---
title: "നിങ്ങൾ പരുഷമായിരുന്നു സെയ്ഫ്; സോഷ്യൽ മീഡിയയിൽ വൈറലായി കരീനയുടെയും സെയ്ഫിന്റെയും ചാറ്റിം​ഗ്"
english_title: "You were rude Saif; I felt bad; Kareena and Saif's chat went viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113290/you-were-rude-saif-i-felt-bad-kareena-and-saifs-chat-went-viral-on-social-media"
published_at: "2023-05-08T09:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64587b7bee2d5_kareena.jpg"
keywords: []
---

# നിങ്ങൾ പരുഷമായിരുന്നു സെയ്ഫ്; സോഷ്യൽ മീഡിയയിൽ വൈറലായി കരീനയുടെയും സെയ്ഫിന്റെയും ചാറ്റിം​ഗ്

> **Lead Summary:** ബോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളാണ് കരീന കപൂർ. രാജ്കപൂർ കുടുംബത്തിൽ നിന്നും വരുന്ന കരീനയ്ക്ക് സിനിമാ രം​ഗത്തേക്കുള്ള പ്രവേശനം എളുപ്പമായിരുന്നു. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് നടി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. തുടക്ക കാലത്ത് അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്ത കരീന പിന്നീട് ബോളിവുഡിന്റെ സൂപ്പർ സ്റ്റാർ സിനിമകളിലെ നായികയായി.

## Article Content

ബോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളാണ് കരീന കപൂർ. രാജ്കപൂർ കുടുംബത്തിൽ നിന്നും വരുന്ന കരീനയ്ക്ക് സിനിമാ രം​ഗത്തേക്കുള്ള പ്രവേശനം എളുപ്പമായിരുന്നു. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് നടി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. തുടക്ക കാലത്ത് അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്ത കരീന പിന്നീട് ബോളിവുഡിന്റെ സൂപ്പർ സ്റ്റാർ സിനിമകളിലെ നായികയായി.

കൂടാതെ മുൻനിരയിലുള്ള നായകൻമാർക്കൊപ്പമേ അഭിനയിക്കൂ എന്ന തീരുമാനവും കരീന എടുത്തിരുന്നത്രെ കരിയറിൽ വിവാദങ്ങളും ​ഗോസിപ്പുകളും എക്കാലവും കരീനയെ തേടി വന്നിട്ടുണ്ട്. ഷാഹിദ് കപൂറുമായുള്ള പ്രണയം, പിന്നീടുള്ള വേർപിരിയൽ സെയ്ഫ് അലിഖാനുമായുള്ള വിവാഹം തുടങ്ങി കരീന ഒരു കാലത്ത് ​ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ കരീന- സെയ്ഫ് അലി ഖാൻ ചാറ്റാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം ആയിരിക്കുന്നത് . കരീനയുടെ ഫോണിലെ ചാറ്റിം​ഗിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

2009 ൽ കുർബാൻ എന്ന സിനിമയോടുനബന്ധിച്ചുള്ള പരിപാടിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കരീന. അന്ന് ക്യാമറക്കണ്ണുകളിൽ പതിഞ്ഞതാണ് ഈ ചാറ്റിം​ഗ്. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഇത് വൈറലാവുകയാണ്. ക്ഷമിക്കണം പ്രിയേ, ട്രയലിന് 9 മണിയാവും എന്നാണ് സെയ്ഫ് അലി ഖാന്റെ മെസേജ്. താങ്കൾ പരുഷമായി പെരുമാറി, എനിക്ക് വിഷമമായി സെയ്ഫ് എന്നാണ് കരീന ഇതിന് നൽകിയ മറുപടി.

മെസേജ് ദേഷ്യത്തിലാണെങ്കിലും കരീനയുടെ മുഖത്ത് പുഞ്ചിരിയിരുണ്ടായിരുന്നു. ചിലർ ചാറ്റിം​ഗ് പുറത്ത് വിട്ടത് താരത്തിന്റെ സ്വകാര്യത ഹനിക്കലാണെന്നും വിമർശിച്ചു രംഗത്ത് വന്നു . ബോളിവുഡിൽ വലിയ ചർച്ചാ വിഷയമായിരുന്നു കരീനയുടെയും സെയ്ഫിന്റെയും വിവാഹം. സെയ്ഫ് നേരത്തെ അമൃത സിം​ഗ് എന്ന നടിയുമായി വിവാഹം കഴിക്കുകയും വേർപിരിയുകയും ചെയ്തതാണ്. ഈ ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളുമുണ്ട്. സാറ അലി ഖാൻ ഇന്ന് ബോളിവുഡിലെ യുവ നടിയാണ്.

2012 ലായിരുന്നു കരീന-സെയ്ഫ് വിവാഹം യ തഷാൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് മക്കളും സെയ്ഫിനും കരീനയ്ക്കും പിറന്നു. 42 കാരിയായ കരീന ഇപ്പോഴും സിനിമാ രം​ഗത്ത് സജീവമാണ്. ലാൽ സിം​ഗ് ഛദ്ദയാണ് കരീനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമയിൽ ചിത്രത്തിൽ ആമിർ ഖാനായിരുന്നു നായകൻ.  വിവാഹവും അമ്മയായതും തന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ കരീന ശ്രദ്ധിച്ചിരുന്നു. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. ഇതിന് ശേഷം അഞ്ച് വർഷം നടി സൂപ്പർ ഹിറ്റ് നായികയായി തുടർന്നു. ​

ഗർഭിണിയായിരിക്കെയും അഭിനയം നിർത്തിയില്ല. പ്രസവിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ കരീന ഷൂട്ടിം​ഗിന് മടങ്ങിയെത്തി. അമ്മയായത് തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നും താൻ സിനിമാ അഭിനയം തുടരാൻ താൽപര്യപ്പെടുന്ന വ്യക്തിയാണെന്നും കരീന നേരത്തെ വ്യക്തമാക്കിയിയിരുന്നു . അതേസമയം രണ്ട് കുട്ടികൾക്കും തന്റെ സാന്നിധ്യം ആവശ്യമായ പ്രായമായതിനാൽ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ കഴിയില്ലെന്നും കരീന വ്യക്തമാക്കി. അന്നും ഇന്നും നിരവധി പേർ കരീനയ്ക്ക് ആരാധകരായുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113290/you-were-rude-saif-i-felt-bad-kareena-and-saifs-chat-went-viral-on-social-media)