ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന്‍. സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റിനും മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയ സൂചനയുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി.’സെക്കന്റ് എല്‍ ലാന്‍ഡിംഗ്. ആകാശത്ത് അടയാളം എത്തി കഴിഞ്ഞു’ മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ആകാശത്ത് മേഘങ്ങള്‍ക്ക് ഇടയില്‍ ഇംഗ്ലീഷ് അക്ഷരം എല്‍ പോലെ തോന്നിക്കുന്ന ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ആ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നിരവധി പ്രോജക്ടുകളാണ് മുരളി ഗോപിയുടേതായി ഒരുങ്ങുന്നത്. പൃഥ്വിരാജ് നായകനാകുന്ന രതീഷ് അമ്പാട്ട് ചിത്രം തീര്‍പ്പിന്റെ തിരക്കഥ അദ്ദേഹമാണ് ഒരുക്കിയത്. മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങി ചിത്രം ഒരുക്കാനുള്ള തയാറെടുപ്പുകളും മുരളി തുടങ്ങി കഴിഞ്ഞു.
Content Highlight: Second ' L' landing; murali gopi give the sign
































