logo

"നിന്റെ തീരുമാനം നിനക്ക് എടുക്കാം,എന്റെ തീരുമാനം ഇതാണ് -മണിക്കുട്ടന്‍

Published at May 4, 2021 12:10 PM

സംഭവബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. 14 പേരുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 9 പേരാണ് ഉള്ളത്. ഇതിൽ പലപേരുകളും ഫൈനൽ ഫൈവിൽ ഉയരുന്നതാണ്. ബിഗ് ബോസ് സീസൺ 3 ലെ ശക്തരായ മത്സരാർഥികളാണ് സൂര്യയും മണിക്കുട്ടനും. ഈ സീസണിലെ പ്രണയ ജോഡികളായിട്ടാണ് ഇവരെ അറിയപ്പെടുന്നത്. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ചർച്ചയാകുന്നത് പോലെ തന്നെ മണിക്കുട്ടന്റെ എതിർപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്.

സൂര്യ ആയിരുന്നു അടുത്ത സുഹൃത്തായ മണിക്കുട്ടനോട് തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. അവതാരകനായ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ പ്രണയം നിരസിക്കുകയാണ് മണിക്കുട്ടൻ ചെയ്തത്. ഇപ്പോഴിത വീണ്ടും തന്റെ ഉളളിലുള്ള പ്രണയം വെളിപ്പെടുത്തുകയാണ് സൂര്യ. താൻ ഇനി മണിക്കുട്ടനെ സ്നേഹിക്കാൻ പാടില്ലേ എന്നാണ് താരം ചോദിക്കുന്നത്. മത്സരം അവസാനിക്കാൻ ആഴ്ചകൾ ശേഷിക്കുമ്പോൾ വീണ്ടും പ്രണയാഭ്യർഥന നടത്തി കൊണ്ട് സൂര്യ മണിക്കുട്ടന്റെ മുന്നിൽ എത്തുകയാണ്.


79ാം ദിവസം രാത്രിയിലുളള സംസാരത്തിനിടെയാണ് സൂര്യ തന്‍റെ പ്രണയത്തെ കുറിച്ച് വീണ്ടും മണിക്കുട്ടനോട് പറഞ്ഞത്. അപ്പോൾ ഞാൻ ഇനി മണിക്കുട്ടനെ സ്നേഹിക്കാനെ പാടില്ലേ എന്നാണ് സൂര്യ ചോദിക്കുന്നത്. അതൊക്കെ നിന്റെ ഇതാണെന്നാണ് മണിക്കുട്ടന്റെ മറുപടി. നിന്റെ തീരുമാനം നിനക്ക് എടുക്കാം. പക്ഷേ നീ പറഞ്ഞിരുന്നു, ഈ ടോപ്പിക്ക് ഇനി ഇവിടെ സംസാരിക്കില്ലെന്ന്; മണിക്കുട്ടൻ സൂര്യയോട് പറ‍ഞ്ഞു.

പെട്ടെന്ന് എനിക്ക് ഇഷ്ടം തോന്നിയിട്ട് അതിനെ സുഹൃത്തായി മാറ്റാൻ പ്രയാസമാണെന്ന് സൂര്യ മറുപടിയായി പറഞ്ഞു. നീ നിർത്തേണ്ട സ്നേഹിച്ചോളൂ എന്നായിരുന്നു ഇതിനുള്ള മണിക്കുട്ടന്റെ മറുപടി. പക്ഷെ ഞാൻ പറഞ്ഞത് ഇവിടത്തെ കര്യമാണ്. ഈ പ്ലാറ്റ്ഫോമിൽ എനിക്ക് ആരോടും അങ്ങനെ ഒരു തോന്നൽ ഇല്ല. കാരണം. ഞാൻ ഇവിടെ കാണുന്നത് ക്യാരക്ടർ അസാസിനേഷൻ ആണ്.

നമ്മളുടെ ജീവിതം നൂറു ദിവസത്തിലൂടെ സഞ്ചരിക്കുകയാണ്. അത് ബിഗ് ബോസിൽ ആയത് ഭാഗ്യം. ഇതിനുപുറത്തും ഒരു ജീവിതമുണ്ട്. ഈ പറയുന്നത് ഇന്നത്തോടെ തീരുന്ന ഒന്നല്ല. പക്ഷേ ഇനി 20 ദിവസമേ ഉള്ളൂ. അത് നോക്കി നീ ഇവിടെ നിന്നു കഴിഞ്ഞാൽ അത് നിന്റെ വീട്ടുകാർക്ക് അഭിമാനനിമിഷം ആണ്. അവിടെ ഒരു പ്രണയം എന്ന രീതി വന്നാൽ അതിന്റെ പേരിലാണ് നീ നിന്നത് എന്ന് ആളുകൾ പറയും. ഇപ്പോൾ കിട്ടിയ ഭാഗ്യത്തെ നീ സ്വീകരിക്ക്. ആ ഒരു ചിന്താവിടൂ; മണിക്കുട്ടൻ പറഞ്ഞു.

എന്നാൽ തനിക്ക് അത് പറ്റുന്നില്ല എന്നാണ് സൂര്യ മറുപടിയായി പറഞ്ഞത്. സൂര്യയ്ക്ക് അത് പറ്റുമെന്ന് മണിക്കുട്ടൻ ഉറപ്പിച്ചു പറയുകയാണ്. അത് വിട്ടേ പറ്റുകയൊള്ളു. നീ ഇവിടെ നിന്നത് പ്രണയത്തിന്റെ പേരിൽ അല്ല എന്ന് മനസിലാക്കികൊടുക്കൂ. എന്റെ നിഴലിലാണ് നീ ഇവിടെ നിൽക്കുന്നതെന്ന് പലരും പറഞ്ഞിരുന്നു. ഞാൻ ഇല്ലാത്ത കുറച്ച് ദിവസം അങ്ങനെയല്ലെന്ന് നീ കാണിച്ചു കൊടുത്തിരുന്നുവെന്നും മണിക്കുട്ടൻ സൂര്യയോട് പറഞ്ഞു.

"You can make your decision, this is my decision - Manikuttan

Related Stories
'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

Jul 29, 2021 10:28 AM

'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്...

Read More >>
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

Jul 28, 2021 10:21 AM

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ്...

Read More >>
Trending Stories