---
title: "ആഗ്രഹിച്ചൊരു വീട് വാങ്ങി; ചുമരിൽ കണ്ടെത്തിയത് പത്ത് വലിയ പാമ്പുകളെ...! "
english_title: "Bought a desired house; Ten big snakes were found on the wall...!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113005/bought-a-desired-house-ten-big-snakes-were-found-on-the-wall"
published_at: "2023-05-06T20:41:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64566e6f101e7_snakeviral.jpg"
keywords: []
---

# ആഗ്രഹിച്ചൊരു വീട് വാങ്ങി; ചുമരിൽ കണ്ടെത്തിയത് പത്ത് വലിയ പാമ്പുകളെ...! 

> **Lead Summary:** **വീ**ട്ടിലും വാഹനങ്ങളിലും ഒക്കെ പാമ്പുകളെ കാണുന്ന പല വാർത്തകളും നാം വായിച്ചിട്ടുണ്ട്. ഇപ്പോൾ അതുപോലെ വാർത്തയാകുന്നത് ഒരു സ്ത്രീ തന്റെ വീടിന്റെ ചുമരിൽ പാമ്പുകളെ കണ്ടെത്തിയതാണ്. കൊളറാഡോ സ്വദേശിയായ ആംബർ ഹാൾ ആണ് തന്റെ വീടിന്റെ ചുമരിൽ 10 വലിയ പാമ്പുകളെ കണ്ടെത്തിയത്.

## Article Content

**വീ**ട്ടിലും വാഹനങ്ങളിലും ഒക്കെ പാമ്പുകളെ കാണുന്ന പല വാർത്തകളും നാം വായിച്ചിട്ടുണ്ട്. ഇപ്പോൾ അതുപോലെ വാർത്തയാകുന്നത് ഒരു സ്ത്രീ തന്റെ വീടിന്റെ ചുമരിൽ പാമ്പുകളെ കണ്ടെത്തിയതാണ്. കൊളറാഡോ സ്വദേശിയായ ആംബർ ഹാൾ ആണ് തന്റെ വീടിന്റെ ചുമരിൽ 10 വലിയ പാമ്പുകളെ കണ്ടെത്തിയത്.

42 -കാരിയായ ആംബർ കുടുംബത്തോടൊപ്പം മാറുന്നതിന് വേണ്ടിയാണ് നാല് കിടപ്പുമുറിയും രണ്ട് കുളിമുറിയുമുള്ള ആ വീട് വാങ്ങിയത്. തന്റെ രണ്ട് കുട്ടികൾക്കും വീട്ടിലെ രണ്ട് നായകൾക്കും ഇഷ്ടം പോലെ ഓടിക്കളിക്കാനാകുന്ന ഒരു വിശാലമായ വീട് വേണം എന്നത് ആംബറിന്റെ കുറേക്കാലമായിട്ടുള്ള ആ​ഗ്രഹം തന്നെ ആയിരുന്നു. അങ്ങനെ വളരെ ആകാംക്ഷയോടെ തന്നെയാണ് പുതിയ വീട് കണ്ടെത്തിയതും.

എന്നാൽ, ആ വീട്ടിലെ ക്ഷണിക്കപ്പെടാത്ത അതിഥിയെ ആദ്യം കണ്ട് പിടിച്ചത് അവളുടെ നായയാണ് -ഒരു പാമ്പ്. സാധനങ്ങളെല്ലാം അഴിച്ച് ഓരോന്നായി അടുക്കി വയ്ക്കുന്നതിനിടെയാണ് നായ ഒരു സ്ഥലത്ത് തന്നെ ചുറ്റിത്തിരിയുന്നത് ആംബറിന്റെ ശ്രദ്ധയിൽ പെട്ടത്. പാറ്റയോ മറ്റോ ആവും എന്ന് കരുതിയാണ് ആംബർ നോക്കിയത്. അപ്പോഴാണ് ആ സ്ഥലത്ത് രണ്ട് ദ്വാരങ്ങൾ കണ്ടത്. നോക്കിയപ്പോൾ അതിന്റെ അകത്ത് പാമ്പിനെയും കണ്ടു. ഒരു വലിയ പാമ്പിനെയാണ് കണ്ടത്.

അതിനാൽ തന്നെ വേറെയും പാമ്പുകളുണ്ടോ എന്ന് ആംബർ പരിശോധിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഒന്നോ രണ്ടോ പാമ്പുകളല്ല, പത്ത് പാമ്പുകളാണ് ചുമരിൽ ഉണ്ടായിരുന്നത്. ഈ അനുഭവം തന്നെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത് എന്ന് ആംബർ പറയുന്നു. പ്രത്യേകിച്ച് താനാദ്യമായി സ്വന്തമാക്കിയ ഒരു വീട്ടിൽ ഇങ്ങനെ ഒരു അനുഭവമുണ്ടായത് തന്നെ അസ്വസ്ഥയാക്കി എന്നും അവർ പറഞ്ഞു. ഒടുവിൽ പാമ്പ് പിടിത്തക്കാരെ വിളിച്ച ശേഷമാണ് പാമ്പുകളെ വീട്ടിൽ നിന്നും മാറ്റിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113005/bought-a-desired-house-ten-big-snakes-were-found-on-the-wall)