---
title: " പരസ്പരം ചുംബിച്ച് സെറീനയും സാ​ഗറും, ചീപ്പ് സ്ട്രാറ്റജിയെന്ന് പ്രേക്ഷകര്‍"
english_title: "Serena and Sagar kiss each other, the audience thinks it's a cheap strategy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113616/serena-and-sagar-kiss-each-other-the-audience-thinks-its-a-cheap-strategy"
published_at: "2023-05-09T16:03:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a21da84e59_sagar.jpg"
keywords: []
---

#  പരസ്പരം ചുംബിച്ച് സെറീനയും സാ​ഗറും, ചീപ്പ് സ്ട്രാറ്റജിയെന്ന് പ്രേക്ഷകര്‍

> **Lead Summary:** ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം പലരും ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങി. പലരും വിവിധ തരം സ്ട്രാറ്റജികളാണ് ഹൗസിൽ നടത്തുന്നത്. ഇതിൽ ഒന്നാണ് സാ​ഗറിന്റെയും സെറീനയുടെയും ലവ് ട്രാക്ക്.

## Article Content

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം പലരും ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങി. പലരും വിവിധ തരം സ്ട്രാറ്റജികളാണ് ഹൗസിൽ നടത്തുന്നത്. ഇതിൽ ഒന്നാണ് സാ​ഗറിന്റെയും സെറീനയുടെയും ലവ് ട്രാക്ക്.

മുൻ സീസണുകളിൽ ഇത്തരം ലവ് ട്രാക്കുകൾ ഉണ്ടായിരുന്നതിനാൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ വെറുക്കുന്നതും ഇത് തന്നെയാണ്. സാ​ഗറിനോടും സെറീനയോടും പ്രേക്ഷകർക്കുള്ള സമീപനം തന്നെ അതിന് തെളിവാണ്. കഴിഞ്ഞ ദിവസം ഇരുവരും പരസ്പരം ചുംബിച്ചതാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.

ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാ​ഗറിനോട് ​ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടൻ സാ​ഗർ കവിൾ കാണിച്ചുകൊടുത്തു. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളിൽ ചുംബനം നൽകിയ ശേഷം സാ​ഗർ ഉറങ്ങാനായിപ്പോകുക ആയിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ ഫാൻ പേജുകളിൽ വൈറലാകുന്നുണ്ട്. ഇരുവരും വൻ ഫേക്കുകളാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ചീപ്പ് സ്ട്രാറ്റജിയാണ് ഇരുവരും നടത്തുന്നതെന്നും പ്രേക്ഷകർ പറയുന്നു. സീസൺ ഒന്നിലെ ശ്രീനിഷ്- പേളി മാണി ജോഡിയാണ് ബി​ഗ് ബോസ് പ്രണയത്തിന് തുടക്കമിട്ടത്.

ഇരുവരും ഷോയ്ക്ക് ശേഷം വിവാ​ഹം കഴിക്കുകയും ചെയ്തു. ഇതിന്റെ ചുവടുപറ്റി തുടർന്നുള്ള സീസണുകളിലും പ്രണയങ്ങൾ തുടർക്കഥയായി. സീസൺ രണ്ടിൽ സുജോ മാത്യു-അലസാന്ദ്ര, സീസൺ മൂന്നിൽ ഏയ്ഞ്ചൽ-അഡോണി, മണിക്കുട്ടൻ- സൂര്യ. സീസൺ നാലിൽ ദിൽഷ- റോബിൻ രാധാകൃഷ്ണൻ- ബ്ലെസ്ലി എന്നീ കോമ്പോകളാണ് പിന്നീട് വന്നത്. ഇവയൊന്നും ആത്മാർത്ഥമായ പ്രണയം ആയിരുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് സെറീന- സാഗർ കോമ്പോയെ പ്രേക്ഷകർ അം​ഗീകരിക്കാത്തതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/113616/serena-and-sagar-kiss-each-other-the-audience-thinks-its-a-cheap-strategy)