---
title: "രശ്മികയുടെ പുതിയ പരസ്യം ;പണത്തിന് വേണ്ടി എന്തും ചെയ്യുമോ എന്ന് ആരാധകര്‍"
english_title: "Rashmika's new ad; fans wonder if she will do anything for money"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113936/rashmikas-new-ad-fans-wonder-if-she-will-do-anything-for-money"
published_at: "2023-05-10T21:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bb98da26be_rashmika_1.jpg"
keywords: []
---

# രശ്മികയുടെ പുതിയ പരസ്യം ;പണത്തിന് വേണ്ടി എന്തും ചെയ്യുമോ എന്ന് ആരാധകര്‍

> **Lead Summary:** നടി രശ്മിക മന്ദാനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. രശ്മിക അഭിനയിച്ച ഒരു പരസ്യമാണ് താരത്തിന് ഇപ്പോൾ തലവേദനയായി മാറിയിരിക്കുന്നത്. മക്‌ഡൊണാള്‍ഡ് ചിക്കന്‍ കഴിച്ച് ആസ്വദിക്കുന്ന രശ്മികയുടെ പരസ്യങ്ങളാണ് ഇപ്പോള്‍ ട്രോള്‍ ചെയ്‌തുകൊണ്ട് പുറത്ത് വന്നിരിക്കുന്നത് ചിക്കന്‍ ബര്‍ഗര്‍ ആസ്വദിച്ച് കഴിക്കുന്ന രശ്മികയുടെ പുതിയ പരസ്യം എത്തിയതോടെ താരത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും രൂക്ഷമായത്.

## Article Content

നടി രശ്മിക മന്ദാനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. രശ്മിക അഭിനയിച്ച ഒരു പരസ്യമാണ് താരത്തിന് ഇപ്പോൾ തലവേദനയായി മാറിയിരിക്കുന്നത്. മക്‌ഡൊണാള്‍ഡ് ചിക്കന്‍ കഴിച്ച് ആസ്വദിക്കുന്ന രശ്മികയുടെ പരസ്യങ്ങളാണ് ഇപ്പോള്‍ ട്രോള്‍ ചെയ്‌തുകൊണ്ട് പുറത്ത് വന്നിരിക്കുന്നത് ചിക്കന്‍ ബര്‍ഗര്‍ ആസ്വദിച്ച് കഴിക്കുന്ന രശ്മികയുടെ പുതിയ പരസ്യം എത്തിയതോടെ താരത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും രൂക്ഷമായത്.

താന്‍ വെജിറ്റേറിയന്‍ ആണെന്ന് രശ്മിക ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതോടെയാണ് രശ്മിക കള്ളം പറയുന്നതാണെന്ന് ആരാധകര്‍ പറയുന്നത്. നോണ്‍ വെജിറ്റേറിയന്‍ ബര്‍ഗര്‍ കഴിച്ച് ജങ്ക് ഫുഡ് ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിക്കുകയാണ് താരം ചെയ്യുന്നത്. പണത്തിന് വേണ്ടി സെലിബ്രിറ്റികള്‍ക്ക് എന്തും ചെയ്യുയുകയാണെന്ന നിലയില്‍ വിമർശിച്ചു .

സെലിബ്രിറ്റികള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് കഴിക്കുന്നില്ലെന്നും എന്നാല്‍ ആരാധകര്‍ അനാരോഗ്യകരമായ ശീലങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നുവെന്നുമുള്ള വിമര്‍ശനമാണ് രശ്മിക ഇപ്പോള്‍ നേരിടുന്നത്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പരസ്യത്തിന് കമന്റിട്ട് നിരവധി പേരാണ് പ്രതികരിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113936/rashmikas-new-ad-fans-wonder-if-she-will-do-anything-for-money)