---
title: "കാശ് വന്ന് കൂടിയതിന്റ അഹങ്കാരം ഉണ്ടാകും, ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപം ദിലീപിന് കിട്ടിയിട്ടുണ്ട്; നിര്‍മ്മാതാവ്"
english_title: "Now, producer Thaikad Chandran's words against Dileep are becoming a discussion on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113571/now-producer-thaikad-chandrans-words-against-dileep-are-becoming-a-discussion-on-social-media"
published_at: "2023-05-09T13:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459fa7c473dc_dileep.jpg"
keywords: []
---

# കാശ് വന്ന് കൂടിയതിന്റ അഹങ്കാരം ഉണ്ടാകും, ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപം ദിലീപിന് കിട്ടിയിട്ടുണ്ട്; നിര്‍മ്മാതാവ്

> **Lead Summary:** മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ് . നടന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ ദിലീപിനെതിരെ നിര്‍മ്മാതാവ് തൈക്കാട് ചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

## Article Content

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ് . നടന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ ദിലീപിനെതിരെ നിര്‍മ്മാതാവ് തൈക്കാട് ചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് ദിലീപിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപമുണ്ട് ദിലീപിനെന്നാണ് തൈക്കാട് ചന്ദ്രന്‍ പറയുന്നത്.

കുറച്ച് കയ്യിലിരിപ്പുകളുണ്ട്. കാശ് വന്ന് കൂടിയതിന്റ അഹങ്കാരം ഉണ്ടാകും. പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപമുണ്ട് ദിലീപിനെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോള്‍ തന്നെ സനലിന്റെ പടം തീര്‍ത്തു കൊടുക്കുന്നില്ല. ആരായാലും നിര്‍മ്മാതാവിന്റെ വേദന ആര്‍ട്ടിസ്റ്റ് ഒന്ന് ഓര്‍ക്കണം.

സനല്‍ തോട്ടം ഇന്ന് കിടന്ന് ഓടുന്ന ഓട്ടം ഭഗവാന് മാത്രം അറിയാമെന്നും തൈക്കാട് ചന്ദ്രന്‍ പറയുന്നത്. പൈസയുള്ളവരാരും ദിലീപിനെ വച്ച് പടം ചെയ്യാന്‍ മുന്നോട്ട് വരില്ല. ഈ കേസ് തീരുമാനം ആകണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പൈസ ആദ്യം തന്നെ വാങ്ങിക്കളയും. രണ്ട് കോടിയാണ് പ്രതിഫലമെങ്കില്‍ ഒന്നേ മുക്കാല്‍ കോടി ആദ്യമേ വാങ്ങും.

അവര്‍ക്ക് കിട്ടാനുള്ളതൊക്കെ നേരത്തെ മേടിക്കുമെന്നും തൈക്കാട് ചന്ദ്രന്‍ ദിലീപിനെക്കുറിച്ച് പറയുന്നത്. നേരത്തെ നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/113571/now-producer-thaikad-chandrans-words-against-dileep-are-becoming-a-discussion-on-social-media)