---
title: "മിശ്രവിവാഹം; ഒന്നുമില്ലായ്മയിൽ നിന്ന് ആരംഭിച്ച ജീവിതം; തന്റെ പ്രണയ ദിനങ്ങൾ ഓർത്തെടുത്ത് നദിയ മൊയ്തു"
english_title: "intermarriage; Life started from nothing; Nadiya Moitu recalls her love days"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113286/intermarriage-life-started-from-nothing-nadiya-moitu-recalls-her-love-days"
published_at: "2023-05-08T09:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64587525ce72d_nadiya_1.jpg"
keywords: []
---

# മിശ്രവിവാഹം; ഒന്നുമില്ലായ്മയിൽ നിന്ന് ആരംഭിച്ച ജീവിതം; തന്റെ പ്രണയ ദിനങ്ങൾ ഓർത്തെടുത്ത് നദിയ മൊയ്തു

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നദിയ മൊയ്തു. 1984 ൽ ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിലെ നദിയയുടെ ഗേളി എന്ന കഥാപാത്രത്തിന് വലിയ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിലൂടെ അരങ്ങേറിയ നദിയ അതിവേഗമാണ് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയായി മാറിയത്. ഒരുകാലത്ത് തമിഴിലെ ഏറ്റവും താരമൂല്യമുള്ള നായികയായിരുന്നു നദിയ. തമിഴിന് പുറമെ തെലുങ്കിലുമെല്ലാം നടി സജീവമായിരുന്നു.

## Article Content

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നദിയ മൊയ്തു. 1984 ൽ ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിലെ നദിയയുടെ ഗേളി എന്ന കഥാപാത്രത്തിന് വലിയ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിലൂടെ അരങ്ങേറിയ നദിയ അതിവേഗമാണ് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയായി മാറിയത്. ഒരുകാലത്ത് തമിഴിലെ ഏറ്റവും താരമൂല്യമുള്ള നായികയായിരുന്നു നദിയ. തമിഴിന് പുറമെ തെലുങ്കിലുമെല്ലാം നടി സജീവമായിരുന്നു.

കരിയറിൽ പലപ്പോഴായി ഇടവേളകൾ എടുത്തിരുന്ന നദിയ മൊയ്‌ദു ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തി. ഏറ്റവും ഒടുവിലായി അഞ്ജലി മേനോന്റെ വണ്ടർ വുമൺ എന്ന ചിത്രത്തിലാണ് നദിയ അഭിനയിച്ചത്. രണ്ടു പെണ്മക്കളുടെ അമ്മയാണ് താരം. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. ശിരീഷ് ഗോഡ് ബോലെ ആണ് നദിയയുടെ ഭർത്താവ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ആയിരുന്നു വിവാഹം. ഇപ്പോഴിതാ, തന്റെ പ്രണയവിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നദിയ.

'ഞാൻ സിനിമയിൽ എത്തുന്നതിനും മുൻപേ തുടങ്ങിയതാണ് ഞങ്ങളുടെ പ്രണയം. ബോംബെയിൽ ഞങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ തൊട്ടടുത്ത കെട്ടിടത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. സൗഹൃദത്തിലായിരുന്നു തുടക്കം, പക്ഷേ ആ സൗഹൃദം പ്രണയമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. അക്കാലത്ത് ഇന്നത്തെ പോലെ മൊബൈൽ ഫോൺ സൗകര്യങ്ങൾ ഒന്നുമിലായിരുന്നു. ഇന്നത്തെ തലമുറയെ പോലെയല്ല.

ഞങ്ങൾ ജീവിച്ചിരുന്നത് വളരെ ചെറിയൊരു ലോകത്തായിരുന്നു,' 'ഞാൻ ഷൂട്ടിങ് തിരക്കുകളിലും അദ്ദേഹം വിദേശത്ത് ഉപരിപഠനത്തിലും, നേരിട്ട് കാണാനുള്ള സൗകര്യങ്ങളും കുറവ്. അതിനാൽ കത്തുകളിലൂടെയാണ് പരസ്പരം സംസാരിച്ചിരുന്നത്. അതും വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങളുടെ കത്തുകളെ കുറിച്ച് ആദ്യം മനസിലായത് അമ്മയ്ക്കാണ്. അദ്ദേഹം അയച്ച ഒരു കത്ത് അമ്മയുടെ കയ്യിൽ കിട്ടിയിരുന്നു. അച്ഛന് കുറച്ചു നാളുകൾക്ക് ശേഷം മനസ്സിലായി. പക്ഷേ അതിന്റെ പേരിൽ ബഹളങ്ങൾ ഒന്നുമുണ്ടായില്ല.

'എന്റെ പ്രായവും, ഞങ്ങൾ രണ്ടു പേരും രണ്ടു മതങ്ങളിൽ പെട്ടവരാണ് എന്നതും ചെറിയ ആശങ്കകൾക്ക് കാരണമായി. ഞങ്ങളുടെ വീട്ടിൽ എല്ലാ മതസ്ഥരുടെയും ആഘോഷങ്ങൾ ആഘോഷിക്കാറുണ്ട്. കൂടാതെ എന്റെ അച്ഛനും അമ്മയും പ്രേമിച്ച് വിവാഹം കഴിച്ചവരായിരുന്നു അതുകൊണ്ട്, അവർക്ക് ഞങ്ങളെ മനസ്സിലായിരിക്കാം. ശിരീഷിന് ഒരു ചെറിയ ജോലി കിട്ടിയ ഉടനെ തന്നെ ഞങ്ങൾ വിവാഹം കഴിച്ചു. അതിനാൽ തന്നെ ഞങ്ങളുടെ ജീവിതം ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങിയെന്നു തന്നെ വേണം പറയാൻ,' നദിയ പറയുന്നു. 'എനിക്ക് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലായിരുന്നു.

ഒരുപാട് സിനിമകൾ ചെയ്യണമെന്നോ കരിയറിൽ നേട്ടങ്ങൾ ഉണ്ടാക്കണമെന്നോ എനിക്ക് തോന്നിയിരുന്നില്ല. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം അദ്ദേഹത്തിന്റെ കൂടെ ജീവിക്കുക എന്നതായിരുന്നു. ഞാൻ സെലിബ്രിറ്റി ആയിരുന്നത് കൊണ്ട്, സാധാരണക്കാരെ പോലെ ഒരു സ്വകാര്യജീവിതം ഞങ്ങൾക്ക് ഉണ്ടാകുമോയെന്ന് ശിരീഷ് സംശയം പ്രകടിപ്പിച്ചിരുന്നു,' 'എവിടെ ചെന്നാലും ആളുകൾ തിരിച്ചറിയുന്ന ഒരാൾ ഒരു സാധാരണക്കാരന്റെ ഭാര്യയായി ജീവിക്കുന്നത് എങ്ങനെ എന്നദ്ദേഹം ചിന്തിച്ചു.നമ്മൾ നമ്മുടെ ജീവിതം സുഖമായി മുന്നോട്ടു കൊണ്ടുപോകും എന്ന് ഞാൻ പറഞ്ഞു.

ഞങ്ങൾ രണ്ടുപേരും അന്ന് ചെറുപ്പമായതു കൊണ്ടാകാം, ഞങ്ങൾ വിചാരിച്ചതു പോലെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും സാധിച്ചു, നദിയ മൊയ്തു പറഞ്ഞു. തന്റെയും ശിരീഷിന്റെയും ജീവിതവിജയത്തിന് പ്രധാന കാരണം പരസ്പരം വെച്ച് പുലർത്തുന്ന ബഹുമാനവും, പരസ്പരം നൽകുന്ന സ്‌പേസുമാണ് നദിയ മൊയ്‌തു കൂട്ടിച്ചേർത്തു. ഓപ്പൺ മൈൻഡഡ്‌ ആയിരിക്കണം, പരസ്പരം വിശ്വസിക്കണം, തുറന്നു സംസാരിക്കണം, ഇതെല്ലാം ദാമ്പത്യത്തിൽ എന്നല്ല എല്ലാ ബന്ധങ്ങളിലും ആവശ്യമാണെന്നും നദിയ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/113286/intermarriage-life-started-from-nothing-nadiya-moitu-recalls-her-love-days)