---
title: "കെട്ടിപ്പിടിച്ചത് കൊണ്ട് മാത്രം ആരും നശിച്ചിട്ടില്ല; സദാചാര അമ്മാവന്മാർക്ക് ചുട്ട മറുപടിയുമായി ദേവു"
english_title: "Now Dev has come up with a response to the moral attacks against him."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113466/now-dev-has-come-up-with-a-response-to-the-moral-attacks-against-him"
published_at: "2023-05-08T22:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64592c1c4b31f_devu.jpg"
keywords: []
---

# കെട്ടിപ്പിടിച്ചത് കൊണ്ട് മാത്രം ആരും നശിച്ചിട്ടില്ല; സദാചാര അമ്മാവന്മാർക്ക് ചുട്ട മറുപടിയുമായി ദേവു

> **Lead Summary:** ബിഗ് ബോസ് അഞ്ചാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോവുകയാണ്. സീസണിലെ ഏറ്റവും കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു ദേവു. എന്നാൽ അപ്രതീക്ഷിതമായി ഇവർ പരിപാടിയിൽ നിന്നും പുറത്തു പോവുകയായിരുന്നു. ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സദാചാര ആക്രമണങ്ങൾക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ദേവു.

## Article Content

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോവുകയാണ്. സീസണിലെ ഏറ്റവും കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു ദേവു. എന്നാൽ അപ്രതീക്ഷിതമായി ഇവർ പരിപാടിയിൽ നിന്നും പുറത്തു പോവുകയായിരുന്നു. ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സദാചാര ആക്രമണങ്ങൾക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ദേവു.

തന്നെയും മകളെയും വെറുതെ വിട്ടേക്ക് എന്നാണ് താരം പറയുന്നത്. കുടുംബത്തിൽ കയറി ആരും കളിക്കാൻ വരേണ്ട എന്നാണ് ദേവുവിന്റെ വാക്കുകൾ. കെട്ടിപ്പിടിക്കുന്നതും സ്മോക്ക് ചെയ്യുന്നതും കേരളത്തിൽ വലിയ വിപ്ലവകരം ആക്കിയ സദാചാര ഉണ്ണികൾക്ക് നമസ്കാരം എന്നാണ് ദേവു പറയുന്നത്.

ഒരു ആണും പെണ്ണും ഒരുമിച്ച് ഇരുന്നാലോ യാത്ര ചെയ്താലോ ഒരുമിച്ചു ഒരു റൂമിൽ കിടന്നാലോ പോലും ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നാണ് ദേവു പറയുന്നത്.

ചില സദാചാര ആളുകളാണ് അനാവശ്യമായ കഥകൾ ഉണ്ടാക്കുന്നത് എന്നാണ് ദേവു പറയുന്നത്. ഒരു നിമിഷം കെട്ടിപ്പിടിച്ചാൽ കിട്ടുന്ന റിലീഫ് എല്ലാവരും ഇവിടെ പലരും അറിഞ്ഞുകൊണ്ട് മറക്കുകയാണ് എന്നും താരം കൂട്ടിച്ചേർത്തു. ഈ സദാചാര ആളുകൾ ഒന്നും തന്നെ അവരുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും കെട്ടിപ്പിടിക്കാറില്ലേ? – താരം ചോദിക്കുന്നു.

നിങ്ങളുടെ ആരുടെയും സഹതാപം ഞങ്ങൾക്ക് വേണ്ട. എൻറെ മകൾക്ക് കോമൺസെൻസ് എന്നൊരു സാധനം ഉണ്ട്. അതുകൊണ്ട് ആരും ഞങ്ങളുടെ കുടുംബത്തിൽ കയറി ഉണ്ടാക്കാൻ നിക്കണ്ട.

ഒരു സ്ത്രീയെ എങ്ങനെ ബഹുമാനിക്കണം എന്ന് അറിയാതെ അവിടെ ഒരു ടൈമിൽ കുറെ സംസാരിച്ചിരുന്ന നിങ്ങളുടെ വിഷ്ണു എന്ന പുണ്യാളന് അവിടെ എന്താണ് ശരിക്കും നടന്നത് എന്ന് അറിയാം എന്നും അയാൾ തന്നെ അയാൾ ഗെയിം കളിക്കുകയാണ് എന്ന് സമ്മതിച്ചിട്ടുണ്ട്. എന്നെ വിഷ്ണു ഫാൻസ് വന്നു തീർക്കുമോ? എങ്കിൽ അതൊന്നു കാണണമല്ലോ – ദേവു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/113466/now-dev-has-come-up-with-a-response-to-the-moral-attacks-against-him)