ബിഗ് ബോസ് മലയാളം സീസൺ 5ൽ ഈ വാരത്തിലെ എലിമിനേഷൻ ലിസ്റ്റിൽ നിന്ന് ഒരാൾ സേഫായി. എഴ് പേരാണ് ഇത്തവണ എലിമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഒമർ ലുലു, ജുനൈസ്, ശോഭ, സെറീന, റെനീഷ, ശ്രുതി, ഷിജു എന്നിവർ. ഇതിൽ ഷിജു സേഫാണെന്ന് മോഹൻലാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പതിനഞ്ച് പേരാണ് ഹൗസിൽ ടൈറ്റിലിനായി മത്സരിക്കുന്നത്. പലവിധ സ്ട്രാറ്റർഡികൾ ഇറക്കിയാണ് എല്ലാവരും ഗെയിം കളിക്കുന്നത്. ഫ്രണ്ട്ഷിപ്പ്, പ്രണയം തുടങ്ങിയ സ്ട്രാറ്റജികൾ ഉപയോഗിച്ച് മത്സരിക്കുന്നവർ ബിഗ് ബോസിന്റെ എല്ലാ സീസണുകളിലും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഈ സീസണിൽ പ്രണയം ട്രാക്ക് പിടിച്ച് കളിക്കുന്ന രണ്ട് മത്സരാർഥികളായി പ്രേക്ഷകർ പറയുന്നത് സെറീനയേയും സാഗറിനേയുമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും നല്ല സൗഹൃദത്തിലാണ്. പ്രണയത്തിലാണെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്ന തരത്തിലാണ് ഇരുവരുടേയും പെരുമാറ്റവും സംസാരവും. സീസൺ ഫോറിലും പ്രണയ സ്ട്രറ്റജി ഉണ്ടായിരുന്നു. അത് പിന്നീട് ഹൗസിന് പുറത്ത് തന്നെ വലിയ പ്രശ്നമായി മാറിയതിനാൽ സീസൺ ഫൈവിൽ പ്രണയം സ്ട്രാറ്റജിയാക്കുന്നവരെ സപ്പോർട്ട് ചെയ്യില്ലെന്ന നിലപാടിലാണ് പ്രേക്ഷകർ.
അതിനാൽ തന്നെ സാഗർ-സെറീന പ്രണയത്തിന് നെഗറ്റീവ് കമന്റ്സാണ് കൂടുതൽ. സാഗറും സെറീനയും അടുത്ത ശേഷം ഇരുവർക്കും ജനങ്ങൾക്കിടയിലുള്ള സപ്പോർട്ട് നന്നായി കുറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സാഗർ-സെറീന പ്രണയത്തെ കുറിച്ച് സീസൺ ഫൈവിലെ പുറത്തായ മത്സരാർഥി മനീഷ സാഗറിന്റെ സഹോദരൻ സച്ചിൻ സൂര്യയോട് ചോദിച്ചപ്പോൾ സച്ചിൻ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.
ആദ്യമായാണ് സാഗർ ഒരു പെൺകുട്ടിയോട് ഇത്രയേറെ അടുപ്പം കാണിക്കുന്നതെന്നാണ് സഹോദരൻ പറയുന്നത്. 'പ്രണയം പോലുള്ളവ അവന്റെ തീരുമാനമാണ്. കാരണം അവന്റെ ലൈഫാണ്. അത്തരത്തിൽ ഒരു ഫീലിങ്സ് തോന്നിയിട്ടുണ്ടെങ്കിൽ അത് മുന്നോട്ട് കൊണ്ടുപോകാൻ അവന് കഴിയുമെങ്കിൽ അത് അങ്ങനെ കൊണ്ടുപോകണം.'

'അതല്ല പുറത്തേക്ക് വരുന്നതിന് മുമ്പ് ഹൗസിൽ വെച്ച് ആ ബന്ധം അവസാനിക്കുകയാണെങ്കിലുമെല്ലാം അവന്റെ തീരുമാനമാണ്. നമുക്ക് അതിൽ ഇടപെടാൻ പറ്റില്ല. ആദ്യമായാണ് സാഗർ ഒരു പെൺകുട്ടിയോട് ഇത്രയേറെ അടുപ്പം കാണിക്കുന്നത്. ഇന്റിവജ്വലായി എല്ലാവരും കളിക്കുന്നതാണ് നല്ലത്. അവൻ ഒറ്റയ്ക്ക് നിന്ന് കളിക്കുമ്പോൾ നന്നായി പെർഫോം ചെയ്യാറുണ്ട്.
അച്ഛന് ഇരുപത്തിനാല് മണിക്കൂറും ലൈവ് കാണും.' 'പിന്നെ ടെൻഷനാണ്. ഹൗസിനുള്ളിൽ ഗെയിം കളിക്കുന്നവരെക്കാൾ ടെൻഷൻ അച്ഛനാണ്. ഒരു ദിവസം പരിപാടി കണ്ടിട്ട് അച്ഛന് രണ്ട് ദിവസം പനി പിടിച്ചു. ഞാൻ അച്ഛനോട് പറഞ്ഞു... അച്ഛൻ ടെൻഷൻ അടിക്കേണ്ടതില്ല സാഗർ അവിടെ ഗെയിം കളിച്ചോളുമെന്ന്' സാഗറിന്റെ സഹോദരൻ സച്ചിൻ പറഞ്ഞു.
Content Highlight: This is the first time Sagar has shown such closeness to a girl; brother


































