‌കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യം; ഡോക്ടറുടെ കൊലപാതകത്തിൽ രാമസിംഹൻ

‌കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യം; ഡോക്ടറുടെ കൊലപാതകത്തിൽ രാമസിംഹൻ
2023-05-10T16:44:00 | By Susmitha Surendran

ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കേരളക്കര. നിരവധി പേരാണ് അതിദാരുണ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ ലഹരി സ്വന്തം കുടുംബത്തെ മാത്രമല്ല അന്യരുടെയും കുടുംബത്തെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു എന്ന് പറയുകയാണ് സംവിധായകൻ രാമസിംഹൻ.

നിയമങ്ങൾ മാറ്റിയെഴുതാൻ സമയം അതിക്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞ രാമസിംഹൻ, ‌കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യമാണ് പറയുന്നു. മരണപ്പെട്ട ഡോക്ടർ സഹോദരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും സംവിധായകൻ കുറിച്ചു.

രാമസിംഹന്റെ വാക്കുകൾ

ലഹരി സ്വന്തം കുടുംബത്തെ മാത്രമല്ല അന്യരുടെയും കുടുംബത്തെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു,Mr. പിണറായി വിജയൻ നിയമങ്ങൾ മാറ്റിയെഴുതാൻ സമയം അതിക്രമിച്ചു, ലഹരി ഒരു ഗ്രാം പോലും പിടിച്ചെടുത്താൽ മിനിമം 2 വർഷം കഠിന തടവിനുള്ള വകുപ്പുണ്ടാവണം,കച്ചവടക്കാർക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കണം..

ജാമ്യം ലഭിക്കരുത്...കേരളം ഇപ്പോൾ ദൈവത്തിന്റെ രാജ്യമല്ല, ചെകുത്താന്റെ രാജ്യമാണ്..ഓർമ്മയുണ്ടായാൽ നന്ദി..മരണപ്പെട്ട ഡോക്ടർ സഹോദരിക്ക് ആദരാഞ്ജലികൾ.. ഇന്ന് പുലർച്ചെ ആണ് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ആയ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.

സ്വഭാവ ദൂഷ്യത്തിന് സസ്പെൻഷനിലുള്ള നെടുമ്പന യുപി സ്‌കൂൾ അധ്യാപകൻ കുടവട്ടൂർ എസ്. സന്ദീപ് ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്.

സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തെ തുടർന്ന് എല്ലാ ജില്ലകളിലും ഡോക്ടർമാർ പണിമുടക്കി. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നുണ്ട്. കോട്ടയം മുട്ടുചിറ സ്വദേശിനിയാണ് വന്ദന ദാസ്.

Content Highlight: Kerala is now not God's kingdom, but the devil's; Ramasimhan in the doctor's murder

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup