---
title: "എനിക്ക് ചുറ്റുമുള്ള ആളുകൾ പറയുമ്പോൾ മാത്രമാണ് ഞാൻ ഇതുപോലെയുള്ള വിമർശന വാർത്തകൾ അറിയുന്നത്; അപർണ ബാലമുരളി"
english_title: "I come to know critical news like this only when people around me tell it - Aparna Balamurali"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113150/i-come-to-know-critical-news-like-this-only-when-people-around-me-tell-it-aparna-balamurali"
published_at: "2023-05-07T13:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64575a50b0238_aparnabalamurali.jpg"
keywords: []
---

# എനിക്ക് ചുറ്റുമുള്ള ആളുകൾ പറയുമ്പോൾ മാത്രമാണ് ഞാൻ ഇതുപോലെയുള്ള വിമർശന വാർത്തകൾ അറിയുന്നത്; അപർണ ബാലമുരളി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപർണ ബാലമുരളി. നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു . അടുത്തിടെ ഇവർ പ്രധാനമന്ത്രിയുടെ യുവം എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിൻറെ പേരിൽ ഇവർ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു കേട്ടത്. ഇപ്പോൾ താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിമർശനങ്ങൾക്കുള്ള മറുപടി പറഞ്ഞുകൊണ്ട് എത്തുകയാണ്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപർണ ബാലമുരളി. നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു . അടുത്തിടെ ഇവർ പ്രധാനമന്ത്രിയുടെ യുവം എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിൻറെ പേരിൽ ഇവർ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു കേട്ടത്. ഇപ്പോൾ താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിമർശനങ്ങൾക്കുള്ള മറുപടി പറഞ്ഞുകൊണ്ട് എത്തുകയാണ്.

27 വയസ്സ് ആണ് ഇപ്പോൾ എൻറെ പ്രായമാണ്. പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ ഒരു അവസരം ലഭിച്ചാൽ ഇപ്പോൾ എന്നെ വിമർശിക്കുന്നവർ പോലും പോകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. എനിക്ക് ചുറ്റുമുള്ള ആളുകൾ പറയുമ്പോൾ മാത്രമാണ് ഞാൻ ഇതുപോലെയുള്ള വിമർശന വാർത്തകൾ അറിയുന്നത് – അപർണ ബാലമുരളി പറയുന്നു.

ഞാൻ ഒന്നിൽ കൂടുതൽ തവണ കേരള മുഖ്യമന്ത്രിയുടെ ഒപ്പം വേദി പങ്കിട്ടിട്ടുണ്ട്. അപ്പോൾ ഒന്നും തന്നെ ഞാൻ ആ പാർട്ടിയിൽ ഉള്ളത് ആണോ എന്നുള്ള ചോദ്യങ്ങൾ എനിക്ക് കേൾക്കേണ്ടി. അപ്പോൾ പിന്നെ ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ മാത്രം എന്തുകൊണ്ട് അങ്ങനെ വരുന്നു? – താരം ചോദിക്കുന്നു.

30 വയസ്സിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കാൻ സാധിച്ചു എന്നത് ഒരു പത്തുവർഷം കഴിഞ്ഞു നോക്കുമ്പോൾ എന്റെ ജനറേഷനിൽ ഉൾപ്പെടുന്ന ഒരാൾക്ക് ഞാൻ വലിയ അഭിമാനത്തോടെ കാണിച്ചു കൊടുക്കുന്ന ഒരു സംഭവം തന്നെയായിരിക്കും.

അതേസമയം എനിക്ക് രാഷ്ട്രീയം ഒന്നും ഇല്ല എന്നും പക്ഷേ ആളുകൾക്ക് എന്തുവേണമെങ്കിലും പറയാം എന്നും നമുക്ക് ആളുകളുടെ വായ അടച്ചു വെക്കാൻ സാധിക്കില്ലല്ലോ എന്നും അപർണ ബാലമുരളി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/113150/i-come-to-know-critical-news-like-this-only-when-people-around-me-tell-it-aparna-balamurali)