---
title: "'വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തം', ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മോഹൻലാല്‍"
english_title: "Actor Mohanlal says that the Tanur boat accident is a tragedy that causes a lot of pain."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113419/actor-mohanlal-says-that-the-tanur-boat-accident-is-a-tragedy-that-causes-a-lot-of-pain"
published_at: "2023-05-08T19:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458fc1798dd3_mohanlal.jpg"
keywords: []
---

# 'വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തം', ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മോഹൻലാല്‍

> **Lead Summary:** താനൂര്‍ ബോട്ടപകടം വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് എന്ന് നടൻ മോഹൻലാല്‍. അപകടത്തില്‍ 22 പേരാണ് മരിച്ചത്. ഇവരില്‍ 15 കുട്ടികളും അഞ്ച് സ്‍ത്രീകളും രണ്ട് പുരുഷൻമാരും ഉള്‍പ്പെടുന്നു.

## Article Content

താനൂര്‍ ബോട്ടപകടം വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് എന്ന് നടൻ മോഹൻലാല്‍. അപകടത്തില്‍ 22 പേരാണ് മരിച്ചത്. ഇവരില്‍ 15 കുട്ടികളും അഞ്ച് സ്‍ത്രീകളും രണ്ട് പുരുഷൻമാരും ഉള്‍പ്പെടുന്നു.

മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത് എന്ന് മോഹൻലാല്‍ ഫേസ്‍ബുക്കില്‍ കുറിച്ചു.

ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്‍ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഹോസ്‍പിറ്റലിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും മോഹൻലാല്‍ എഴുതി.

[**https://www.facebook.com/ActorMohanlal/posts/817420356417898**](https://www.facebook.com/ActorMohanlal/posts/817420356417898)

വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത രീതിയിൽ വലിയ ദുരന്തമാണ് താനൂരിൽ ഉണ്ടായത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113419/actor-mohanlal-says-that-the-tanur-boat-accident-is-a-tragedy-that-causes-a-lot-of-pain)