ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കടയിൽ പോകവെ പരിചയക്കാരനായ വൃദ്ധൻ കടന്ന് പിടിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും അവരിൽ നിന്നും ഓടിപ്പോയതിനെക്കുറിച്ചുമാണ് അനാർക്കലി അന്ന് സംസാരിച്ചത്. സമാനമായ പല അനുഭവങ്ങളും പിന്നീടും തനിക്കുണ്ടായിട്ടുണ്ടെന്ന് അനാർക്കലി അന്ന് പറഞ്ഞു. എന്നാൽ 'ഈ സംഭവം എന്നെ ബാധിച്ചിട്ടേയില്ല. പ്ലസ് വൺ വരെ ഇതെന്നെ അഫക്ട് ചെയ്തിട്ടുണ്ട്. അതിന് ശേഷം ഞാൻ ഓർക്കാറ് പോലുമില്ല. പ്ലസ് വൺ കഴിഞ്ഞപ്പോൾ എനിക്കത് കട്ടായി' 'ഒരു ഷട്ടറിട്ട പോലെ. അതാലോചിച്ച് ബദ്ധിമുട്ടുണ്ടായിട്ടില്ല.

ഒരുപക്ഷെ എനിക്ക് വലിയ പ്രശ്നങ്ങളുണ്ടായത് കൊണ്ടായിരിക്കാം. ഒരു പോയന്റ് കഴിഞ്ഞപ്പോൾ അതല്ല എന്റെ പ്രശ്നമെന്ന് മനസ്സിലായത് പോലെയായിരുന്നു. മോശമായി പെരുമാറിയപ്പോൾ സങ്കടപ്പെട്ട് ഉമ്മയോട് പറഞ്ഞു. അത് നീ തന്നെ ഡീൽ ചെയ്യെന്നാണ് ഉമ്മ പറഞ്ഞതെന്നും അനാർക്കലി മുമ്പ് പറഞ്ഞിരുന്നു. അവിടെ ഉമ്മ വന്ന് ബഹളമുണ്ടാക്കുന്നതിനേക്കാൾ ഞാൻ രണ്ട് വാക്ക് പറഞ്ഞാൽ അവിടെ തീരും. പുള്ളിക്കാരി എന്നെ അങ്ങനെയാണ് വളർത്തിയത്. അതുകൊണ്ടാണ് പുള്ളിക്കാരിക്ക് അങ്ങനെ പറയാൻ പറ്റുന്നത്.

അതിൽ നിന്ന് എങ്ങനെ പുറത്ത് കടക്കണമെന്നൊക്കെ തനിക്കറിയാമെന്നും അനാർക്കലി മരിക്കാർ പറഞ്ഞു. തന്റെ കാമുകനെക്കുറിച്ചും രസകരമായി അനാർക്കലി സംസാരിച്ചു. കാമുകന്റെ പേര് പറയുന്നതിൽ തനിക്ക് കുഴപ്പമില്ലെന്ന് അനാർക്കലി പറയുന്നു. എപ്പൊഴോ ഒരിക്കൽ പേര് പറഞ്ഞപ്പോൾ അവൻ ഭയങ്കര സീനായിരുന്നു. ഇനിയെന്റെ പേര് പറയരുത്, എനിക്കതിഷ്ടമല്ലെന്ന്. പ്രണയം നാല് വർഷമായി മുന്നോട്ട് പോവുന്നു. അവന് നിയന്ത്രിക്കലില്ല. അഭിപ്രായമൊക്കെ പറയും. അവന്റെ അഭിപ്രായം കൊണ്ടാണ് ഞാൻ വളർന്നതെന്ന് പലപ്പോഴും വിചാരിക്കാറുണ്ടെന്നും അനാർക്കലി തുറന്ന് പറഞ്ഞു. കരിയറിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് അനാർക്കലി.

### Related Links & Sources
- [Original Story Source](https://moviemax.in/news/113940/umma-did-the-right-thing-that-day-today-i-am-not-affected-by-that-matter-anarkali-trees)