തുണി അഴിക്കുമ്പോൾ മാത്രമാണവൻ സെക്സി; രൺബീറിനെ കുറിച്ച് സോനം കപൂർ

തുണി അഴിക്കുമ്പോൾ മാത്രമാണവൻ സെക്സി;  രൺബീറിനെ കുറിച്ച്  സോനം കപൂർ
2023-05-10T16:18:00 | By Susmitha Surendran

ബോളിവുഡിലെ ജനപ്രിയ താരമാണ് രൺബീർ‌ കപൂർ. വളരെ പെട്ടെന്ന് തന്നെ സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു. റൊമാന്റിക് ഹീറോ ഇമേജിലാണ് രൺബീർ അന്നും ഇന്നും അറിയപ്പെടുന്നത്. ഓഫ് സ്ക്രീനിലും രൺബീറിന് ഇതേ ഇമേജായിരുന്നു. ബോളിവുഡിലെ നിരവധി താര സുന്ദരികളുമായി ചേർത്ത് രൺബീറിന്റെ പേര് ഉയർന്ന് കേട്ടിട്ടുണ്ട്. കത്രീന കൈഫ്, ദീപിക പദുകോൺ എന്നിവരുമായുള്ള പ്രണയം നടൻ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. 

ഈ രണ്ട് പ്രണയങ്ങളും വേർപിരിയലും ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒടുവിൽ നടന്റെ ഭാര്യയായത് നടി ആലിയ ഭട്ടാണ്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലായിരുന്നു വിവാഹം. ഇരുവർക്കും ഒരു പെൺകുഞ്ഞും ജനിച്ചു. വിവാഹ ശേഷം രൺബീറിനെ ​ഗോസിപ്പ് കോളങ്ങളിലേ കാണാറില്ല. 40 കാരനായ രൺബീർ പഴയ കാമുക പരിവേഷം ഉപേക്ഷിച്ച് കുടുംബസ്ഥനായി മാറിയെന്ന് ആരാധകർ പറയുന്നു. 

ദീപിക പദുകോണുമായുള്ള പ്രണയവും ബ്രേക്കപ്പുമായിരുന്നു ഇതിലറ്റേവും കൂടുതൽ ചർച്ചയായത്. 2 വർഷത്തെ പ്രണയം അവസാനിപ്പിച്ച് രൺ ബീർ നടി കത്രീന കൈഫുമായി അടുത്തു. ഇത് ദീപികയെ ഏറെ ബാധിച്ചിരുന്നു. രൺബീറിനോടുള്ള സ്നേഹ സൂചകമായി നടി തന്റെ ശരീരത്തിന്റെ ആർകെ എന്ന് ടാറ്റൂ ചെയ്യുകയും ചെയ്തിരുന്നു.

ഇത് പിന്നീട് മറ്റൊരു ഡിസെെനിലേക്ക് നടി മാറ്റി. കത്രീന കൈഫ്- ദീപിക പദുകോൺ അസ്വാരസ്യം ബോളിവുഡിൽ സംസാര വിഷയമായതും ഈ സമയത്താണ്. ബ്രേക്കപ്പിന് പിന്നാലെ ദീപിക പദുകോൺ കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ അതിഥിയായെത്തിയിരുന്നു. നടി സോനം കപൂറും ദീപികയ്ക്കൊപ്പമെത്തി. രണ്ട് പേരും ഷോയിലുടനീളം രൺബീറിനെ പരിഹസിക്കുകയും ചെയ്തു. ഇവരിൽ സോനം കപൂർ രൺബീറിനെക്കുറിച്ച് നടത്തിയ പരാമർശമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. 

ബി ടൗൺ നടൻമാരിൽ സെക്സ് അപ്പീലുള്ളവരെ ​റാങ്ക് ചെയ്യാനായിരുന്നു റാപ്പിഡ് ഫയർ റൗണ്ടിൽ സോനത്തിന് വന്ന ചോദ്യം.      അപ്പീൽ കുറഞ്ഞ നടനായി സോനം കപൂർ തെരഞ്ഞെടുത്തത് രൺബീറിനെയായിരുന്നു. രൺബീർ വസ്ത്രം അഴിക്കുമ്പോൾ മാത്രമാണ് സെക്സിയെന്നും സോനം അന്ന് പറഞ്ഞു.

സാവരിയ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരുടെയും ആദ്യ സിനിമയായിരുന്നു ഇത്. സിനിമയിൽ രൺബീർ ടൗവൽ അഴിക്കുന്ന രം​ഗമുണ്ട്. ഇത് സൂചിപ്പിച്ചാണ് സോനം ഇത്തരമൊരു പരാമർശം നടത്തിയത്. കാമുകനെന്ന നിലയിൽ രൺബീർ പോരെന്നും. രണ്ട് വർഷം നടനെ ഡേറ്റ് ചെയ്ത ദീപികയെ അഭിനന്ദിക്കുന്നെന്നും സോനം അന്ന് പരിഹസിച്ചു. 


Content Highlight: He's only sexy when he's undressed; Sonam Kapoor on Ranbir

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup