മനസമാധാനം ജീവിതത്തിൽ നിന്നും നഷ്ടമായി, തന്റെ വിവാ​ഹം മുടങ്ങിയെന്ന വെളിപ്പെടുത്തലുമായി കാർത്തിക്ക് സൂര്യ

മനസമാധാനം ജീവിതത്തിൽ നിന്നും നഷ്ടമായി, തന്റെ വിവാ​ഹം മുടങ്ങിയെന്ന വെളിപ്പെടുത്തലുമായി കാർത്തിക്ക് സൂര്യ
2023-05-08T07:57:00 | By Athira V

ലൈഫ്സ്റ്റൈൽ വ്ലോ​ഗർ കാർത്തിക് സൂര്യയെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെയില്ലെന്ന് തന്നെ പറയാം. മഴവിൽ മനോരമയിൽ ഒരു ചിരി ഇരു ചിരി ബംപർ ചിരിയിൽ കാർത്തിക് ഇപ്പോൾ അവതാരകനാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്ളോഗർ കൂടിയാണ് കാർത്തിക്.അടുത്തിടെയാണ് താരം വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത വീഡിയോ വഴി പങ്കുവെച്ചത്.

അന്ന് മുതൽ താരത്തിന്റെ സബ്സ്ക്രൈബേഴ്സെല്ലാം കാർത്തിക്ക് സൂര്യയുടെ വധു ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. പുതിയ വീട് വെച്ചിട്ട് മതി വിവാഹം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ നീട്ടികൊണ്ട് പോകാൻ പറ്റാത്തതിനാൽ ഉടനെ വിവാഹം കഴിക്കുകയാണ്. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ.


അപ്പോൾ അതങ്ങ് നടക്കും. അങ്ങനെ ഇതും നടത്താമെന്ന് വിചാരിച്ചുവെന്നാണ് കുറച്ച് മാസം മുമ്പ് വ്‌ളോഗിലൂടെ കാർത്തിക്ക് സൂര്യ പറഞ്ഞത്. തന്റെ സിംഗിൾ കാലഘട്ടം അവസാനിച്ചുവെന്നും കാർത്തിക് പറഞ്ഞിരുന്നു. രണ്ട് വർഷത്തോളം പ്രണയിച്ച ശേഷമാണ് കാർത്തിക്ക് വിവാ​ഹം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ശേഷം പെണ്ണുകാണൽ ചടങ്ങ്, വിവാ​ഹം ഉറപ്പിക്കുന്ന ചടങ്ങ് എന്നിവയെല്ലാം നടന്നതിന്റെ വീഡിയോയും കാർത്തിക്ക് സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.

തന്റെ സബ്സ്ക്രൈബേഴ്സ് തന്റെ ഭാവി വധുവിനായി അയച്ച് തന്ന സമ്മാനങ്ങൾ കാർത്തിക്ക് കൈമാറുന്ന വീഡിയോകളും വൈറലായിരുന്നു. പക്ഷെ തന്റെ പ്രണയിനിയുടെ പേരോ മറ്റ് വിവരങ്ങളോ വീഡിയോയോ ഫോട്ടോയോ ഒന്നും കാർത്തിക്ക് പങ്കുവെച്ചിരുന്നില്ല. എന്നാലിപ്പോൾ‌ താൻ ആശിച്ച് മോഹിച്ച് കാത്തിരുന്ന തന്റെ വിവാ​ഹം മുടങ്ങിയെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കാർത്തിക്ക് സൂര്യ.

വിവാഹം മുടങ്ങിയത് തന്നെ വല്ലാതെ തളർത്തിയെന്നും മദ്യപാനം ആരംഭിച്ചിരുന്നുവെന്നും റിലേഷൻഷിപ്പ് തകർന്നുവെന്നത് ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തുവെന്നുമാണ് പുതിയ വീഡിയോയിൽ കാർത്തിക്ക് സൂര്യ പറഞ്ഞത്.മെയ് ഏഴിനായിരുന്നു എന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. പക്ഷെ വിവാഹം മുടങ്ങി. ജനുവരി ആയപ്പോഴേക്കും പ്രണയം തകർന്നു.


ഇത്രയും നാൾ നിങ്ങളോട് ഇതേ കുറിച്ച് പറയാതിരുന്നത് ഞാൻ ഓക്കെയായിരുന്നില്ല എന്നതുകൊണ്ടാണ്. ഈ ബന്ധം നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കൊണ്ടാണ് ഞാൻ എന്റെ വീട്ടിൽ പ്രണയത്തെ കുറിച്ച് പറഞ്ഞതും അവർ വഴി ഒഫീഷ്യലായി നടത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയതും.

പക്ഷെ വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ തമ്മിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും മനസമാധാനം ജീവിതത്തിൽ നിന്നും നഷ്ടമാവുകയും ചെയ്തിരുന്നു. പിന്നീട് രണ്ടുപേരും സംസാരിച്ച് ഒത്തുപോകില്ലെന്ന് മനസിലായപ്പോൾ പിരിഞ്ഞു.പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് ഉൾക്കൊള്ളാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.


ഞാൻ കൈവിട്ട് പോയി. അതുകൊണ്ടാണ് വ്ലോ​ഗിങ് പോലുള്ളവ ചെയ്യാതിരുന്നത്. വീട്ടുകാരും വലിയ വിഷമത്തിലാണ്. ഇനി ഞാനായി പ്രേമിച്ച് ആരേയും ലൈഫിലേക്ക് കൊണ്ടുവരില്ലെന്ന് വീട്ടുകാർക്ക് വാക്ക് കൊടുത്തു. ഇപ്പോൾ അവർ എനിക്ക് വേണ്ടി വിവാഹം നോക്കുകയാണ്. സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് താലി കെട്ട് കഴിഞ്ഞപ്പോൾ മാറി നിന്ന് കരയുകയായിരുന്നു ഞാൻ.

ഇതെല്ലാം മനസിലാക്കി മൂവ് ഓൺ ചെയ്യാൻ എനിക്ക് മൂന്ന്, നാല് മാസം എടുത്തു. കുറച്ച് സ്നേഹം കിട്ടുമ്പോഴേക്കും ഞാൻ അലിഞ്ഞ് പോകും. ‍ആരാണ് ഇനി ജീവിതത്തിലേക്ക് വരാൻ പോകുന്നതെന്ന് അറിയില്ല. ഫെബ്രുവരി, മാർച്ചൊക്കെ ആയപ്പോഴേക്കും താങ്ങാൻ പറ്റാതെ എല്ലാ ദിവസവും ഇരുന്ന് കുടിക്കുമായിരുന്നു. കാർത്തിക്ക് സൂര്യ പറഞ്ഞു.

Content Highlight: Karthik Surya reveals that he has lost peace of mind in his life and that his marriage has ended

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup