---
title: "തോളില്‍ നായയെയും എടുത്ത് നൃത്തം ചെയ്യുന്ന യുവാവ്; വീഡിയോ വൈറല്‍ "
english_title: "A young man dancing with a dog on his shoulder; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113675/a-young-man-dancing-with-a-dog-on-his-shoulder-the-video-went-viral"
published_at: "2023-05-09T20:56:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a6683e1553_nayaviral.jpg"
keywords: []
---

# തോളില്‍ നായയെയും എടുത്ത് നൃത്തം ചെയ്യുന്ന യുവാവ്; വീഡിയോ വൈറല്‍ 

> **Lead Summary:** **ക**ഴിഞ്ഞ ദിവസം ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ ഒരു യുവാവ്, തോളില്‍ ഒരു നായയെയും എടുത്ത് നൃത്തം ചെയ്യുകയായിരുന്നു. അടുത്തകാലത്തായി മൃഗങ്ങളെ, പ്രത്യേകിച്ചും നായ്ക്കളെ ക്രൂരമായി ഉപദ്രവിക്കുന്നതിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

## Article Content

**ക**ഴിഞ്ഞ ദിവസം ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ ഒരു യുവാവ്, തോളില്‍ ഒരു നായയെയും എടുത്ത് നൃത്തം ചെയ്യുകയായിരുന്നു. അടുത്തകാലത്തായി മൃഗങ്ങളെ, പ്രത്യേകിച്ചും നായ്ക്കളെ ക്രൂരമായി ഉപദ്രവിക്കുന്നതിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇത്തരക്കാര്‍ക്കെതിരെ അതാത് പ്രദേശങ്ങളിലെ പോലീസ് സംവിധാനങ്ങള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും വാര്‍ത്തയായിരുന്നു. വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു വിവാഹാഘോഷത്തിനിടെ ചിത്രീകരിക്കപ്പെട്ടതായിരുന്നു വീഡിയോ.

നൃത്തത്തിനിടെ ഒരിക്കല്‍ പോലും നായ അനിഷ്ടം കാണിക്കുന്നില്ലെന്ന് മാത്രമല്ല, അയാളുടെ മടിയില്‍ ഇരുന്ന് അവന്‍ നൃത്തം നന്നായി ആസ്വദിക്കുന്നുമുണ്ട്. @Sunil.in1 എന്ന ഹാൻഡിൽ നിന്നും ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ നിരവധി പേര്‍ ക്യൂട്ട്, നല്ലത് എന്നിങ്ങനെ അഭിപ്രായങ്ങള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.

ഒരാള്‍ കുറിച്ചത് ഇതാണ് യാഥാര്‍ത്ഥ സ്നേഹമെന്നായിരുന്നു. മറ്റൊരാള്‍ എഴുതിയത് വീഡിയോ കണ്ട് ചിരിയടയ്ക്കാനായില്ലെന്നായിരുന്നു. യഥാര്‍ത്ഥ ഇതിഹാസം എന്നായിരുന്നു വേറൊരാളുടെ കമന്‍റ്. ഇരുവരുടെയും നൃത്തം നന്നായിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല. വീഡിയോ ഇതിനകം ഇരുപത്തിരണ്ടായിരത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. നായകളും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്‍റെയും ആഘോഷങ്ങള്‍ പങ്കിടുന്നതിന്‍റെയും വീഡിയോകള്‍ ഇതാദ്യമായല്ല വൈറലാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113675/a-young-man-dancing-with-a-dog-on-his-shoulder-the-video-went-viral)