---
title: "ആരാധകന്റെ അതിരുവിട്ട സ്‌നേഹപ്രകടനം; സംഗീത നിശക്കിടെ അര്‍ജിത് സിംഗിന്റെ കൈക്ക് പരിക്ക്"
english_title: "Singer Arjit Singh injured his hand during the music night."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113424/singer-arjit-singh-injured-his-hand-during-the-music-night"
published_at: "2023-05-08T19:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645900fd5daa3_ARJITHSING.jpg"
keywords: []
---

# ആരാധകന്റെ അതിരുവിട്ട സ്‌നേഹപ്രകടനം; സംഗീത നിശക്കിടെ അര്‍ജിത് സിംഗിന്റെ കൈക്ക് പരിക്ക്

> **Lead Summary:** സംഗീത നിശക്കിടെ ഗായകന്‍ അര്‍ജിത് സിംഗിന്റെ കൈക്ക് പരിക്ക്. ഔറംഗബാദില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ആരാധകന്റെ അതിരുകടന്ന സ്നേഹപ്രകടനം കാരണം ഗായകന് പരിക്കേറ്റത്.

## Article Content

സംഗീത നിശക്കിടെ ഗായകന്‍ അര്‍ജിത് സിംഗിന്റെ കൈക്ക് പരിക്ക്. ഔറംഗബാദില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ആരാധകന്റെ അതിരുകടന്ന സ്നേഹപ്രകടനം കാരണം ഗായകന് പരിക്കേറ്റത്.

പരിപാടിക്കിടെ ആവേശഭരിതനായ ആരാധകന്‍ അര്‍ജിത് സിംഗിന്റെ അടുത്ത് എത്തുകയും കൈപിടിച്ചു കുലുക്കുകയുമായിരുന്നു. എന്നാല്‍ ആരാധകന്റെ ഹസ്തദാനം മൂലം അര്‍ജിത്തിന്റെ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു.

ആരാധകനെ ഗായകന്‍ വേദിയില്‍ വച്ച് തന്നെ ശാസിക്കുകയും ചെയ്തു. ”നിങ്ങള്‍ എന്താണ് ഈ ചെയ്തത്. എനിക്ക് കൈ അനക്കാന്‍ പറ്റുന്നില്ല. എന്റെ ഷോ എങ്ങനെ പൂര്‍ത്തിയാക്കും?” ”എന്റെ എല്ലാ ആരാധകരുമായും ഇടപഴകാന്‍ ആഗ്രഹമുണ്ട്, നിങ്ങളുടെ സ്നേഹം അനുഭവിക്കാന്‍ ഇഷ്ടമാണ്.

പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്” എന്നാണ് ഗായകന്‍ ആരാധകനോട് പറഞ്ഞത്. ഗായകന് വേദിയില്‍ വച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കി.

ഗായകന്റെ വലത് കൈക്കാണ് പരിക്കേറ്റിരിക്കുന്നത്. ഞായറാഴ്ച, ഔറംഗബാദിലെ ഛത്രപതി സംഭാജിനഗറില്‍ സംഗീത നിശ നടക്കുമ്പോഴാണ് ഗായകന്റെ കൈക്ക് പരിക്കേറ്റത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113424/singer-arjit-singh-injured-his-hand-during-the-music-night)