---
title: "തലയിൽ കൈവെച്ചു കരഞ്ഞു നടന്നു, സർജറി അല്ലാതെ വേറെ വഴി ഇല്ല എന്ന് ഡോക്ടർമാർ പറഞ്ഞു; വെളിപ്പെടുത്തി  കൊല്ലം ഷാഫി"
english_title: "The doctors said there was no other option but surgery; Kollam Shafi revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113753/the-doctors-said-there-was-no-other-option-but-surgery-kollam-shafi-revealed"
published_at: "2023-05-10T10:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b23f3386b1_shafi_kollam.jpg"
keywords: []
---

# തലയിൽ കൈവെച്ചു കരഞ്ഞു നടന്നു, സർജറി അല്ലാതെ വേറെ വഴി ഇല്ല എന്ന് ഡോക്ടർമാർ പറഞ്ഞു; വെളിപ്പെടുത്തി  കൊല്ലം ഷാഫി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൊല്ലം ഷാഫി. ഒരുകാലത്ത് വലിയ തരംഗം ആയിരുന്നു ഇദ്ദേഹം ആൽബം പാട്ടുകളിലൂടെ കേരളത്തിൽ ഉടനീളം സൃഷ്ടിച്ചത്. ഇപ്പോൾ തന്റെ വേദന നിറഞ്ഞ ജീവിതഘട്ടത്തിലൂടെ വീണ്ടും സഞ്ചരിക്കുകയാണ് ഷാഫി. സോഷ്യൽ മീഡിയയിലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൊല്ലം ഷാഫി. ഒരുകാലത്ത് വലിയ തരംഗം ആയിരുന്നു ഇദ്ദേഹം ആൽബം പാട്ടുകളിലൂടെ കേരളത്തിൽ ഉടനീളം സൃഷ്ടിച്ചത്. ഇപ്പോൾ തന്റെ വേദന നിറഞ്ഞ ജീവിതഘട്ടത്തിലൂടെ വീണ്ടും സഞ്ചരിക്കുകയാണ് ഷാഫി. സോഷ്യൽ മീഡിയയിലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ നോമ്പ് സമയത്ത് ഉണ്ടായ ഒരു കാര്യമാണ് താരം പങ്കുവെക്കുന്നത്. ശത്രുക്കൾക്ക് പോലും ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്നാണ് ഇദ്ദേഹം പറയുന്നത്. പെട്ടെന്നായിരുന്നു ഒരിക്കൽ കഴുത്തിലും കയ്യിലും എല്ലാം വേദന വന്നത്.

നീര് ഇറങ്ങിയത് ആയിരിക്കും എന്നായിരുന്നു ആദ്യം കരുതിയത്. തലയിൽ കൈവെച്ചു കരഞ്ഞു നടന്നു, അതല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. പെയിൻ കില്ലർ ഒന്നും നമുക്ക് അധികം തരില്ല, അതിനെല്ലാം ഒരു പരിധിയുണ്ട്. കുറച്ചു പാട്ടുകൾ എഴുതാൻ ഉണ്ടായിരുന്നു, അതുകൂടെ കഴിഞ്ഞപ്പോൾ വേദന പിന്നെയും കൂടി – ഷാഫി പറയുന്നു.

വേദനകൾക്ക് ഇടയിലും എല്ലാ ജോലിയും ചെയ്യുന്നുണ്ടായിരുന്നു. ദുബായിൽ ഒരു പരിപാടിയുണ്ടായിരുന്നു. എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പിന്നെയാണ് ഡിസ്ക് പ്രശ്നമാണെന്ന് മനസ്സിലായത്.

പണ്ട് ഒരു അപകടം പറ്റിയിരുന്നു. എന്റെ ബൈക്കിൽ ഒരു ഓട്ടോറിക്ഷ വന്നു ഇടിച്ച് കൈയ്ക്കും കഴുത്തിനും പരിക്ക് പറ്റിയിരുന്നു. അന്ന് ഡിസ്ക് ബൾജിങ് വരും എന്ന് അറിഞ്ഞിരുന്നില്ല. 42 ആമത്തെ വയസ്സിൽ ആണ് അതിനെക്കുറിച്ച് ഞാൻ പിന്നീട് മനസ്സിലാക്കിയത് – ഷാഫി കൂട്ടിച്ചേർത്തു.

പെയിൻ കില്ലറിന് ഒക്കെ ഒരു പരിധി ഉണ്ട് എന്നും പെട്ടെന്നുതന്നെ സർജറി ചെയ്യുകയാണ് പരിഹാരം എന്നുമായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ഇഞ്ചക്ഷനും ഗുളികയും ഒഴിച്ചിലും എല്ലാം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ശരീരം വയ്യാതെ കിടക്കുകയായിരുന്നു എങ്കിലും മനക്കരുത്ത് ഒപ്പമുണ്ടായിരുന്നു. വേദന സഹിച്ചാണ് ഒരുപാട് വേദികളിൽ പാടിയത്. ഇത്തരം സന്ദർഭങ്ങളിലൂടെ കടന്നു പോകുന്നതിനിടയിലാണ് ഫോട്ടോ എടുക്കാൻ നിന്നു കൊടുത്തില്ല എന്ന പരാതികൾ ഒക്കെ വന്നത്, എൻറെ അവസ്ഥ അവർക്ക് അറിയില്ലല്ലോ. വേദനസംഹാരി എന്ന നിലയിൽ ആയിരുന്നു സ്റ്റിറോയ്ഡ് എടുത്തു തുടങ്ങിയത്. അങ്ങനെ തടി കൂടി. കയ്യിലെ മൂന്ന് വിരലുകൾ ഇപ്പോഴും തരിപ്പിലാണ് – താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/113753/the-doctors-said-there-was-no-other-option-but-surgery-kollam-shafi-revealed)