---
title: "'ബ്ലെഡ് പേടിയുള്ളത് കൊണ്ട് മാഷ് തലകറങ്ങി വീഴുമെന്ന് കരുതി; ലേബർ റൂം അനുഭവം  പങ്കുവെച്ച് താരങ്ങൾ "
english_title: "Now Vijaya and Devika have shared about their son's name and labor room experience."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113684/now-vijaya-and-devika-have-shared-about-their-sons-name-and-labor-room-experience"
published_at: "2023-05-09T21:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a6c7ca87b9_devika.jpg"
keywords: []
---

# 'ബ്ലെഡ് പേടിയുള്ളത് കൊണ്ട് മാഷ് തലകറങ്ങി വീഴുമെന്ന് കരുതി; ലേബർ റൂം അനുഭവം  പങ്കുവെച്ച് താരങ്ങൾ 

> **Lead Summary:** ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സുമൊക്കെയായി സജീവമായ ദേവിക ഗായകനായ വിജയ് മാധവിനെയായിരുന്നു വിവാഹം ചെയ്തത്. 

## Article Content

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സുമൊക്കെയായി സജീവമായ ദേവിക ഗായകനായ വിജയ് മാധവിനെയായിരുന്നു വിവാഹം ചെയ്തത്. 

മാഷേ എന്നല്ലാതെ വേറൊന്നും വിളിക്കാന്‍ തോന്നുന്നില്ല. ഏട്ടാ എന്ന വിളിയോട് പണ്ടേ താല്‍പര്യമില്ലാത്തയാളാണ് താനെന്ന് ദേവിക വ്യക്തമാക്കിയിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ തന്നെ മാഷേ എന്നാണ് വിളിക്കുന്നതെന്നും അത് താന്‍ ആസ്വദിക്കുന്നുണ്ടെന്നുമായിരുന്നു വിജയ് പറഞ്ഞത്. 

ഇപ്പോഴിതാ ജിഞ്ചർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മകന്റെ പേരിനെ കുറിച്ചും ലേബർ റൂം അനുഭവവും പങ്കുവെച്ചിരിക്കുകയാണ് വിജയിയും ദേവികയും. വിജയി തനിക്കൊപ്പം ലേബർ റൂമിൽ കയറിയിരുന്നുവെന്നും ആ സിറ്റുവേഷൻ വളരെ കൂളായാണ് വിജയി കൈകാര്യം ചെയ്തതെന്നും ദേവിക പറഞ്ഞു.

'ഞാൻ പെയിനോടെ കിടക്കുമ്പോൾ മാഷിനെ നോക്കി. പക്ഷെ മാഷ് വളരെ കൂളായിരുന്നു. മാഷിന് ബ്ലെഡ് പേടിയുള്ളതുകൊണ്ട് എന്റെ അവസ്ഥ കണ്ട് പേടിയായിരിക്കുമോ മുപ്പര് തലകറങ്ങി വീഴുമോ എന്നുള്ള ടെൻഷനിലാണ് ഞാൻ ഇരുന്നത്.' 

'എന്നാൽ ആള് എന്റെ കൂടെ നിൽക്കണമെന്നും എനിക്കുണ്ട്. പക്ഷെ ആള് വളരെ കൂളായി ഫോണിലൊക്ക സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നെ വന്ന് സമാധാനിപ്പിക്കുകയൊന്നും ചെയ്തില്ല. ഇടയ്ക്ക് വന്ന് ദേവിക നന്നായി ശ്വാസമെടുത്ത ശേഷം പുഷ് ചെയ്യുവെന്നൊക്കെ നിർദേശം തരുന്നുണ്ടായിരുന്നു.' 

'കുട്ടി ഉണ്ടായ ശേഷം എന്നെ നോക്കിയില്ല. കുട്ടിയെയായിരുന്നു നോക്കിയത് ദേവിക പറ‍ഞ്ഞു. ഉടൻ തന്നെ വിജയി‌യുടെ മറുപടി വന്നു. ആ സിറ്റുവേഷനിൽ കുട്ടിയായിരുന്നു ഇംപോർട്ടന്റ് എന്നാണ് വിജയി പറഞ്ഞത്. മാഷ് നന്നായി എഞ്ചോയ് ചെയ്തു ലേബർ റൂം എക്സ്പീരിയൻസ്' ദേവിക കൂട്ടിച്ചേർത്തു. 

പലർക്കും തങ്ങളുടെ കുഞ്ഞിന്റെ പേരിനോട് എതിർപ്പുണ്ടെന്നാണ് വിജയി പറയുന്നത്. 'പെൺകുഞ്ഞിന്റെ പേരായി പോയി എന്ന അഭിപ്രായമാണ് എല്ലാവർക്കും. ഒന്നര വർഷമായി വ്ലോ​ഗിങ് ചെയ്യാൻ തുടങ്ങിയിട്ട്. പക്ഷെ ആളുകൾ തൃപ്തരാകാതെ കമന്റിട്ടത് മകന്റെ പേര് ഇ‌ടൽ ചടങ്ങിന്റെ വീഡിയോ റിലീസ് ചെയ്തശേഷമാണ്.' 

'വ്യത്യസ്തത വേണമെന്ന് കരുതി മനപൂർവം അത്തരമൊരു പേരിട്ടതല്ല. ആത്മജ മഹാദേവ് പേര് എന്റെ വിവാഹത്തിനും മുമ്പ് എന്നിലേക്ക് വന്ന് ചേർന്നതാണ്. ചേച്ചിയുടെ കുഞ്ഞിന് ഇടാൻ ‍ഞാൻ സജസ്റ്റ് ചെയ്തിരുന്നു പക്ഷെ അവർക്ക് എതിർപ്പുള്ളത് കൊണ്ട് ഇട്ടില്ല. പക്ഷെ എന്റെ കുഞ്ഞിന്റെ കാര്യം വരുമ്പോൾ ദേവികയോട് മാത്രം ചോദിച്ചാൽ മതിയല്ലോ. അവളോട് ചോദിച്ചപ്പോൾ അവൾക്ക് ഇഷ്ടപ്പെട്ടു. എന്റെ കല്യാണത്തിന് മുമ്പ് ഞാൻ ചിന്തിച്ച് വെച്ച പേരാണ് മകനിട്ടത്' വിജയ് മാധവ് കൂട്ടിച്ചേർത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/113684/now-vijaya-and-devika-have-shared-about-their-sons-name-and-labor-room-experience)