---
title: "ദീപയെ ഞാൻ കമ്പ്ലീറ്റ് ഒഴിവാക്കി,  സന്തോഷവാർത്ത അറിയിച്ചു താരങ്ങൾ "
english_title: "Deepa was completely eliminated by me and the stars announced the good news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113922/deepa-was-completely-eliminated-by-me-and-the-stars-announced-the-good-news"
published_at: "2023-05-10T20:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645baeec5013f_kukkuanddeepa.jpg"
keywords: []
---

# ദീപയെ ഞാൻ കമ്പ്ലീറ്റ് ഒഴിവാക്കി,  സന്തോഷവാർത്ത അറിയിച്ചു താരങ്ങൾ 

> **Lead Summary:** മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് കുക്കു. ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധ നേടുന്നത്. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് ദീപ പോൾ. ഇപ്പോൾ ഇരുവരും അവരുടെ പുതിയ വിശേഷം പങ്കുവെക്കുകയാണ്.

## Article Content

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് കുക്കു. ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധ നേടുന്നത്. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് ദീപ പോൾ. ഇപ്പോൾ ഇരുവരും അവരുടെ പുതിയ വിശേഷം പങ്കുവെക്കുകയാണ്.

രണ്ടുപേരും ദുബായിലെ ഗ്രാൻഡ് മോസ്ക് സന്ദർശിക്കുകയാണ് ഇപ്പോൾ. ഇതിൻറെ വിശേഷങ്ങളാണ് ഇപ്പോൾ ഇവർ അറിയിച്ചിരിക്കുന്നത്. പർദ്ദ ധരിച്ചുകൊണ്ട് ആണ് ദീപ പള്ളിയിൽ കയറുന്നത്. തലയിൽ തട്ടം ഇട്ടുകൊണ്ട് ആണ് താരം പള്ളിയിൽ കയറുന്നത്.

പർദ്ദ അണിഞ്ഞപ്പോൾ ദീപയ്ക്ക് അതുവരെ ഇല്ലാതിരുന്ന ഒരു സൗന്ദര്യം വന്നു എന്നാണ് പൊതുവേ പ്രേക്ഷകർ എല്ലാവരും പറയുന്നത്. ഈ വേഷം സ്ഥിരം ആക്കണമോ എന്ന് സുഹൃത്ത് ചോദിക്കുമ്പോൾ ഇല്ല, പക്ഷേ എനിക്ക് ഇഷ്ടമായി എന്നാണ് ദൈവം നൽകുന്ന മറുപടി.

ഞാനിപ്പോൾ ഒരു കമ്പ്ലീറ്റ് മുസ്ലിം പെൺകുട്ടി ആയി അല്ലേ? എന്നാണ് ദീപ നൽകുന്ന മറുപടി. ഇതിനുശേഷം കുക്കു പറഞ്ഞ ഒരു കാര്യമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത് – എനിക്ക് ഒരു സന്തോഷവാർത്ത പറയുവാൻ ഉണ്ട്. ദീപയെ ഞാൻ കമ്പ്ലീറ്റ് ഒഴിവാക്കി. കോഴിക്കോട് നിന്നും സൈറയെ ഞാൻ കെട്ടി. ഒരു തമാശതരത്തിലാണ് ഇങ്ങനെ പറയുന്നത്.

പള്ളിയിൽ സന്ദർശനം നടത്തിയത് ദൈവീകമായ ഒരു അനുഭവം ആയിരുന്നു എന്നും പള്ളിയിൽ കയറിയപ്പോൾ മനസ്സിനും കണ്ണിനും ഒരു കുളിർമ്മ ആയിരുന്നു എന്നും രണ്ടുപേരും വീഡിയോയിൽ പറയുന്നു. അതേ സമയം വളരെ മികച്ച കമൻറുകൾ ആണ് വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113922/deepa-was-completely-eliminated-by-me-and-the-stars-announced-the-good-news)