‘അമ്മയുടെ മകൻ എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കാറുണ്ട്' -വയോധികയോട് പരിഭവം പറഞ്ഞ് ആലിയ

‘അമ്മയുടെ മകൻ എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കാറുണ്ട്' -വയോധികയോട് പരിഭവം പറഞ്ഞ് ആലിയ
2023-05-08T19:36:00 | By Vyshnavy Rajan

യോധകയോട് പരിഭവം പറയുന്ന ബോളിവുഡ് നടി ആലിയ ഭട്ടിന്റെ വിഡിയോ വൈറൽ. ഞായറാഴ്ച മുംബൈയിൽ നടന്ന ഗ്ലോബൽ സ്‌പോർട്‌സ് പിക്കിൾബോൾ ചാമ്പ്യൻഷിപ്പിനിടെയാണ് സംഭവം.

ആലിയ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ നിന്നുള്ള ആലിയയുടെ നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി.

പരിപാടിയ്ക്കിടയിൽ ഒരു പാപ്പരാസി ഫോട്ടോഗ്രാഫറുടെ അമ്മയുമായി ആലിയ സംസാരിക്കുന്ന വിഡിയോയും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ‘കണ്ടതിൽ സന്തോഷം’ എന്നു പറഞ്ഞാണ് ആലിയ സംഭാഷണത്തിന് തുടക്കം കുറിച്ചത്.

വൈറൽ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘അമ്മയുടെ മകൻ എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കാറുണ്ട്. പക്ഷേ അവൻ അവന്റെ ജോലിയിൽ മിടുക്കനാണ്’എന്നാണ് ഫോട്ടോഗ്രാഫറുടെ നേരെ വിരൽ ചൂണ്ടി ആലിയ പറയുന്നത്. ‘ശുദ്ധമായ ഹൃദയം’ എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. എല്ലാവരോടും എളിമയോടെ പെരുമാറുന്ന നടിയെന്നും ആലിയയെ ആരാധകർ വിശേഷിപ്പിക്കുന്നു.

ആലിയയെ കൂടാതെ നടൻ അർജുൻ ബിജ്‌ലാനി, സംവിധായകൻ ശശാങ്ക് ഖൈതാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ‘ഹാർട്ട് ഓഫ് സ്റ്റോൺ’ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആലിയ.

ഗാൽ ഗഡോട്ടും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫർഹാൻ അക്തറിന്റെ ‘ജീ ലെ സരാ’, കരൺ ജോഹർ ചിത്രം ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്നീ ചിത്രങ്ങളിലാണ് ആലിയ നിലവിൽ അഭിനയിക്കുന്നത്.",

Content Highlight: 'My mother's son gives me a lot of trouble' - Aaliya scolds Vyodhika

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup