---
title: "കീർത്തി സുരേഷിന് ഇതെന്തുപറ്റി? നടിയുടെ പുതിയ ചിത്രങ്ങൾ കണ്ടു അമ്പരന്ന് പ്രേക്ഷകർ"
english_title: "Now the actor is coming by sharing the details of this movie."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113321/now-the-actor-is-coming-by-sharing-the-details-of-this-movie"
published_at: "2023-05-08T11:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645895572a20f_keerthisuresh.jpg"
keywords: []
---

# കീർത്തി സുരേഷിന് ഇതെന്തുപറ്റി? നടിയുടെ പുതിയ ചിത്രങ്ങൾ കണ്ടു അമ്പരന്ന് പ്രേക്ഷകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കീർത്തി സുരേഷ്. മലയാളത്തിനു പുറമേ നിരവധി അന്യഭാഷ സിനിമകളിലും ഇവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കീർത്തി സുരേഷ്. മലയാളത്തിനു പുറമേ നിരവധി അന്യഭാഷ സിനിമകളിലും ഇവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇവരുടെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ പ്രശംസകൾ നേടിക്കൊടുത്ത സിനിമകളിൽ ഒന്നാണ് സാനി കായിദം. ഇപ്പോൾ ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം.

ആമസോൺ പ്രൈം വഴി സിനിമ നേരിട്ട് റിലീസിന് എത്തിയത് ആയിരുന്നു. സിനിമ റിലീസ് ആയിട്ട് ഇപ്പോൾ ഒരു വർഷം തികയുകയാണ്. സിനിമയുടെ റിലീസ് പിന്നീട് ഒരു വർഷം തികയുന്ന വേളയിലാണ് ഇപ്പോൾ സിനിമയുടെ ലൊക്കേഷനിൽ നിന്നും എടുത്ത മനോഹരമായ ചിത്രങ്ങൾ താരം പകർത്തിയിരിക്കുന്നത്. ഒരു പ്രതികാര കഥയാണ് ഈ സിനിമ പറയുന്നത്.

ഞാനും എൻറെ വൃത്തികേടായ നഖങ്ങളും ചെരുപ്പുകളും വാനും സുഡലയും സങ്കിയയും എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. അരുൺ മാതേശ്വരൻ ആണോ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സ്പെഷ്യൽ ദിവസത്തിൽ സിനിമയുടെ നിർമ്മാതാക്കളെയും അണിയറ പ്രവർത്തകരെയും എല്ലാം ഓർക്കുന്നു എന്നാണ് കീർത്തി സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന ക്യാപ്ഷനിൽ പറയുന്നത്.

ധനുഷിന്റെ സഹോദരൻ കൂടിയായ സെൽവരാഘവൻ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻറെ കഥാപാത്രത്തിന്റെ സഹോദരി ആയിട്ടാണ് കീർത്തി സുരേഷ് സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. സ്ക്രീൻ സീൻ സ്റ്റുഡിയോ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 1980കളിലാണ് ചിത്രം നടക്കുന്നത്. ഒരു ആക്ഷൻ ഡ്രാമ ഗണത്തിൽ ഉൾപ്പെടുന്ന സിനിമകളിൽ ഒന്നാണ് ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113321/now-the-actor-is-coming-by-sharing-the-details-of-this-movie)