---
title: "'അങ്ങേയറ്റം ദുഃഖം', താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി"
english_title: "Mammootty shared the pain of Tanur boat accident."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113384/mammootty-shared-the-pain-of-tanur-boat-accident"
published_at: "2023-05-08T16:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458d0d170778_mammootty.jpg"
keywords: []
---

# 'അങ്ങേയറ്റം ദുഃഖം', താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി

> **Lead Summary:** താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി. അങ്ങേ അറ്റം ദുഃഖമുണ്ടാക്കുന്ന സംഭവമാണെന്ന് പറഞ്ഞ മമ്മൂട്ടി, ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും വ്യക്തമാക്കി.

## Article Content

താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി. അങ്ങേ അറ്റം ദുഃഖമുണ്ടാക്കുന്ന സംഭവമാണെന്ന് പറഞ്ഞ മമ്മൂട്ടി, ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും വ്യക്തമാക്കി.

ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന പ്രാർത്ഥനയും മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

***മമ്മൂട്ടിയുടെ കുറിപ്പ്***

മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടക്കുന്നതാണ്.

ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

അതേസമയം കേരളത്തെ സങ്കടക്കയത്തിലാഴ്ത്തിയ താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ 2018 സിനിമയുടെ അണിയറക്കാർ തീരുമാനിച്ചു. കേരളത്തിൽ 2018 ലുണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച 2018 സിനിമയുടെ നിർമ്മാതാക്കളാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നാണ് 2018 സിനിമയുടെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113384/mammootty-shared-the-pain-of-tanur-boat-accident)