---
title: "കുളിക്കുമ്പോൾ കാമുകനെ വീഡിയോ കോൾ ചെയ്തു...കല്യാണിയ്ക്ക് കിട്ടിയത് എട്ടിൻ്റെ പണി"
english_title: "kalyani call video call her lover at the time of he bath"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11337/kalyani-call-video-call-her-lover-at-the-time-of-he-bath"
published_at: "2021-11-17T20:07:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619513c8651a1_kalyani.jpg"
keywords: []
---

# കുളിക്കുമ്പോൾ കാമുകനെ വീഡിയോ കോൾ ചെയ്തു...കല്യാണിയ്ക്ക് കിട്ടിയത് എട്ടിൻ്റെ പണി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയൽ ആണ് ഇത്. കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. ഐശ്വര്യ എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ്നാട് സ്വദേശിയാണ് ഐശ്വര്യ. എങ്കിലും കേരളത്തിൽ ധാരാളം ആരാധകർ ആണ് താരത്തിന് ഉള്ളത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയൽ ആണ് ഇത്. കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. ഐശ്വര്യ എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ്നാട് സ്വദേശിയാണ് ഐശ്വര്യ. എങ്കിലും കേരളത്തിൽ ധാരാളം ആരാധകർ ആണ് താരത്തിന് ഉള്ളത്.

ഒരു തെലുങ്ക് സീരിയലിൻ്റെ മലയാളം പതിപ്പ് ആണ് മൗനരാഗം. തെലുങ്കിലും ഇതേ പേര് തന്നെയാണ് പരമ്പരയ്ക്ക് ഉള്ളത്. കല്യാണി എന്ന ഊമയായ പെൺകുട്ടിയെ ആണ് പരമ്പരയിൽ താരം അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ഇപ്പോൾ രസകരമായ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

> ഇൻസ്റ്റഗ്രാമിൽ ആണ് താരം ഈ വീഡിയോ പങ്കുവെച്ചത്. റീൽസ് രൂപത്തിലാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. “ചുമ്മാ വീഡിയോ കോൾ ചെയ്തത് ആയിരുന്നു, എൻറെ ബോയ്ഫ്രണ്ട് അപ്പോൾ കുളിക്കുക ആയിരുന്നു” എന്ന രസകരമായ ക്യാപ്ഷൻ ആണ് താരം വീഡിയോയ്ക്ക് നൽകിയത്. രസകരമായ നിരവധി കമൻറുകൾ ആണ് വീഡിയോയുടെ താഴെ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

[https://www.instagram.com/reel/CWXZzxvgcYZ/?utm_medium=copy_link](https://www.instagram.com/reel/CWXZzxvgcYZ/?utm_medium=copy_link)

സംഭവബഹുലമായ വികാസങ്ങളാണ് ഇപ്പോൾ മൗനരാഗം പരമ്പരയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കല്യാണിയുടെ സഹോദരൻറെ ഭാര്യ ആണ് സോണി. സോണി പ്രസവിച്ചു എന്ന ശുഭകരമായ വാർത്തയാണ് രണ്ടു ദിവസം മുൻപ് പുറത്തുവന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഒരു പെൺകുട്ടി ആണ് ജനിച്ചത്. എന്നാൽ ഇത് ചില ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല. പ്രകാശന് ഒരു ആൺകുട്ടി വേണമെന്നായിരുന്നു അത്യാഗ്രഹം. എന്നാൽ അയാളുടെ അത്യാഗ്രഹത്തിന് ഏറ്റ അടിയാണ് പെൺകുട്ടിയുടെ ജനനം എന്നാണ് മലയാളികൾ പറയുന്നത്. എന്തായാലും ഈ പെൺകുട്ടിയെ ഉപദ്രവിക്കുവാൻ പ്രകാശൻ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നാണ് നമ്മൾ കാത്തിരുന്നു കാണേണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/11337/kalyani-call-video-call-her-lover-at-the-time-of-he-bath)