---
title: "സൗബിന്‍റെ മകനെ ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി; ചിത്രം  ഏറ്റെടുത്ത്  ആരാധകര്‍"
english_title: "Now Mammootty's latest film is also gaining attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113140/now-mammoottys-latest-film-is-also-gaining-attention-on-social-media"
published_at: "2023-05-07T12:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64575111a31ef_mammootty.jpg"
keywords: []
---

# സൗബിന്‍റെ മകനെ ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി; ചിത്രം  ഏറ്റെടുത്ത്  ആരാധകര്‍

> **Lead Summary:** ഡ്രൈവിംഗ് പോലെ മമ്മൂട്ടിക്ക് ഹരമുള്ള മേഖലകളില്‍ ഒന്നാണ് ഫോട്ടോഗ്രഫി. മമ്മൂട്ടി പകര്‍ത്തിയ സിനിമയിലെ പല സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ പല കാലങ്ങളിലായി ശ്രദ്ധ നേടിയിട്ടുണ്ട്.

## Article Content

ഡ്രൈവിംഗ് പോലെ മമ്മൂട്ടിക്ക് ഹരമുള്ള മേഖലകളില്‍ ഒന്നാണ് ഫോട്ടോഗ്രഫി. മമ്മൂട്ടി പകര്‍ത്തിയ സിനിമയിലെ പല സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ പല കാലങ്ങളിലായി ശ്രദ്ധ നേടിയിട്ടുണ്ട്.

ഒപ്പം മമ്മൂട്ടി ക്ലിക്ക് ചെയ്യുന്നതിന്‍റെ പല ചിത്രങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി എടുത്ത ഏറ്റവും പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സൗബിന്‍ ഷാഹിറിന്‍റെ മകന്‍ ഓര്‍ഹാന്‍റെ ചിത്രമാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്.

പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു വിന്റേജ് കാറിന് മുന്നിലൂടെ ഓടിവരുന്ന കുട്ടിയുടെ ചിത്രമാണിത്. ഛായാ​ഗ്രാഹകരുടെ ഭാഷയില്‍ ലൈഫ് ഉള്ള ഒരു ചിത്രം. സൗബിന്‍ തന്നെയാണ് ഇന്‍സ്റ്റ​ഗ്രാമിലൂടെ ഈ ചിത്രം പങ്കുവെച്ചത്.

[**https://www.instagram.com/soubinshahir/?utm_source=ig_embed&ig_rid=d5e68209-eb9e-45d1-98a5-1521c20cc1b9**](https://www.instagram.com/soubinshahir/?utm_source=ig_embed&ig_rid=d5e68209-eb9e-45d1-98a5-1521c20cc1b9)

ഓര്‍ഹാന്‍ ഭാ​ഗ്യമുള്ള കുട്ടിയാണെന്നും മമ്മൂക്ക എടുത്ത ചിത്രമാണിതെന്നും ചിത്രത്തിനൊപ്പം സൗബിന്‍ കുറിച്ചിട്ടുണ്ട്. അതേസമയം ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ലൈക്കുകളും എഴുനൂറിലേറെ കമന്‍റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113140/now-mammoottys-latest-film-is-also-gaining-attention-on-social-media)