---
title: "ദിലീപ് ശുദ്ധനായ മനുഷ്യനാണ്; അദ്ദേഹം വിളിച്ചിട്ടാണ് ഞാൻ ചെന്നത്; പക്ഷെ സെറ്റിൽ ആർക്കും ഇഷ്ടപ്പെട്ടില്ല, റിയാസ് ഖാൻ"
english_title: "Dileep is a clean man; He called me and I went; But no one liked Riaz Khan on the set"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113807/dileep-is-a-clean-man-he-called-me-and-i-went-but-no-one-liked-riaz-khan-on-the-set"
published_at: "2023-05-10T13:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b4b28cdafe_riyas_2.jpg"
keywords: []
---

# ദിലീപ് ശുദ്ധനായ മനുഷ്യനാണ്; അദ്ദേഹം വിളിച്ചിട്ടാണ് ഞാൻ ചെന്നത്; പക്ഷെ സെറ്റിൽ ആർക്കും ഇഷ്ടപ്പെട്ടില്ല, റിയാസ് ഖാൻ

> **Lead Summary:** വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് റിയാസ് ഖാൻ. മോഹൻലാൽ ചിത്രം ബാലേട്ടനിലൂടെയാണ് റിയാസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ്‌നാട് സ്വദേശിയും നടിയുമായ ഉമയാണ് റിയാസിന്റെ ഭാര്യ. ഇരുവർക്കും ഷാരീഖ്, സമർത്ഥ് എന്ന് പേരായ രണ്ട് മക്കളുണ്ട് റിയാസിന്. വയസ് അമ്പത്തിരണ്ട് ആയിട്ടും താരത്തിന്റെ ഫിറ്റ്നസ് ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് . വില്ലൻ വേഷങ്ങളിലൂടെയാണ് റിയാസ് മലയാളത്തിൽ ക്ലിക്കായത്. എന്നിരുന്നാലും ​ഗജിനിയിലെ റിയാസ് ഖാന്റെ പോലീസ് വേഷത്തിന് നിരവധി ആരാധകരുണ്ട്.

## Article Content

വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് റിയാസ് ഖാൻ. മോഹൻലാൽ ചിത്രം ബാലേട്ടനിലൂടെയാണ് റിയാസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ്‌നാട് സ്വദേശിയും നടിയുമായ ഉമയാണ് റിയാസിന്റെ ഭാര്യ. ഇരുവർക്കും ഷാരീഖ്, സമർത്ഥ് എന്ന് പേരായ രണ്ട് മക്കളുണ്ട് റിയാസിന്. വയസ് അമ്പത്തിരണ്ട് ആയിട്ടും താരത്തിന്റെ ഫിറ്റ്നസ് ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് . വില്ലൻ വേഷങ്ങളിലൂടെയാണ് റിയാസ് മലയാളത്തിൽ ക്ലിക്കായത്. എന്നിരുന്നാലും ​ഗജിനിയിലെ റിയാസ് ഖാന്റെ പോലീസ് വേഷത്തിന് നിരവധി ആരാധകരുണ്ട്.

മലയാളത്തിൽ റിയാസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദിലീപ്. എപ്പോഴും ദിലീപിന് വേണ്ടി സംസാരിക്കാൻ റിയാസ് മടി കാണിക്കാറില്ല ഇപ്പോഴിതാ ദിലീപുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും അത് മൂലം നടന്ന ചില സംഭവങ്ങളെ കുറിച്ചും റിയാസ് ഖാൻ വെളിപ്പെടുത്തിയിരിക്കുകയാണ്. റൺവെ, 2 കൺട്രീസ് തുടങ്ങിയ സിനിമകളിലെ റിയാസ് ഖാന്റെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത് . ദിലീപ് എപ്പോൾ വിളിച്ച് എന്ത് പ്രശ്നം പറഞ്ഞാലും സഹായിക്കും ദിലീപ്. 'മോനെ എന്നാണ് എന്നെ ​ദിലീപ് വിളിക്കാറുള്ളത്. എന്ത് കാര്യത്തിന് വിളിച്ചാലും ഓടിയെത്തും.

'2 കൺട്രീസ് സിനിമയിൽ ശരിക്കും ഞാൻ ഇല്ലായിരുന്നു. പക്ഷെ ഞാൻ ഇത്തരം കോപ്രായങ്ങൾ ചെയ്യുന്ന ആളാണെന്ന് ദിലീപിന് അറിയാം. അങ്ങനൊരു കഥാപാത്രം ചെയ്യാൻ എനിക്ക് അവസരം കിട്ടിയിട്ടില്ല. ഞാൻ അങ്ങനെ ചെയ്യുമെന്ന് ആർക്കും അറിയുകയുമില്ല. ഞാൻ ഒരു തമിഴ് പടത്തിന്റെ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാൻ എയർപോട്ടിൽ നിൽക്കുമ്പോഴാണ് ദിലീപിന്റെ കോൾ വന്നത്. ഞാൻ എയർപോട്ടിൽ നിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ യാത്ര കാൻസൽ‌ ചെയ്ത് ഷൂട്ടിങ് ലൊക്കേഷനിലേക്ക് ചെല്ലാൻ പറഞ്ഞു.

എന്നെ വിളിക്കും മുമ്പ് ആര് 2 കൺട്രീസിലെ ​ഗേ കഥാപാത്രം ചെയ്യുമെന്നത് സംബന്ധിച്ച് സെറ്റിൽ ചർച്ച നടന്നിരുന്നു. ആ ചർച്ചയ്ക്കിടെയാണ് ദിലീപ് ഞാൻ ​ഗേ ആയിട്ടുള്ള വേഷം ചെയ്യുമെന്ന് പറഞ്ഞത്. പക്ഷെ സെറ്റിലുള്ളവർക്കൊന്നും വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് ഞാൻ‌ സെറ്റിൽ ചെന്നപ്പോൾ ആരുടേയും മുഖത്ത് ഒരു തെളിച്ചമുണ്ടായിരുന്നില്ല' റിയാസ് ഖാൻ പറഞ്ഞു. ഇന്നും താൻ ദിലീപ് ശുദ്ധനാണെന്ന കാര്യത്തിൽ ഉറച്ച് വിശ്വസിക്കുന്നുവെന്നും ദിലീപിനെ ഒരുപാട് വിശ്വസിക്കുന്നുവെന്നും റിയാസ് പറഞ്ഞു. ബദ്രി, ബാബ, ബാലേട്ടൻ, രമണ, വിന്നർ, റൺവേ, വേഷം, ഗജിനി, തിരുപ്പതി, സ്റ്റാലിൻ,പോക്കിരി രാജ എന്നിവയാണ് റിയാസിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/113807/dileep-is-a-clean-man-he-called-me-and-i-went-but-no-one-liked-riaz-khan-on-the-set)