---
title: "ഒരു പിസയ്ക്ക് 1.63 ലക്ഷം! വില കേട്ട് ഞെട്ടി പ്രേക്ഷകർ "
english_title: "1.63 lakhs per pizza! The audience was shocked to hear the price"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113159/163-lakhs-per-pizza-the-audience-was-shocked-to-hear-the-price"
published_at: "2023-05-07T14:05:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645762f3ce0e6_viral.jpg"
keywords: []
---

# ഒരു പിസയ്ക്ക് 1.63 ലക്ഷം! വില കേട്ട് ഞെട്ടി പ്രേക്ഷകർ 

> **Lead Summary:** ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന രസകരമായ ഒട്ടേറെ റിപ്പോര്‍ട്ടുകളുണ്ട്. ഭക്ഷണപ്രേമികളെ സംബന്ധിച്ച് പുതിയ രുചികളെ കുറിച്ചും വിഭവങ്ങളിലെ പരീക്ഷണങ്ങളെ കുറിച്ചും വിവിധ ഭക്ഷ്യസംസ്കാരങ്ങളെ കുറിച്ചുമെല്ലാം അറിയുന്നതിനും എപ്പോഴും താല്‍പര്യമാണ്. സോഷ്യല്‍ മീഡിയയുടെ എല്ലാം വരവോടെ ഇത്തരത്തിലുള്ള വിവരങ്ങളും കൗതുകക്കാഴ്ചകളുമെല്ലാം വിരല്‍ത്തുമ്പത്ത് തന്നെ ഇഷ്ടാനുസരണം ലഭ്യമാകുന്ന അവസ്ഥയായല്ലോ.

## Article Content

ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന രസകരമായ ഒട്ടേറെ റിപ്പോര്‍ട്ടുകളുണ്ട്. ഭക്ഷണപ്രേമികളെ സംബന്ധിച്ച് പുതിയ രുചികളെ കുറിച്ചും വിഭവങ്ങളിലെ പരീക്ഷണങ്ങളെ കുറിച്ചും വിവിധ ഭക്ഷ്യസംസ്കാരങ്ങളെ കുറിച്ചുമെല്ലാം അറിയുന്നതിനും എപ്പോഴും താല്‍പര്യമാണ്. സോഷ്യല്‍ മീഡിയയുടെ എല്ലാം വരവോടെ ഇത്തരത്തിലുള്ള വിവരങ്ങളും കൗതുകക്കാഴ്ചകളുമെല്ലാം വിരല്‍ത്തുമ്പത്ത് തന്നെ ഇഷ്ടാനുസരണം ലഭ്യമാകുന്ന അവസ്ഥയായല്ലോ.

ഇപ്പോഴിതാ സമാനമായ രീതിയില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ലക്ഷത്തിന് മുകളില്‍ വിലയുള്ളൊരു പിസ. പ്രമുഖ ഷെഫ് പ്രൂക്ക് ബയേസ്കിയാണ് ഈ പിസ തയ്യാറാക്കിയിരിക്കുന്നത്. 1. 63 ലക്ഷം രൂപയാണ് ഈ പിസയുടെ വില. ഇത്രയും കനത്ത വിലയുടെ പിസയെ കുറിച്ച് ഒരുപക്ഷേ മുമ്പ് നിങ്ങള്‍ കേട്ടുകാണുക പോലുമില്ലായിരിക്കാം.

ഇത്രയും വിലയുടെ പിസ എന്തിനാണ് തയ്യാറാക്കുന്നതെന്നോ ഇതൊക്കെ ആരാണ് വാങ്ങിക്കുകയെന്നോ ചിന്തിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി. ഒരു സെലിബ്രിറ്റിക്ക് വേണ്ടിയാണത്രേ ബ്രൂക്ക് ഈ പിസ തയ്യാറാക്കിയിരിക്കുന്നത് തന്നെ. അതായത് ഈ വിലയ്ക്കും പിസ വാങ്ങിക്കാൻ ആളുണ്ടെന്ന് സാരം.

എന്നാല്‍ വീഡിയോ കണ്ടവരെല്ലാം ആവര്‍ത്തിച്ച് ചോദിച്ചിട്ടും തന്‍റെ ക്ലയന്‍റായ സെലിബ്രിറ്റി ആരാണെന്നത് മാത്രം ബ്രൂക്ക് വെളിപ്പെടുത്തിയിട്ടില്ല. ഈ സ്പെഷ്യല്‍ പിസ തയ്യാറാക്കുന്നതിനായി ചേരുവകള്‍ പര്‍ച്ചേയ്സ് ചെയ്യുന്നത് മുതല്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

ഏതാണ്ട് 82,000 രൂപയുടെ സാധനങ്ങളാണ് ബ്രൂക്ക് ഇതിനായി പര്‍ച്ചേയ്സ് ചെയ്തിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന്‍റെ ഫ്ളേക്സ് അടങ്ങിയ വീഗന്‍ പെസ്റ്റോ അടക്കം പല വിലപിടിപ്പുള്ള ചേരുവകളും ഇതിലുള്‍പ്പെടും. പ്രത്യേകമായി ന്യൂസീലാൻഡില്‍ നിന്ന് വരുത്തിച്ച തേനും ഇതിലുള്‍പ്പെടുന്നു.

ഫിഗ്സ്, ബദാം, അണ്ടിപ്പരിപ്പ്, സണ്‍ പ്രോട്ടീൻ, 'ഗ്ലൂട്ടൻ' ഫ്രീ പൊടികള്‍, ഹെമ്പ് സീഡ്സ് തുടങ്ങി രുചികരവും അതിലേറെ പോഷകപ്രദവുമായിട്ടുള്ള ഒരുപിടി ചേരുവകള്‍ ഇതില്‍ ചേര്‍ക്കുന്നുണ്ട്. ഇത് തയ്യാറാക്കുന്നത് കാണാനും കൗതുകം തോന്നും. മറ്റൊരു വീഡിയോയില്‍ ബ്രൂക്ക് താൻ തയ്യാറാക്കിയ സ്പെഷ്യല്‍ പിസ സര്‍വ് ചെയ്യുന്നതും കാണാം. എന്തായാലും ആരാണ് ആ സെലിബ്രിറ്റി ക്ലയന്‍റ് എന്നത് വ്യക്തമാക്കിയില്ലെങ്കിലും സംഗതി പിസ 'ഹിറ്റ്' ആയെന്ന് ഉറപ്പിച്ച് പറയാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/113159/163-lakhs-per-pizza-the-audience-was-shocked-to-hear-the-price)