---
title: "എനിക്ക് ആ രോഗം ഉണ്ട്; ഈയൊരു കാരണം കൊണ്ട് താൻ പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിക്കാറില്ല വെളിപ്പെടുത്തലുമായി വനിത വിജയകുമാർ"
english_title: "I have that disease; Vanitha Vijayakumar revealed that she does not use public toilets for this reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113067/i-have-that-disease-vanitha-vijayakumar-revealed-that-she-does-not-use-public-toilets-for-this-reason"
published_at: "2023-05-07T07:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645709f8a027b_vanitha_1.jpg"
keywords: []
---

# എനിക്ക് ആ രോഗം ഉണ്ട്; ഈയൊരു കാരണം കൊണ്ട് താൻ പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിക്കാറില്ല വെളിപ്പെടുത്തലുമായി വനിത വിജയകുമാർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വനിതാ വിജയകുമാർ. ചന്ദ്രലേഖ എന്ന തമിഴ് സിനിമയിലൂടെയാണ് ഇവർ സിനിമ മേഖലയിൽ എത്തുന്നത് . ഇത് കൂടാതെ തമിഴ് ബിഗ് ബോസ് സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു .താരം ഇതുവരെ മൂന്നു വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. എന്നാൽ ഇത് മൂന്നും വേർപെടുത്തി ഇപ്പോൾ സിംഗിൾ ആയി ജീവിക്കുകയാണ്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വനിതാ വിജയകുമാർ. ചന്ദ്രലേഖ എന്ന തമിഴ് സിനിമയിലൂടെയാണ് ഇവർ സിനിമ മേഖലയിൽ എത്തുന്നത് . ഇത് കൂടാതെ തമിഴ് ബിഗ് ബോസ് സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു .താരം ഇതുവരെ മൂന്നു വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. എന്നാൽ ഇത് മൂന്നും വേർപെടുത്തി ഇപ്പോൾ സിംഗിൾ ആയി ജീവിക്കുകയാണ്.

ഇവരുടെ റിലേഷൻഷിപ്പ് വാർത്തകൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇവരുടെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തുകയാണ്. ക്ലോസ്ട്രോഫോബിയ എന്ന ഒരു രോഗാവസ്ഥ ഇവർക്ക് ഉണ്ട് എന്നാണ് ഇവർ പറയുന്നത്. എന്താണ് ഈ രോഗം എന്ന് അറിയുമോ? ഇടുങ്ങിയ സ്ഥലങ്ങളോട് ഉള്ള ഭയം ആണ് ഈ രോഗാവസ്ഥ.

അതായത് ചില ആളുകൾക്ക് അധികസമയം ലിഫ്റ്റിൽ ഒന്നും നിൽക്കാൻ സാധിക്കില്ല. കക്കൂസിൽ പോയാലും അങ്ങനെയൊക്കെ ആയിരിക്കും അവസ്ഥ. ഈയൊരു കാരണം കൊണ്ട് താൻ പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിക്കാറില്ല എന്നാണ് താരം പറയുന്നത്. എന്തായാലും ഇത് അത്ര വലിയ രോഗം ഒന്നുമല്ല എന്നും ഒരു സൈക്കോളജിക്കൽ പ്രശ്നം മാത്രമാണ് എന്നും കൗൺസിലിങ്ങിലൂടെ ശരിയാക്കാൻ സാധിക്കും എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113067/i-have-that-disease-vanitha-vijayakumar-revealed-that-she-does-not-use-public-toilets-for-this-reason)