---
title: "മൂന്നാമതും ​ഗർഭിണിയായി 42 കാരിയായ കരീന? സത്യാവസ്ഥ ..."
english_title: "42-year-old Kareena pregnant for the third time? The truth..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113929/42-year-old-kareena-pregnant-for-the-third-time-the-truth"
published_at: "2023-05-10T20:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bb3c98be19_kareena.jpg"
keywords: []
---

# മൂന്നാമതും ​ഗർഭിണിയായി 42 കാരിയായ കരീന? സത്യാവസ്ഥ ...

> **Lead Summary:** ബോളിവുഡിന്റെ ​ഗ്ലാമറിന് അനുയോജ്യയാണ് നടിയാണ് കരീന . ഫാഷൻ വേദികൾ, പാർട്ടികൾ തുടങ്ങി മുംബൈ ജീവിതം കരീന എപ്പോഴും ആഘോഷിക്കാറുണ്ട്. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് വരുന്നത്. 

## Article Content

ബോളിവുഡിന്റെ ​ഗ്ലാമറിന് അനുയോജ്യയാണ് നടിയാണ് കരീന . ഫാഷൻ വേദികൾ, പാർട്ടികൾ തുടങ്ങി മുംബൈ ജീവിതം കരീന എപ്പോഴും ആഘോഷിക്കാറുണ്ട്. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് വരുന്നത്. 

കരിയറിൽ വിവാദങ്ങളും ഗോസിപ്പുകളും എക്കാലവും കരീനയ്ക്ക് പിന്നാലെ വന്നിട്ടുണ്ട്. ഷാഹിദ് കപൂറുമായുള്ള പ്രണയം, വേർപിരിയൽ, ശേഷം സെയ്ഫ് അലിഖാനുമായുള്ള പ്രണയവും വിവാഹവും, സഹനടിമാരുമായുള്ള തർക്കം തുടങ്ങി പല കാരണങ്ങളാൽ കരീന ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിലം വിഷയമായിരുന്നു.

കരീനയെക്കുറിച്ചുള്ള ചില അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. നടി മൂന്നാമതും ​ഗർഭിണിയാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന കരീനയുടെ ഫോട്ടോയാണ് ഈ അഭ്യൂഹത്തിന് കാരണമായത്. നടി ​ഗർഭിണിയാണെന്ന് ഫോട്ടോയിൽ നിന്ന് ഊഹിക്കാമെന്ന് ചിലർ പറയുന്നു.

അതേസമയം നേരത്തെ ഇത്തരത്തിൽ വന്ന ​ഗോസിപ്പുകളോട് കരീന പ്രതികരിച്ചിരുന്നു. വയറ് വെച്ചിരിക്കുന്ന കരീനയെ കണ്ട് ​ഗർഭിണിയാണെന്ന് സംശയിച്ചതായിരുന്നു അന്ന് ആരാധകർ. എന്നാൽ താൻ ഭക്ഷണം കഴിച്ചത് കൊണ്ട് വയർ തോന്നിക്കുന്നതാണെന്നും കുട്ടികളെയുണ്ടാക്കുന്ന യന്ത്രമല്ലെന്നും അന്ന് കരീന പറഞ്ഞിരുന്നു. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് മക്കളാണ് കരീനയ്ക്കും സെയ്ഫിനുമുള്ളത്. 

കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. ഇതിന് ശേഷവും നടി സൂപ്പർ ഹിറ്റ് നായികയായി തുടർന്നു. ഗർഭിണിയായിരിക്കെയും അഭിനയം നിർത്തിയില്ല. കരിയറിന്റെ മികച്ച സമയത്ത് വിവാഹം കഴിച്ചതിനെ പലരും എതിർത്തിരുന്നെന്ന് കരീന നേരത്തെ തുറന്ന് പറഞ്ഞിരുന്നു. 

വിവാഹം കഴിഞ്ഞാൽ അവസരം കുറയുമെന്നാണത്രെ നടിക്ക് ലഭിച്ച ഉപദേശം. എന്നാൽ വിവാഹം കഴിഞ്ഞാലും കരിയറിൽ മുൻനിരയിൽ തുടരാൻ സാധിക്കുമെന്ന് കരീന തെളിയിച്ചു. നടിയുടെ നിരവധി ഹിറ്റ് സിനിമകൾ വിവാഹ ശേഷവും വന്നു. വിവാഹ ശേഷം ​ഗ്ലാമറസായി അഭിനയിക്കാനും കരീന മടി കാണിച്ചില്ല. വിവാഹവും കുഞ്ഞുങ്ങളും കരിയറിനെ ബാധിക്കേണ്ട കാര്യമല്ലെന്ന പക്ഷക്കാരിയാണ് കരീന കപൂർ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/113929/42-year-old-kareena-pregnant-for-the-third-time-the-truth)