സിനിമാപാട്ട് രംഗങ്ങളിലെന്ന പോലെ ഒരു വിവാഹം; വീഡിയോ

സിനിമാപാട്ട് രംഗങ്ങളിലെന്ന പോലെ ഒരു വിവാഹം; വീഡിയോ
2023-05-07T12:15:00 | By Susmitha Surendran

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരവും വ്യത്യസ്തവുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വൈറലാക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വ്വം തന്നെ തയ്യാറാക്കപ്പെടുന്ന വീഡിയോകള്‍ അനവധിയാണ്.

എന്നാല്‍ അപ്രതീക്ഷിതമായ സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകള്‍ക്കാണ് എപ്പോഴും കാഴ്ചക്കാരുടെ മനസ് കീഴടക്കാൻ സാധിക്കുക. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവെയ്ക്കുന്നത്. സംഗതി ഒരു വിവാഹം നടക്കുകയാണ്. രാത്രിയാണ് ചടങ്ങുകള്‍ നടക്കുന്നത്. ബോളിവുഡ് സിനിമാഗാനരംഗങ്ങളിലെന്ന പോലെ കിടിലൻ ലൈറ്റിംഗും, നര്‍ത്തകരും, സെറ്റുമെല്ലാം തയ്യാര്‍.

ആഘോഷത്തിന് നടുവിലൂടെ ഒന്നിച്ച് നടന്നുനീങ്ങുന്ന വധൂവരന്മാരും. ഈ വീഡിയോയില്‍ എന്താണിത്ര പ്രത്യേകതയെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും തോന്നാം. ഇതിലെ പശ്ചാത്തലവും, ഒരുക്കങ്ങളും ആഘോഷങ്ങളുമെല്ലാം കാണാൻ മനോഹരമായിട്ടുണ്ട്. എന്നാല്‍ ഇവയെക്കാളെല്ലാം അധികം വളരെ 'നാച്വറല്‍' ആയ മറ്റൊരു ഘടകമാണ് ഈ വീഡിയോയെ സമ്പന്നമാക്കുന്നത്.

https://www.instagram.com/reel/CryMCYjICza/?utm_source=ig_embed&ig_rid=59fa708e-3b7e-4bc5-a8de-f7d05106dc64

ചടങ്ങ് നടക്കവേ അപ്രതീക്ഷിതമായി ഓപ്പണ്‍ ആയ വേദിയില്‍ മഴ പെയ്യുകയാണ്. മഴ പെയ്യവേ ഇതിനെയൊന്നും വക വെയ്ക്കാതെ നൃത്തം തുടരുന്ന നര്‍ത്തകര്‍, ബാൻഡ് വായനക്കാര്‍, ഒന്നിച്ച് പന്തലിലേക്ക് നടന്നുവരുന്ന വധൂവരന്മാര്‍. സ്വപ്നതുല്യമായ രംഗം തന്നെയാണിതെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്.

മഴയത്ത് ഇങ്ങനെയൊരു ആഘോഷം നടക്കുന്നതിന്‍റെ ഭംഗി ഒന്ന് വേറെ തന്നെയാണെന്നും, ശരിക്കും സിനിമാരംഗങ്ങളാണ് ഇതിലൂടെ ഓര്‍മ്മ വരുന്നതെന്നും വീഡിയോ കണ്ടവര്‍ കമന്റ് ബോക്സില്‍ അഭിപ്രായമായി പങ്കുവെയ്ക്കുന്നു.

മനോഹരമായ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ കിട്ടിയിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നു. 'ആങ്കര്‍ ജെകെ' എന്ന ഇൻസ്റ്റഗ്രാം പേജാണ് വിവാഹ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ഇതിലെ വധൂവരന്മാരെ കുറിച്ചോ മറ്റോ വിശദാംശങ്ങള്‍ ലഭ്യമല്ല.

Content Highlight: A marriage like in movie song scenes; Video

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup