---
title: "മുത്തച്ഛനേക്കാൾ പ്രായമുള്ളയാളെ വിവാഹം കഴിച്ചു, പരിഹസിച്ച് സോഷ്യൽ മീഡിയ"
english_title: "She married someone older than her grandfather, The young woman says true love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113539/she-married-someone-older-than-her-grandfather-the-young-woman-says-true-love"
published_at: "2023-05-09T11:52:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459e6df3458b_viral.jpg"
keywords: []
---

# മുത്തച്ഛനേക്കാൾ പ്രായമുള്ളയാളെ വിവാഹം കഴിച്ചു, പരിഹസിച്ച് സോഷ്യൽ മീഡിയ

> **Lead Summary:** വയസിന് വളരെ മൂത്ത ആളുകളെ വിവാഹം കഴിക്കുക എന്നത് ഇന്നൊരു പുതിയ കാര്യം അല്ലാതായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് വിദേശത്ത്. അങ്ങനെ വിവാഹം കഴിക്കുന്ന നിരവധി വാർത്തകൾ ഇന്ന് പല സ്ഥലങ്ങളിൽ നിന്നും കേൾക്കാം.

## Article Content

വയസിന് വളരെ മൂത്ത ആളുകളെ വിവാഹം കഴിക്കുക എന്നത് ഇന്നൊരു പുതിയ കാര്യം അല്ലാതായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് വിദേശത്ത്. അങ്ങനെ വിവാഹം കഴിക്കുന്ന നിരവധി വാർത്തകൾ ഇന്ന് പല സ്ഥലങ്ങളിൽ നിന്നും കേൾക്കാം.

അതുപോലെ മുത്തശ്ശന്റെ പ്രായമുള്ള ഒരാളെ വിവാഹം കഴിച്ചതിന് ഏറെ പരിഹസിക്കപ്പെട്ട യുവതിയാണ് മിറാക്കിൾ പോ​ഗ് എന്ന 24 -കാരി. തന്നേക്കാൾ 61 വയസിന് മൂത്ത, ഇപ്പോൾ 85 -ലെത്തി നിൽക്കുന്ന ചാൾസ് എന്നയാളെയാണ് മിറാക്കിൾ വിവാഹം കഴിച്ചത്.

2019 -ലാണ് യുഎസിലെ മിസിസിപ്പിയിലെ സ്റ്റാർക്ക്‌വില്ലെയിലുള്ള ഒരു അലക്കുശാലയിൽ ജോലി ചെയ്യവെ മിറക്കിളും ചാൾസും കണ്ടുമുട്ടുന്നത്. പിന്നാലെ തന്നെ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായി. അത് വളരുകയും പ്രണയത്തിലെത്തുകയും ചെയ്യുകയായിരുന്നു. 2020 -ലാണ് ചാൾസ് മിറാക്കിളിനോട് വിവാഹാഭ്യർത്ഥന നടത്തുന്നത്.

എന്നാൽ, മിറാക്കിളിന്റെ വീട്ടിൽ അച്ഛന് വിവാഹത്തിന് വലിയ എതിർപ്പായിരുന്നു. 47 ആണ് മിറാക്കിളിന്റെ അച്ഛന്റെ പ്രായം. മുത്തച്ഛന്റെ പ്രായം 72 ഉം. അതിനേക്കാൾ പ്രായം ചെന്നൊരാളെ എന്തിനാണ് വിവാഹം ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നു അച്ഛന്റെ എതിർപ്പ്.

എന്നാൽ, അമ്മയും മറ്റും വിവാഹത്തിന് സമ്മതിച്ചു. പയ്യെപ്പയ്യെ അച്ഛനും വിവാഹത്തിന് സമ്മതം നൽകുകയായിരുന്നു. നഴ്സാണ് മിറാക്കിൾ. ചാൾസ് റിയൽ എസ്റ്റേറ്റ് ഏജന്റും. എന്നാൽ, ഇരുവരും ടിക്ടോക്കിൽ വലിയ വിമർശനവും പരിഹാസവുമാണ് ഏറ്റു വാങ്ങുന്നത്.

പലരും മിറാക്കിളിനെ ബോഡി ഷെയ്മിം​ഗ് പോലും നടത്തുന്നുണ്ട്. മിറാക്കിളിനെ കണ്ടാൽ 42 വയസെങ്കിലും തോന്നും എന്നാണ് ചിലരുടെ പ്രതികരണം. ഏതായാലും, മിറാക്കിൾ പറയുന്നത് ചാൾസിന്റെ സ്വഭാവം നോക്കിയാണ് താൻ പ്രേമത്തിലായത്. അത് അങ്ങനെ തന്നെ തുടരും എന്നാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113539/she-married-someone-older-than-her-grandfather-the-young-woman-says-true-love)