ചാന്‍സിനായി പെണ്‍കുട്ടികള്‍ സെമി നൂഡ് ചിത്രങ്ങള്‍ പോലും അയച്ചിട്ടുണ്ട്; വെളിപ്പെടുത്തി ഒമര്‍ ലുലു

ചാന്‍സിനായി പെണ്‍കുട്ടികള്‍ സെമി നൂഡ് ചിത്രങ്ങള്‍ പോലും അയച്ചിട്ടുണ്ട്; വെളിപ്പെടുത്തി  ഒമര്‍ ലുലു
2023-05-09T16:31:00 | By Susmitha Surendran

സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഒമര്‍ ലുലു. അതേസമയം സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നടത്തിയ പ്രസ്താവനകളുടെ പേരിലും തന്റെ സിനിമയിലെ ഡബ്ബിള്‍ മീനിംഗ് തമാശകളുടെ പേരിലുമെല്ലാം ഒമര്‍ ലുലു വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ചൊക്കെ മനസ് തുറക്കുകയാണ് ഒമര്‍ ലുലു. 

മുസ്ലീം കുടുംബത്തില്‍ നിന്നും വരുന്നൊരാള്‍ ഡബ്ബിള്‍ മീനിംഗ് കോമഡികള്‍ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു അവതാരകന്‍ ചോദിച്ചത്. അതിന് മറുപടിയായി ഒമര്‍ ലുലു പറഞ്ഞത് തന്റെ കുടുംബത്തോട് തന്റെ സിനിമകള്‍ കാണേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നാണ് ഒമര്‍ ലുലു പറയുന്നത്. പിന്നെ പപ്പ കാണില്ലെന്നും താരം പറയുന്നു. അതിനാല്‍ കുഴപ്പമില്ലെന്നാണ് ഒമര് ലുലു പറയുന്നത്. 


കുടുംബത്തിലെ ആരെങ്കിലും വിമര്‍ശിക്കുകയാണെങ്കില്‍ അവരോട് സിനിമ നിര്‍മ്മിക്കൂ അവര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ താന്‍ വേറെ തരത്തില്‍ സിനിമ സംവിധാനം ചെയ്തു തരാമെന്നാകും മറുപടിയെന്നും ഒമര്‍ ലുലു പറയുന്നു. നിങ്ങള്‍ പറയുന്നത് പോലെ സിനിമ ചെയ്യാം പക്ഷെ നിങ്ങള്‍ സിനിമ നിര്‍മ്മിക്കുമോ എന്ന് അവരോട് ചോദിക്കുമെന്ന് ഒമര്‍ ലുലു വ്യക്തമാക്കുന്നു.

താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നഷ്ടം വന്ന ചിത്രം ധമാക്കയാണെന്നും അതില്‍ വിഷമമുണ്ടെന്നും ഒമര്‍ ലുലു പറയുന്നു. താന്‍ ചെയ്തതില്‍ ഏറ്റവും ലാഭമുണ്ടായ ചിത്രം അഡാര്‍ ലവ് ആയിരുന്നു. പുലുമുരുകനേക്കാളും ഡബ്ബില്‍ ലാഭമുണ്ടാക്കിയ ചിത്രമാണ് അഡാര്‍ ലവ് എന്നും ഒമര്‍ ലുലു പറയുന്നുണ്ട്.

മുമ്പൊരു അഭിമുഖത്തില്‍ അഡാര്‍ ലവ്വ് വിജയിച്ച സമയത്ത് ചില പെണ്‍കുട്ടികള്‍ ചാന്‍സ് കിട്ടാന്‍ വേണ്ടി സെമി ന്യൂഡ് ആയിട്ടുള്ള ചിത്രങ്ങള്‍ അയച്ചു തരിക പോലും ചെയ്തിട്ടുണ്ടെന്ന് ഒമര്‍ ലുലു പറഞ്ഞത് അവതാരകന്‍ ചൂണ്ടികാണിച്ചു. അതേ എന്നായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി. ഒവര്‍ നൈറ്റ് സെന്‍സേഷന്‍ ആയിരുന്നു അതിനുള്ള കാരണമെന്നും ഒമര്‍ ലുലു പറയുന്നുണ്ട്.


Content Highlight: Girls have even sent semi-nude pictures for Chance; Omar Lulu revealed

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup