30 മിനിറ്റിലധികം മൊബൈല്‍ ഫോണിലൂടെ സംസാരിക്കാറുണ്ടോ? എങ്കില്‍ ...

30 മിനിറ്റിലധികം മൊബൈല്‍ ഫോണിലൂടെ സംസാരിക്കാറുണ്ടോ? എങ്കില്‍ ...
2023-05-07T15:49:00 | By Susmitha Surendran

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരെ കണ്ടെത്താനാണ് ഇന്ന് ഏറെ പാട്. കാരണം ലോകമാകമാനമുള്ള ജനസംഖ്യയില്‍ വലിയൊരു ശതമാനം പേരും ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് വികസിത - വികസ്വര രാജ്യങ്ങളില്‍ ഉള്ളവര്‍. 10 വയസും അതിൽ കൂടുതലുമുള്ള ആഗോള ജനസംഖ്യയുടെ ഏകദേശം മുക്കാൽ ഭാഗവും ഇപ്പോൾ മൊബൈൽ ഫോൺ സ്വന്തമായി ഉള്ളവരും തുടർച്ചയായി ഉപയോഗിക്കുന്നവരുമാണ്.

എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അത്ര നല്ലതല്ലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ അടുപ്പിച്ച് മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാക്കുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

ഏറെ നേരം മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ അളവിലുള്ള റേഡിയോ ഫ്രീക്വൻസി ഊർജ്ജം നിങ്ങളിലൂടെ കടന്ന് പോകുന്നു. ഇത് ഹൈപ്പർ ടെൻഷൻ അഥവാ രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

രക്തസമ്മർദ്ദം ഉയരുന്നതിനെ നിസാരപ്രശ്നമായി കണ്ട് തള്ളിക്കളയാനാകില്ല. കാരണം ഉയർന്ന രക്തസമർദ്ദം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത ഉയര്‍ന്ന ഒരു പ്രധാന ഘടകമാണ്, മാത്രമല്ല ആഗോളതലത്തിൽ റിപ്പോട്ട് ചെയ്യപ്പെടുന്ന അകാല മരണങ്ങളുടെ പ്രധാന കാരണവും ഇതാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ചൈനയിലെ ഗ്വാങ്‌ഷൂവിലുള്ള സതേൺ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഈ കാര്യങ്ങൾ പറയുന്നത്. ആളുകൾ മൊബൈലിൽ തുടർച്ചയായി സംസാരിക്കുന്ന സമയത്തിന്‍റെ ദൈർഘ്യമാണ് അപകടസാധ്യതയെ നിർണയിക്കുന്നത് എന്ന് പഠന രചയിതാവ് ആയ സിയാൻഹുയി ക്വിൻ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾക്ക് കൂടുതൽ പഠനം ആവശ്യമാണന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യൂറോപ്യൻ ഹാർട്ട് ജേണൽ ആയ ഡിജിറ്റൽ ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

ഫോൺ കോളുകളിലൂടെ സംസാരിക്കുന്നതും ഒരാളില്‍ പുതുതായി ആരംഭിക്കുന്ന ഹൈപ്പർടെൻഷനും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ, ഹൈപ്പർടെൻഷനില്ലാത്ത 37 മുതൽ 73 വയസ്സ് വരെ പ്രായമുള്ള 2,12,046 മുതിർന്നവരെ ഈ പഠനത്തിന്‍റെ ഭാഗമാക്കി. 12 വർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തൽ. അപകട സാധ്യത സ്ത്രീകൾക്കും കുട്ടികൾക്കും സമാനമാണന്നും പഠനത്തിൽ പറയുന്നു.

Content Highlight: Talk on mobile phone for more than 30 minutes? If...

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup