സുശാന്തിന്റെ മരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സുശാന്തിന്റെ സുഹൃത്തുക്കള്‍ നിരാഹര സമരം നടത്താനായി തീരുമാനിച്ചിരിക്കുകയാണ്. സിനിമ രംഗത്തെ തന്നെ വിഷ്മത്തിലാക്കിയിരുന്നു സുശാന്തിന്റെ മരണം .ഹിന്ദി സിനിമയിലെ സ്വജനപക്ഷപാതവും വേര്‍തിരിവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്ന് സിനിമ രംഗത്തെ പലരും പ്രതികരിച്ചിരുന്നു.പലത്തരത്തിലുള്ള വിവാദങ്ങള്‍ക്കും സുശാന്തിന്റെ മരണം കാരണമായി.
ആത്മഹത്യ തന്നെയാണ് മരണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം പറയുന്നത്.മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ മുൻ കാമുകി റിയ ചക്രബര്‍ത്തിയും സഹോദരനുമടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്. സുശാന്ത് സിംഗിന്റെ സുഹൃത്ത് ഗണേഷ് ഹിവാര്കറും മുൻ മാനേജര്‍ അങ്കിത് ആചാര്യയുമാണ് നിരാഹാരം സമരം നടത്തുന്നത് .അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിബിഐ വെളിപ്പെടുത്തണമെന്ന് ഗണേഷ് ഹിവര്കറും അങ്കിത് ആചാര്യയും ആവശ്യപ്പെട്ടിട്ടുണ്ട് .സംഭവത്തില്‍ കരണ്‍ ജോഹര്‍ അടക്കമുള്ളവര്‍ക്ക് എതിരെയും അന്വേഷണം നടക്കുന്നുണ്ട്.
Ex-girlfriend Riya Chakraborty and brother arrested in drug case