---
title: "തനിക്ക് കേട്ടാല്‍ ദേഷ്യം വരുന്ന കാര്യമാണിത്; കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ല! നല്ല ഭാര്യയാക്കാനുള്ള ട്രെയിനിങ് മുളയിലേ നുള്ളി നിഖില "
english_title: "This is something that makes her angry when she hears it. She doesn't have to cook to be a housewife! Training to make a good wife is not a good idea"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113703/this-is-something-that-makes-her-angry-when-she-hears-it-she-doesnt-have-to-cook-to-be-a-housewife-training-to-make-a-good-wife-is-not-a-good-idea"
published_at: "2023-05-09T22:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a83c295100_nikila_1.jpg"
keywords: []
---

# തനിക്ക് കേട്ടാല്‍ ദേഷ്യം വരുന്ന കാര്യമാണിത്; കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ല! നല്ല ഭാര്യയാക്കാനുള്ള ട്രെയിനിങ് മുളയിലേ നുള്ളി നിഖില 

> **Lead Summary:** മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് നിഖില വിമല്‍. സിനിമയിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ നിലപാടുകളിലൂടെ നിഖില വിമല്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഈയ്യടുത്ത് മലബാറിലെ വിവാഹങ്ങളില്‍ സ്ത്രീകളേയും പുരുഷന്മാരേയും വേര്‍തിരിച്ച് കാണുന്നതിനെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകള്‍ വൈറലായിരുന്നു. ഇതിനിടെ ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് വീട്ടില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നിഖില വിമല്‍.

## Article Content

മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് നിഖില വിമല്‍. സിനിമയിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ നിലപാടുകളിലൂടെ നിഖില വിമല്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഈയ്യടുത്ത് മലബാറിലെ വിവാഹങ്ങളില്‍ സ്ത്രീകളേയും പുരുഷന്മാരേയും വേര്‍തിരിച്ച് കാണുന്നതിനെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകള്‍ വൈറലായിരുന്നു. ഇതിനിടെ ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് വീട്ടില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നിഖില വിമല്‍.

താരത്തിന്റെ മറുപടി ഇങ്ങനെ.കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും. സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേണ്‍ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും 'സ്വാതന്ത്ര്യം നിങ്ങള്‍ തരേണ്ട, അതു ഞങ്ങളുടെ കയ്യിലുണ്ട്' എന്നൊക്കെ മറുപടി പറയും.'' എന്നാണ് താരം പറയുന്നത്. നല്ല ഭാര്യയാക്കാനുള്ള ട്രെയ്‌നിങ് തുടങ്ങിയെങ്കിലും ഞങ്ങള്‍ മുളയിലേ നുള്ളിയെന്നും താരം കൂട്ടിച്ചേർത്തു . വേറൊരു വീട്ടിലേക്കു കയറി ചെല്ലാനുള്ളതാ എന്നൊക്കെയുള്ള ഡയലോഗ് വന്നാല്‍ മാറിയ കാലത്തെ പെണ്‍കുട്ടികളെ കുറിച്ചു ഞങ്ങള്‍ മറുപടി കൊടുക്കും .

തനിക്ക് കേട്ടാല്‍ ദേഷ്യം വരുന്ന മറ്റൊരു ഡയലോഗ് ഉണ്ട്. ഞാന്‍ അത്യാവശ്യം നന്നായി പാചകം ചെയ്യും. അതു കണ്ട് 'നിന്നെ കല്യാണം കഴിക്കാന്‍ പോകുന്നയാളിന്റെ ഭാഗ്യം...' എന്നാരെങ്കിലും പറഞ്ഞാലുണ്ടല്ലോ, അതൊടെ തീര്‍ന്നു. കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ എന്നാണ് നിഖില ചോദിക്കുന്നത്. വിവാഹം കഴിക്കുന്നെങ്കില്‍ അതു പ്രണയിച്ചാകണമെന്നാണ് എന്റെ ആഗ്രഹമെന്നാണ് നിഖില പറയുന്നത്. പക്ഷേ, ഇപ്പോള്‍ പ്രണയമൊന്നുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു .

ബാലതാരമായിട്ടാണ് നിഖില സിനിമയിലെത്തുന്നത്. ആ ഓര്‍മ്മകളും താരം അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. നായികയാകണം എന്നല്ല, നല്ല കാരക്ടര്‍ റോളുകള്‍ ചെയ്യണം എന്നാണു തന്റെ മോഹമെന്നും നിഖില പറഞ്ഞു. നായികയ്ക്കു പലപ്പോഴും പെര്‍ഫോം ചെയ്യാനുള്ള സാധ്യതകള്‍ ലിമിറ്റഡ് ആകും എന്നാണ് താരം പറയുന്ന കാരണം. അയല്‍വാശിയാണ് നിഖില അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ സിനിമ. നിരവധി സിനിമകള്‍ നിഖിലയുടേതായി അണിയറയിലുണ്ട്. താരം ആണ് നിഖിലയുടെ അണിയറയിലുള്ള സിനിമകളിലൊന്ന്. മലയാളത്തിന് പുറമെ തമിഴിലും നിഖില സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113703/this-is-something-that-makes-her-angry-when-she-hears-it-she-doesnt-have-to-cook-to-be-a-housewife-training-to-make-a-good-wife-is-not-a-good-idea)