---
title: "'രോഗം അറിഞ്ഞതും തളർന്നു പോയി, ധൈര്യം കൈവിടാതെ അമ്മ പോരാടി'; കാൻസർ പോരാട്ടത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ"
english_title: "The actor revealed about his battle with cancer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113080/the-actor-revealed-about-his-battle-with-cancer"
published_at: "2023-05-07T09:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64572206dc2b2_karthikaryan2.jpg"
keywords: []
---

# 'രോഗം അറിഞ്ഞതും തളർന്നു പോയി, ധൈര്യം കൈവിടാതെ അമ്മ പോരാടി'; കാൻസർ പോരാട്ടത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ

> **Lead Summary:** **അ**മ്മയുടെ കാൻസർ പോരാട്ടത്തെ കുറിച്ച് നടൻ കാർത്തിക് ആര്യൻ. അമ്മയുടെ ആത്മധൈര്യവും പോരാട്ടവീര്യവുമാണ് രോഗത്തെ പരാജയപ്പെടുത്തിയതെന്നാണ് നടൻ പറയുന്നത്. രോഗം അറിഞ്ഞതും തങ്ങളെല്ലാം തളർന്നു പോയി. എന്നാൽ അമ്മ തോൽക്കാൻ തയാറായിരുന്നില്ലെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

## Article Content

**അ**മ്മയുടെ കാൻസർ പോരാട്ടത്തെ കുറിച്ച് നടൻ കാർത്തിക് ആര്യൻ. അമ്മയുടെ ആത്മധൈര്യവും പോരാട്ടവീര്യവുമാണ് രോഗത്തെ പരാജയപ്പെടുത്തിയതെന്നാണ് നടൻ പറയുന്നത്. രോഗം അറിഞ്ഞതും തങ്ങളെല്ലാം തളർന്നു പോയി. എന്നാൽ അമ്മ തോൽക്കാൻ തയാറായിരുന്നില്ലെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുൻപ് ഏകദേശം ഇതേമാസത്തിലാണ് 'ബിഗ് സി' ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന് ജീവിതം തകർക്കാൻ ശ്രമിച്ചത്. നിരാശയ്‌ക്കപ്പുറം നിസ്സഹായരായിരുന്നു ഞങ്ങൾ. പക്ഷേ, ഇച്ഛാശക്തിക്കും, മനക്കരുത്തിനും നന്ദി. ധൈര്യം കൈവിടാതെ അമ്മ പോരാടി. ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടി ജയിച്ചു. ഇതില്‍ നിന്നും ഞങ്ങള്‍ക്ക് പഠിക്കാനായത്, കുടുംബത്തിന്റെ സ്‌നേഹത്തിനും പിന്തുണക്കും വലുതായി ഒന്നുമില്ലെന്നാണ്'- കാർത്തിക് ആര്യൻ അമ്മക്കൊപ്പമുള്ള ചിത്രത്തിനോടൊപ്പം കുറിച്ചു.

നേരത്തെ അമ്മയുടെ കാൻസർ പോരാട്ടത്തെ കുറിച്ച് നടൻ വെളിപ്പെടുത്തിയിരുന്നു. തങ്ങള്‍ക്ക് വളരെ വൈകാരികമായ സമയമായിരുന്നു അതെന്നാണ് നടൻ പറഞ്ഞത്. കാൻസറിനോട് പേരാടി ജയിച്ച അമ്മയിൽ അഭിമാനിക്കുന്നുവെന്നും നടൻ അന്ന് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/113080/the-actor-revealed-about-his-battle-with-cancer)